ന്യൂഡൽഹി :ബിഹാർ, പശ്ചിമ ബംഗാൾ, തമിഴ്നാട്, മധ്യപ്രദേശ്, ഉത്തരാഖണ്ഡ്, പഞ്ചാബ്, ഹിമാചൽ പ്രദേശ് എന്നീ ഏഴ് സംസ്ഥാനങ്ങളിലായി 13 നിയമസഭ മണ്ഡലങ്ങളിലേക്കുള്ള ഉപതെരഞ്ഞെടുപ്പ് ആരംഭിച്ചു. രാവിലെ ഏഴിന് ആരംഭിച്ച പോളിങ് നടപടികൾ വൈകിട്ട് ആറിന് അവസാനിക്കും. പശ്ചിമ ബംഗാളിലെ റായ്ഗഞ്ച്, രണഘട്ട് ദക്ഷിണ്, ബഗ്ദ, മണിക്തല എന്നിവിടങ്ങളിലാണ് നിയമസഭ ഉപതെരഞ്ഞെടുപ്പ് നടക്കുന്നത്. ഉത്തരാഖണ്ഡിലെ ബദ്രീനാഥ്, മംഗ്ലൗര്‍ പഞ്ചാബിലെ ജലന്ധർ വെസ്റ്റ്, ഹിമാചൽ പ്രദേശിലെ ഡെഹ്റ, ഹാമിർപൂർ, നലഗഡ്, ബിഹാറിലെ രൂപൗലി തമിഴ്നാട്ടിലെ വിക്രവണ്ടി മധ്യപ്രദേശിലെ അമർവാര എന്നിവടങ്ങളിലാണ് തെരഞ്ഞെടുപ്പ്.
ഹിമാചൽ പ്രദേശ് :കാൻഗ്ര ജില്ലയിലെ ഡെഹ്റ സെഗ്മെന്റിൽ ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ കമലേഷ് (53), ബിജെപിയുടെ ഹോഷ്യാർ സിങ് (57), സ്വതന്ത്ര സ്ഥാനാർഥികളായ സുലേഖ ദേവി (59), അരുൺ അങ്കേഷ് സിയാൽ (34), അഭിഭാഷകനായ സഞ്ജയ് ശർമ (56) എന്നിവരാണ് മത്സരരംഗത്തുള്ളത്.
ബിജെപിയുടെ ആശിഷ് ശർമ (37), ഐഎൻസിയുടെ ഡോ. പുഷ്പീന്ദർ വർമ (48), സ്വതന്ത്ര സ്ഥാനാർഥികളായ പ്രദീപ് കുമാർ (58), നന്ദ് ലാൽ ശർമ (64) എന്നിവരാണ് ഹമീർപൂർ നിയമസഭ മണ്ഡലത്തിൽ നിന്ന് മത്സര രംഗത്തുള്ളത്.
നളഗഡ് സെഗ്മെന്റില്‍ ഐഎൻസിയുടെ ഹർദീപ് സിങ് ബാവ (44), ബിജെപിയുടെ കെ എൽ താക്കൂർ (64), സ്വാഭിമാൻ പാർട്ടിയുടെ കിഷോരി ലാൽ ശർമ (46), സ്വതന്ത്ര സ്ഥാനാർഥികളായ ഗുർനാം സിങ് (48), ഹർപ്രീത് സിങ് (36), വിജയ് സിങ് (36) എന്നിവരാണ് മത്സരിക്കുന്നത്.