കേരളം

kerala

ETV Bharat / bharat

തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ ആന്ധ്രാപ്രദേശ് മുഖ്യമന്ത്രിക്ക് നേരെ കല്ലേറ് - Andhra CM hit by stone - ANDHRA CM HIT BY STONE

ആക്രമണത്തില്‍ ജഗൻ മോഹൻ റെഡ്ഡിയുടെ ഇടത് പുരികത്തിന് പരിക്കേറ്റു.

ANDHRA CM STONE  JAGAN MOHAN REDDY  ആന്ധ്ര മുഖ്യമന്ത്രിക്ക് കല്ലേറ്  ജഗൻ മോഹൻ റെഡ്ഡി
Andhra CM Jagan Mohan Reddy hit by stone during Election campaign

By ETV Bharat Kerala Team

Published : Apr 13, 2024, 10:43 PM IST

വിജയവാഡ :ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി വൈ എസ് ജഗൻ മോഹൻ റെഡ്ഡിക്ക് നേരെ കല്ലേറ്. ഇന്ന് വിജയവാഡയിൽ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെയാണ് ജഗന് നേരെ അജ്ഞാതന്‍റെ കല്ലേറുണ്ടായത്. ആക്രമണത്തില്‍ ജഗൻ മോഹൻ റെഡ്ഡിക്ക് പരിക്കേറ്റു. ജഗന്‍റെ ഇടത് പുരികത്തിനാണ് പരിക്കേറ്റത്. ഉടൻ തന്നെ ഡോക്‌ടർമാർ ബസിൽ വെച്ച് പ്രാഥമിക ചികിത്സ നൽകി.

‘മേമന്ത സിദ്ധം യാത്ര’യുടെ ഭാഗമായി ജനങ്ങളെ അഭിവാദ്യം ചെയ്യാൻ പ്രത്യേക പ്രചാരണ ബസിൽ നിൽക്കവേയാണ് മുഖ്യമന്ത്രിക്ക് നേരെ ആക്രമണമുണ്ടായത്. ജഗൻ മോഹൻ റെഡ്ഡിയുടെ അരികിൽ നിന്ന വൈഎസ്ആർസിപി എംഎൽഎ വെള്ളാമ്പള്ളിയുടെ ഇടത് കണ്ണിനും പരിക്കേറ്റു. പ്രാഥമിക ചികിത്സനൽകിയ ശേഷം ജഗൻ മോഹൻ റെഡ്ഡി ബസ് യാത്ര തുടർന്നു. തെലുങ്ക് ദേശം പാർട്ടി (ടിഡിപി) പ്രവർത്തകരാണ് ആക്രമണത്തിന് പിന്നിലെന്ന് ആണ് വിജയവാഡ വൈഎസ്ആർസിപി നേതാക്കൾ ആരോപിക്കുന്നത്.

Also Read :'സൈക്കോ ജഗന്‍ പിന്നാക്ക വിഭാഗത്തെ അവഗണിക്കുന്നു'; ആന്ധ്ര മുഖ്യമന്ത്രിയ്‌ക്കെതിരെ നാരാ ലോകേഷ്‌

ABOUT THE AUTHOR

...view details