തൂത്തുക്കുടി (ചെന്നൈ) : തമിഴ്‌നാട്ടിലെ തൂത്തുക്കുടി സ്വകാര്യ മത്സ്യസംസ്‌കരണ യൂണിറ്റില്‍ അമോണിയ ടാങ്ക് പൊട്ടിത്തെറിച്ചു. തുടര്‍ന്ന് യൂണിറ്റിലുടനീളമുണ്ടായ വാതകചോര്‍ച്ചയില്‍ 30 ലധികം തൊഴിലാളികള്‍ ബോധരഹിതരായി.
തൊഴിലാളികള്‍ക്ക് ശ്വാസംമുട്ടലും കണ്ണിന് അസ്വസ്ഥതയും അനുഭവപ്പെട്ടു. ഇന്നലെ രാത്രി 11 മണിയോടെയാണ് യൂണിറ്റിലെ വൈദ്യുത അപകടത്തെ തുടർന്ന് അമോണിയ ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ചത്.