കേരളം

kerala

ETV Bharat / bharat

മണിപ്പൂര്‍ സംഘര്‍ഷം: തെരഞ്ഞെടുപ്പ് റാലികള്‍ റദ്ദാക്കി അമിത് ഷാ - AMITH SHAH CANCEL ELECTION RALLIES

മണിപ്പൂരില്‍ സംഘര്‍ഷം അതിതീവ്രമായ സാഹചര്യത്തിലാണ് മഹാരാഷ്‌ട്രയിലെ തെരഞ്ഞെടുപ്പ് പ്രചാരണം റദ്ദാക്കി അമിത് ഷാ മടങ്ങുന്നത്.

AMIT SHAH CANCELS ELECTION RALLIES  AMIT SHAH MANIPUR ISSUE  അമിത് ഷാ മണിപ്പൂര്‍  മണിപ്പൂര്‍ സംഘര്‍ഷം
Union Home Minister Amit Shah - File Image (ANI)

By ETV Bharat Kerala Team

Published : Nov 17, 2024, 1:47 PM IST

ന്യൂഡൽഹി:മഹാരാഷ്‌ട്രയിലെ തെരഞ്ഞെടുപ്പ് റാലികള്‍ റദ്ദാക്കി കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ഡൽഹിയിലേക്ക് മടങ്ങുമെന്ന് റിപ്പോര്‍ട്ട്. മണിപ്പൂരില്‍ സംഘര്‍ഷം അതിതീവ്രമായ സാഹചര്യത്തിലാണ് അമിത ഷായുടെ മടക്കം. സംസ്ഥാനത്തെ സ്ഥിതിഗതികൾ അവലോകനം ചെയ്യാൻ ആഭ്യന്തര മന്ത്രി യോഗം ചേരുമെന്ന് വൃത്തങ്ങൾ അറിയിച്ചു.

അതേസമയം റാലികൾ റദ്ദാക്കിയതിന് പിന്നിലെ കാരണത്തെക്കുറിച്ച് ഔദ്യോഗിക അറിയിപ്പ് ലഭിച്ചിട്ടില്ല. കേന്ദ്ര സുരക്ഷാ ഉദ്യോഗസ്ഥരുടെ സംഘം ഉടൻ മണിപ്പൂർ സന്ദർശിക്കുമെന്നാണ് വിവരം.

ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാം

ശനിയാഴ്‌ച രാത്രി ഇംഫാലിലെ വിവിധ ജില്ലകളിൽ രോഷാകുലരായ ജനക്കൂട്ടം മൂന്ന് ബിജെപി എംഎൽഎമാരുടെ വസതികൾക്ക് തീയിട്ടിയിരുന്നു. മുഖ്യമന്ത്രിയുടെ വസതിക്ക് നേരെയും ആക്രമണമുണ്ടായി.

ജിരിബാം ജില്ലയിൽ സ്‌ത്രീകളെയും കുട്ടികളെയും തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയതിൽ പ്രകോപിതരായ ആളുകൾ സംഘടിച്ചെത്തി അക്രമം അഴിച്ചുവിടുകയായിരുന്നു. മൂന്ന് സംസ്ഥാന മന്ത്രിമാരുടെയും ആറ് എംഎൽഎമാരുടെയും വസതികൾക്ക് നേരെ ആക്രമണമുണ്ടായതായാണ് റിപ്പോര്‍ട്ട്. പ്രദേശത്ത് അനിശ്ചിതകാല കർഫ്യൂ ഏർപ്പെടുത്തിയിരിക്കെയാണ് ശനിയാഴ്ച രാത്രി പുതിയ അക്രമ സംഭവങ്ങൾ അരങ്ങേറിയത്.

Also Read:കലുഷിതമായി മണിപ്പൂര്‍, മുഖ്യമന്ത്രിയുടെ വീടിന് നേരെയും ആക്രമണം; കര്‍ഫ്യൂ ഏര്‍പ്പെടുത്തി, ഇന്‍റര്‍നെറ്റ് റദ്ദാക്കി

ABOUT THE AUTHOR

...view details