ന്യൂഡൽഹി: അതിഷി മർലേന ഡൽഹി മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്‌തു. ശനിയാഴ്‌ച രാജ് നിവാസിൽ നടന്ന ചടങ്ങിലാണ് അതിഷി സത്യപ്രതിജ്ഞ ചെയ്‌ത് അധികാരത്തിലേറിയത്.
അതിഷിയെ കൂടാതെ ഗോപാൽ റായ്, കൈലാഷ് ഗഹ്‌ലോട്ട്, സൗരഭ് ഭരദ്വാജ്, ഇമ്രാൻ ഹുസൈൻ, സുൽത്താൻപൂർ മജ്‌റയിൽ നിന്ന് ആദ്യമായി എംഎൽഎയായ മുകേഷ് അഹ്ലാവത് എന്നിവർ പുതിയ മന്ത്രിസഭയിൽ മന്ത്രിമാരായി സത്യപ്രതിജ്ഞ ചെയ്‌തു. ഡൽഹി ലെഫ്റ്റനൻ്റ് ഗവർണർ വികെ സക്‌സേനയാണ് അതിഷിക്കും പുതിയ മന്ത്രിമാർക്കും സത്യവാചകം ചൊല്ലിക്കൊടുത്തത്.
ഇടിവി ഭാരത് കേരളം ഇനി വാട്‌സ്‌ആപ്പിലും
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
ഡൽഹിയുടെ എട്ടാമത്തെ മുഖ്യമന്ത്രിയാണ് അതിഷി. ഡൽഹിയിലെ ഏറ്റവും പ്രായം കുറഞ്ഞ മുഖ്യമന്ത്രി കൂടിയാണ് ഇവർ. സുഷമ സ്വരാജിനും ഷീല ദീക്ഷിതിനും ശേഷം ഡൽഹിയുടെ മുഖ്യമന്ത്രിയാകുന്ന മൂന്നാമത്തെ വനിത കൂടിയാണ് അതിഷി.
സത്യപ്രതിജ്ഞ ചടങ്ങിന് മുമ്പ് അതിഷി മുൻ ഡൽഹി മുഖ്യമന്ത്രിയും എഎപി ദേശീയ കൺവീനറുമായ അരവിന്ദ് കെജ്‌രിവാളുമായി കൂടിക്കാഴ്‌ച നടത്തിയിരുന്നു. മദ്യനയ അഴിമതിക്കേസിൽ ജാമ്യത്തിലിറങ്ങിയത്തിയ കെജ്‌രിവാളിന്‍റെ അപ്രതീക്ഷിത രാജിക്ക് പുറകെയാണ് അതിഷി അധികാരത്തിലെത്തുന്നത്. കെജ്‌രിവാൾ തന്നെയാണ് പുതിയ മുഖ്യമന്ത്രിയായി അതിഷിയുടെ പേര് നിർദേശിച്ചതും. അടുത്ത വർഷം ഫെബ്രുവരിയിൽ ഡൽഹിയിൽ നിയമസഭാ തിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്നതിനാൽ അതിഷി സർക്കാരിൻ്റെ കാലാവധി ഹ്രസ്വമായിരിക്കും.
Also Read:കെജ്‌രിവാളിന്‍റെ പിന്‍ഗാമിയായി അതിഷി, ഡല്‍ഹി മുഖ്യമന്ത്രി ആകുന്ന മൂന്നാമത്തെ വനിത