ന്യൂഡല്‍ഹി:നരേന്ദ്രമോദി തന്നെ അധികാരത്തില്‍ തുടരുമെന്ന് ജനങ്ങള്‍ മനസിലുറപ്പിച്ചു കഴിഞ്ഞുവെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. ലോക്‌സഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി ബിജെപി സംഘടിപ്പിച്ച ദിദ്വിന ദേശീയ കൗണ്‍സിലിലെ പ്രസംഗത്തിലാണ് അമിത് ഷാ യുടെ പരാമര്‍ശം. കോണ്‍ഗ്രസ് ജനാധിപത്യത്തെ കൊലചെയ്‌തുവെന്നും അമിത് ഷാ ആരോപിച്ചു.(Amit shah flays congress on BJP national council)
'സോണിയ ഗാന്ധി മകന്‍ രാഹുല്‍ ഗാന്ധിയെ പ്രധാനമന്തിയാക്കാനാണ് ശ്രമിക്കുന്നത്. പവാര്‍ അദ്ദേഹത്തിന്‍റെ മകളെ മുഖ്യമന്ത്രിയാക്കാന്‍ ശ്രമിക്കുന്നു. മമതാ ബാനര്‍ജി അവരുടെ അനന്തരവനെ മുഖ്യമന്ത്രിയാക്കാന്‍ ശ്രമിക്കുന്നു. സ്റ്റാലിന്‍ അദ്ദേഹത്തിന്‍റെ മകനെ മുഖ്യമന്ത്രിയാക്കാന്‍ ശ്രമിക്കുന്നു. ലാലു യാദവ് മകനെ മുഖ്യമന്ത്രിയാക്കാന്‍ ശ്രമിക്കുന്നു. ഉദ്ധവ് താക്കറെ മകനെ മുഖ്യമന്ത്രിയാക്കാന്‍ ശ്രമിക്കുന്നു. മുലായം സിങ് യാദവാകട്ടെ തന്‍റെ മകന് മുഖ്യമന്ത്രി സ്ഥാനം ഉറപ്പിച്ചുകഴിഞ്ഞു.' തന്‍റെ കുടുംബത്തിന് അധികാരം നേടിക്കൊടുക്കാന്‍ ശ്രമിക്കുന്നവര്‍ രാജ്യത്തെ പാവങ്ങളുടെ ക്ഷേമത്തെ പറ്റി ചിന്തിക്കുമോ എന്ന് അമിത് ഷാ ചോദിച്ചു.