ചണ്ഡീഗഢ് : സുവർണ ക്ഷേത്ര പരിസരത്ത് യോഗ ചെയ്‌ത സംഭവത്തില്‍ സോഷ്യല്‍ മീഡിയ ഇന്‍ഫ്ലുവന്‍സര്‍ അർച്ചന മക്വാനയ്‌ക്ക് നോട്ടിസ് അയച്ച് അമൃത്‌സർ പൊലീസ്. ജൂൺ 30നകം അമൃത്‌സർ പൊലീസ് സ്‌റ്റേഷൻ ഇ ഡിവിഷനിൽ ഹാജരാകാണമെന്ന് കാണിച്ചാണ് നോട്ടിസ്. നേരത്തെ, സുവർണ ക്ഷേത്രത്തിന്‍റെ മാനേജര്‍ ഭഗവന്ത് സിങ് നല്‍കിയ പരാതിയില്‍ അർച്ചന മക്വാനയ്‌ക്കെതിരെ പൊലീസ് കേസെടുത്തിരിന്നു. ഇന്ത്യൻ ശിക്ഷാനിയമം 295 എ പ്രകാരം മതവികാരം വ്രണപ്പെടുത്തിയതിനാണ് കേസ്.
ജൂൺ 30 നകം അർച്ചന ബന്ധപ്പെട്ട പൊലീസ് സ്റ്റേഷനിൽ ഹാജരായില്ലെങ്കില്‍ രണ്ട് തവണ കൂടി നോട്ടിസ് അയക്കുമെന്ന് പൊലീസ് അറിയിച്ചു. എന്നിട്ടും ഹാജരാകാതിരുന്നാല്‍ അറസ്റ്റ് ചെയ്‌ത് ഹാജരാക്കാനുളള നടപടി സ്വികരിക്കുമെന്നും അമൃത്‌സർ പൊലീസ് അറിയിച്ചിട്ടുണ്ട്.