കേരളം

kerala

ETV Bharat / bharat

അയോധ്യയിൽ ഇതുവരെ ലഭിച്ചത് 25 കോടിയുടെ സംഭാവനകൾ; ദർശനം നടത്തിയത് 60 ലക്ഷം ഭക്തർ - Ayodhya Ram Mandir

അയോധ്യയിലെ രാമ ക്ഷേത്രത്തിന് ഇതുവരെ ലഭിച്ച സംഭാവനകളുടെ കണക്ക് പുറത്ത്. രാമ നവമിക്ക് സംഭാവനകളിൽ വർധനവ് പ്രതീക്ഷിക്കുന്നതായി ക്ഷേത്ര ട്രസ്‌റ്റ്.

Ayodhya  അയോധ്യ  അയോധ്യ രാമക്ഷേത്രം  Ayodhya Ram Mandir  Ram Mandir Donations
Ayodhya Ram Temple Donations

By ETV Bharat Kerala Team

Published : Feb 24, 2024, 9:40 PM IST

അയോധ്യ: ഉത്തർപ്രദേശിലെ അയോധ്യയിൽ പുതുതായി നിർമ്മിച്ച രാമക്ഷേത്രത്തിൽ ഇതുവരെ ലഭിച്ച സംഭാവനകളുടെ കണക്ക് പുറത്ത്. പ്രാണപ്രതിഷ്‌ഠയ്ക്ക് ശേഷം ഇതുവരെ 25 കിലോ സ്വർണ്ണവും, വെള്ളി ആഭരണങ്ങളും, പണവും ഉൾപ്പെടെ 25 കോടി രൂപയുടെ സംഭാവനകൾ ലഭിച്ചതായാണ് കണക്ക് ( Ayodhya Ram Temple Donations).

ലഭിച്ച 25 കോടിയിൽ ക്ഷേത്ര ട്രസ്‌റ്റിൻ്റെ ഓഫീസിലും ക്ഷേത്രത്തിലെ സംഭവപ്പെട്ടികളിലുമായി നിക്ഷേപിച്ച ചെക്കുകളും ഡ്രാഫ്റ്റുകളും പണവും ഉൾപ്പെടുന്നതായി രാമക്ഷേത്ര ട്രസ്‌റ്റ് വക്‌താവ് പ്രകാശ് ഗുപ്‌ത പറഞ്ഞു. ട്രസ്‌റ്റിന്‍റെ ബാങ്ക് അക്കൗണ്ടുകളിൽ ഭക്‌തര്‍ നേരിട്ട് ഓൺലൈനിലൂടെ നിക്ഷേപിച്ച ഇടപാടുകളെക്കുറിച്ച കണക്ക് ലഭ്യമായിട്ടില്ലെ. പ്രാണപ്രതിഷ്‌ഠയ്ക്ക് ശേഷം ജനുവരി 23 മുതൽ 60 ലക്ഷത്തോളം ഭക്തർ ദർശനം നടത്തിയതായും ഗുപ്‌ത വ്യക്തമാക്കി.

50 ലക്ഷത്തോളം ഭക്തർ പങ്കെടുക്കാനിടയുള്ള രാമനവമി ഉത്സവ ദിവസങ്ങളിൽ സംഭാവനകളിൽ വർധനവ് പ്രതീക്ഷിക്കുന്നതായും ഗുപ്‌ത പറഞ്ഞു. രാമനവമി കാലത്ത് വൻ തോതിൽ സംഭാവന ലഭിക്കാനുള്ള സാധ്യത കണക്കിലെടുത്ത് സ്‌റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ (എസ്ബിഐ) രാമജന്മഭൂമിയിൽ നാല് ഓട്ടോമാറ്റിക് ഹൈടെക് കൗണ്ടിംഗ് മെഷീനുകൾ സ്ഥാപിച്ചിട്ടുണ്ടെന്നും പ്രകാശ് ഗുപ്‌ത പറഞ്ഞു.

"രസീതുകൾ നൽകാൻ ട്രസ്‌റ്റ് ഒരു ഡസനോളം കമ്പ്യൂട്ടറൈസ്‌ഡ് കൗണ്ടറുകൾ സ്ഥാപിച്ചിട്ടുണ്ട്. കൂടാതെ ക്ഷേത്രപരിസരത്ത് കൂടുതൽ സംഭാവനപ്പെട്ടികളും വച്ചിട്ടുണ്ട്. ക്ഷേത്ര പരിസരത്ത് വലുതും സുസജ്ജവുമായ ഒരു കൗണ്ടിംഗ് റൂം ഉടൻ നിർമ്മിക്കും." ഗുപ്‌ത പറഞ്ഞു.

രാം ലല്ലയ്ക്ക് സമ്മാനമായി ലഭിച്ച സ്വർണം, വെള്ളി ആഭരണങ്ങൾ, വിലപിടിപ്പുള്ള വസ്‌തുക്കൾ എന്നിവയുടെ മൂല്യനിർണയത്തിനായി, അവയുടെ ഉരുക്കല്‍ അടക്കമുള്ള പ്രക്രിയകള്‍ കേന്ദ്ര സര്‍ക്കാരിന് കൈമാറിയതായി രാമക്ഷേത്ര ട്രസറ്റ് ട്രസ്‌റ്റി അനിൽ മിശ്ര പറഞ്ഞു. ഇതുകൂടാതെ എസ്ബിഐയും ട്രസ്‌റ്റും തമ്മിൽ ധാരണാപത്രം ഒപ്പുവെച്ചതായും മിശ്ര പറഞ്ഞു.

ധാരണാപത്രപ്പ്രകാരം സംഭാവനകൾ, വഴിപാടുകൾ, ചെക്കുകൾ, ഡ്രാഫ്റ്റുകൾ, പണം എന്നിവ ശേഖരിക്കുന്നതിന്‍റെ പൂർണ ഉത്തരവാദിത്തം എസ്ബിഐ ഏറ്റെടുക്കുമെന്നും അത് ബാങ്കിൽ നിക്ഷേപിക്കുമെന്നും അദ്ദേഹം വ്യക്‌തമാക്കി. ജീവനക്കാരെ വർധിപ്പിച്ചുകൊണ്ടാണ് എസ്ബിഐയുടെ ഒരു സംഘം ഇവിടെ പ്രവർത്തിക്കുന്നതെന്നും, സംഭാവനയായി ലഭിക്കുന്ന പണത്തിൻ്റെ കണക്കെടുപ്പ് ദിവസേന രണ്ട് ഷിഫ്റ്റുകളിലായി നടക്കുന്നുണ്ടെന്നും അനിൽ മിശ്ര കൂട്ടിച്ചേര്‍ത്തു.

Also Read: 'മലയാളികൾ ശ്രീരാമനൊപ്പം നിന്നു, കേരളം ഒരു രാഷ്ട്രീയമാറ്റത്തിന് തയ്യാറെടുക്കുകയാണ്'; കെ സുരേന്ദ്രൻ

പിടിച്ചുപറിയും മോഷണവും വർധിച്ചു:രാമക്ഷേത്രം തുറന്നതിന് ശേഷം അയോധ്യയിൽ പിടിച്ചുപറികളും മോഷണവും വർധിച്ചതായി പൊലീസ്. മാല പൊട്ടിക്കലാണ് പ്രധാനമായി നടക്കുന്നത്. അയോധ്യ അടക്കമുള്ള ക്ഷേത്രങ്ങൾ കേന്ദ്രീകരിച്ച് മാലപൊട്ടിക്കൽ നടത്തുന്ന സംഘത്തിലെ 16 പേരെ അറസ്‌റ്റ് ചെയ്‌തതായി കഴിഞ്ഞ ദിവസം അയോധ്യ പൊലീസ് വ്യക്തമാക്കിയിരുന്നു.

ബിഹാറിലെ വിവിധ ജില്ലകളിൽ നിന്നുള്ളവരാണ് പിടിയിലായ പ്രതികൾ. ഇവർ അയോധ്യ, വാരണാസി, മഥുര എന്നീ ക്ഷേത്ര നഗരികൾ കേന്ദ്രീകരിച്ചാണ് മോഷണം നടത്തിവന്നിരുന്നത്. ഇവരിൽ നിന്ന് 21 ലക്ഷം രൂപ വിലമതിക്കുന്ന 11 സ്വർണ മാലകളും രണ്ട് എസ്‌യുവികളും പൊലീസ് പിടിച്ചെടുത്തു.

ABOUT THE AUTHOR

...view details