കേരളം

kerala

ETV Bharat / bharat

അരവിന്ദ് കെജ്‍രിവാളിന് നിർണായകം ; അറസ്റ്റിനെതിരായ ഹർജി സുപ്രീം കോടതി ഇന്ന് പരിഗണിക്കും - ARVIND KEJRIWAL PLEA AGAINST ARREST - ARVIND KEJRIWAL PLEA AGAINST ARREST

ഇന്ന് പിഎംഎൽഎ കോടതിയിൽ ഹാജരാക്കുന്ന അരവിന്ദ് കെജ്‍രിവാളിനെ ഇഡി കസ്റ്റഡിയിൽ ആവശ്യപ്പെടും

KEJRIWAL  SUPREME COURT  ARVIND KEJRIWAL  ED ARREST
SC bench set to hear Arvid Kejriwal's plea against arrest

By PTI

Published : Mar 22, 2024, 11:39 AM IST

Updated : Mar 22, 2024, 12:02 PM IST

ന്യൂഡല്‍ഹി : മദ്യനയ അഴിമതി കേസുമായി ബന്ധപ്പെട്ട് എൻഫോഴ്സ്മെന്‍റ് ഡയറക്‌ടറേറ്റ് വ്യാഴാഴ്‌ച (21-03-2024) അറസ്‌റ്റ് ചെയ്‌ത ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിന് ഇന്ന് നിര്‍ണായക ദിനം. അറസ്റ്റിനെതിരായി അരവിന്ദ് കെജ്‍രിവാൾ നൽകിയ ഹർജി സുപ്രീം കോടതി ഇന്ന് പരിഗണിക്കും.

സുപ്രീം കോടതിയുടെ മൂന്നംഗ ബെഞ്ചാണ് ഹർജി പരിഗണിക്കുക. ഹർജിയിൽ ജസ്റ്റിസ് സഞ്ജീവ് ഖന്ന, ജസ്റ്റിസ് എം.എം. സുന്ദ്രേഷ്, ജസ്റ്റിസ് ബേല ത്രിവേദി എന്നിവർ വാദം കേൾക്കും. കെജ്‌രിവാളിന് വേണ്ടി ഹാജരായ മുതിർന്ന അഭിഭാഷകൻ അഭിഷേക് സിങ്‌വി, ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ചിന് മുമ്പാകെ അടിയന്തര ലിസ്റ്റിംഗിനുള്ള വിഷയം പരാമർശിച്ചിട്ടുണ്ട്.

ജസ്റ്റിസ് സഞ്ജീവ് ഖന്ന അധ്യക്ഷനായ ബെഞ്ചിന് മുമ്പാകെ തൻ്റെ ഹർജി പരാമർശിക്കാൻ ചീഫ് ജസ്റ്റിസ് സിങ്‌വിയോട് ആവശ്യപ്പെട്ടു. തുടർന്ന് സിങ്‌വി ജസ്റ്റിസ് ഖന്നയുടെ കോടതിയിലെത്തി വിഷയം പരാമർശിച്ചു. കെജ്‌രിവാളിൻ്റെ ഹർജി അൽപ്പസമയത്തിനകം ചേരുന്ന മൂന്നംഗ ബെഞ്ച് പരിഗണിക്കുമെന്ന് ജസ്റ്റിസ് ഖന്ന പറഞ്ഞു (SC bench set to hear Arvid Kejriwal's plea).

നേരത്തെ ചീഫ് ജസ്റ്റിസ് ഡിവൈ ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ചിന് മുമ്പാകെ തൻ്റെ അറസ്റ്റിനെതിരെയുള്ള കെജ്‌രിവാളിൻ്റെ ഹർജി മുതിർന്ന അഭിഭാഷകൻ അഭിഷേക് സിംഗ്‌വി പരാമർശിച്ചിരുന്നു. ഹര്‍ജി അടിയന്തരമായി പരിഗണിക്കണമെന്ന് സിംഗ്‌വി ചീഫ് ജസ്റ്റിസിനോട് ആവശ്യപ്പെട്ടു. എന്നാല്‍ കവിതയുടെ കേസ് പരിഗണിക്കുന്ന പ്രത്യേക ബെഞ്ചിന് മുമ്പാകെ കേസ് പരാമർശിക്കാൻ ചീഫ് ജസ്റ്റിസ് അദ്ദേഹത്തോട് ആവശ്യപ്പെട്ടു.

സിങ്‌വി കോടതി മുറിയിൽ പ്രവേശിച്ചപ്പോൾ ജസ്റ്റിസ് ഖന്നയുടെ നേതൃത്വത്തിലുള്ള ബെഞ്ച് എഴുന്നേറ്റിരുന്നു. ജസ്റ്റിസ് ഖന്ന ജസ്റ്റിസ് ദീപാങ്കർ ദത്തയ്‌ക്കൊപ്പം ഇരുന്ന ശേഷം, സിംഗ്‌വി കോടതിയിൽ കെജ്‌രിവാളിൻ്റെ ഹർജി പരാമർശിച്ചു. വിഷയം ഇന്ന് പരിഗണിക്കണമെന്ന് സിംഗ്‌വി ബെഞ്ചിനോട് ആവശ്യപ്പെട്ടു.

ചീഫ് ജസ്റ്റിസിൻ്റെ നിർദേശത്തെ തുടർന്നാണ് ജസ്റ്റിസ് സഞ്ജീവ് ഖന്നയുടെ ബെഞ്ചിൽ കെജ്‌രിവാളിൻ്റെ അഭിഭാഷകൻ സിംഗ്‌വി ഹാജരായത്. രണ്ട് ജഡ്‌ജിമാരുടെ സാധാരണ ബെഞ്ചിലാണ് താൻ ഇപ്പോൾ ഇരിക്കുന്നതെന്ന് ജസ്റ്റിസ് ഖന്ന പറഞ്ഞു. ഇതിന് ശേഷം മൂന്ന് ജഡ്‌ജിമാരുടെ പ്രത്യേക ബെഞ്ച് ഇരിക്കും. അപ്പോൾ നിങ്ങളുടെ അപേക്ഷ പരിഗണിക്കും. അതായത് ഇന്ന് വാദം കേൾക്കും. എന്നാൽ ഇതിന് കുറച്ച് മണിക്കൂറുകൾ എടുക്കുമെന്നും ജസ്റ്റിസ് ഖന്ന പറഞ്ഞു. ഹേമന്ത് സോറൻ്റെ ഹർജി തള്ളിയ ബെഞ്ചാണ് കെജ്‌രിവാളിൻ്റെ ഹർജി പരിഗണിക്കുന്നത്.

ഇഡി അറസ്റ്റ് ചെയ്‌തതിന് പിന്നാലെ വ്യാഴാഴ്‌ച വൈകിട്ടാണ് കെജ്‌രിവാൾ സുപ്രീം കോടതിയെ സമീപിച്ചത്. അറസ്റ്റിലായ അരവിന്ദ് കെജ്‍രിവാളിനെ ഇഡി ഇന്ന് കോടതിയിൽ ഹാജരാക്കും. പിഎംഎൽഎ കോടതിയിൽ ഹാജരാക്കുന്ന അരവിന്ദ് കെജ്‍രിവാളിന്‍റെ കസ്റ്റഡി ഇഡി ആവശ്യപ്പെടും.

അരവിന്ദ് കെജ്‍രിവാളിൻ്റെ അറസ്റ്റിനെതിരെ ഇന്ന് രാജ്യ വ്യാപകമായ പ്രതിഷേധം നടത്താൻ എഎപി ആഹ്വാനം ചെയ്‌തിട്ടുണ്ട്. മാത്രമല്ല ജയിലിൽ പോകേണ്ടി വന്നാലും അരവിന്ദ് കെജ്‍രിവാൾ രാജിവയ്ക്കില്ലെന്നും ജയിലിലിരുന്ന് ഭരിക്കുമെന്നുമാണ് എഎപി അറിയിച്ചിരിക്കുന്നത്.

കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി അരവിന്ദ് കെജ്‌രിവാളിൻ്റെ കുടുംബവുമായി ഇന്നലെ ഫോണിൽ സംസാരിക്കുകയും കോൺഗ്രസ് പാർട്ടിയുടെ പിന്തുണ ഉറപ്പ് നൽകുകയും ചെയ്‌തു. നിയമസഹായവും വാഗ്‌ദാനം ചെയ്‌തിട്ടുണ്ട്. അരവിന്ദ് കെജ്‍രിവാളിൻ്റെ അറസ്റ്റിനെതിരെ ഇന്നലെ ഡൽഹിയിൽ ആം ആദ്‌മി പ്രവർത്തകർക്കൊപ്പം കോൺഗ്രസ് പ്രവർത്തകരും പ്രതിഷേധവുമായി തെരുവിൽ ഇറങ്ങിയിരുന്നു.

ഇതിനിടയിൽ അരവിന്ദ് കെജ്‍രിവാൾ ജയിലിൽ നിന്ന് ഭരിക്കുമെന്ന് പറയുന്നത് രാജ്യത്തിൻ്റെ ഭരണഘടനയെ അപമാനിക്കുന്നതിന് തുല്യമാണെന്ന് വ്യക്തമാക്കിയ ബിജെപി കെജ്‌രിവാളിന്‍റെ രാജി ആവശ്യപ്പെട്ടിട്ടുണ്ട്. ഭരണഘടനയുടെ അടിസ്ഥാനത്തിൽ, ജയിലിൽ കിടന്ന് ഭരണം നടത്താൻ സാധിക്കില്ലെന്നും നേരത്തെ ജാർഖണ്ഡ് മുഖ്യമന്ത്രി ഹേമന്ത് സോറൻ അറസ്റ്റിലായപ്പോഴും ജയിലിൽ നിന്ന് ഭരിക്കുമെന്ന് പറഞ്ഞിരുന്നുവെങ്കിലും പിന്നീട് രാജിവയ്ക്കുകയായിരുന്നുവെന്നും ബിജെപി ചൂണ്ടിക്കാട്ടി.

Last Updated : Mar 22, 2024, 12:02 PM IST

ABOUT THE AUTHOR

...view details