ന്യൂഡൽഹി:50ലധികം സീറ്റുകൾ നേടി ആംആദ്‌മി പാർട്ടി ഡൽഹിയിൽ സർക്കാർ രൂപീകരിക്കുമെന്ന് ആവർത്തിച്ച് അരവിന്ദ് കെജ്‌രിവാള്‍. എക്‌സിറ്റ് പോള്‍ ഫലം വന്നതോടെ ഒറ്റക്കെട്ടായി നിൽക്കാൻ ആഹ്വാനം ചെയ്‌ത കെജ്‌രിവാള്‍ എക്‌സിറ്റ് പോളിനെ ബിജെപിയുടെ ഫിക്‌സഡ് പോൾ എന്നും പരിഹസിച്ചു. അതേസമയം വോട്ടർമാരോട് നന്ദി പറഞ്ഞ് അഖിലേഷ് പതി ത്രിപാഠിയും രംഗത്തെത്തി.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
എംഎൽഎമാരെ പണം നൽകി സ്വാധീനിക്കാൻ ശ്രമിക്കുന്നതായും ആംആദ്‌മി പാർട്ടി സ്ഥാനാർഥി മുകേഷ് അഹ്ലാവത്തിന് 15 കോടി രൂപ നൽകി പാർട്ടി മാറാൻ ആവശ്യപ്പെട്ടുവെന്നും ത്രിപാഠി ആരോപിച്ചു. ബിജെപി വിജയിക്കുകയാണെങ്കിൽ എന്തുകൊണ്ടാണ് ഞങ്ങളുടെ എംഎൽഎമാർക്ക് ഇത്തരം ഓഫറുകൾ നൽകുന്നത്. ബിജെപി അസ്വസ്ഥരാണ്. മരണം വരെ ഞങ്ങൾ കെജ്‌രിവാളിനൊപ്പം നിൽക്കുമെന്നും അദ്ദേഹം പറഞ്ഞു.
15 ആംആദ്‌മി സ്ഥാനാർഥികള്‍ക്ക് ഫോണ്‍ കോള്‍ വന്നതായും ബിജെപിക്ക് 50ൽ കൂടുതൽ സീറ്റുകൾ ലഭിക്കുകയാണെങ്കിൽ എന്തിന് ആംആദ്‌മി പാർട്ടി സ്ഥാനാർഥികൾക്ക് പണം വാഗ്‌ദാനം ചെയ്യുന്നതെന്നും അദ്ദേഹം പരിഹസിച്ചു. ബിജെപി വൃത്തികെട്ട രാഷ്‌ട്രീയം കളിക്കുകയാണെന്നും അദ്ദേഹം പരിഹസിച്ചു.
Also Read: തലസ്ഥാനത്തേക്ക് കണ്ണുംനട്ട് രാജ്യം; വോട്ടെണ്ണല്‍ നാളെ, നെഞ്ചിടിപ്പോടെ ആപ്പും പ്രതീക്ഷയോടെ ബിജെപിയും - DELHI ASSEMBLY ELECTION RESULT