കേരളം

kerala

ETV Bharat / bharat

വഖഫ് ഭേദഗതി ബിൽ ഉടന്‍ പാസാക്കുമെന്ന് കേന്ദ്രമന്ത്രി അമിത്‌ ഷാ - Amit Shah On WAQF AMMENDMENT BILL - AMIT SHAH ON WAQF AMMENDMENT BILL

വഖഫ് നിയമ ഭേദഗതി ബില്ലിനെ കുറിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. ഭേദതഗി ബില്ല് ഉടന്‍ പാര്‍ലമെന്‍റ് പാസാക്കും. സെപ്റ്റംബർ 18, 19, 20 തീയതികളിലായി സംയുക്ത പാർലമെൻ്ററി കമ്മിറ്റി യോഗം ഡല്‍ഹിയില്‍ നടക്കും.

AMIT SHAH ON WAQF ACT  വഖഫ് നിയമ ഭേദഗതി ബില്ല് 2024  WAQF AMENDMENT BILL  Amit Shah WAQF Bill
Amit Shah (ANI)

By ANI

Published : Sep 17, 2024, 7:20 PM IST

ന്യൂഡൽഹി: വഖഫ് നിയമ ഭേദഗതി ബില്ല് വരും ദിവസങ്ങളില്‍ പാസാക്കുമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. വഖഫ് സ്വത്തുക്കളുടെ നടത്തിപ്പ്, സംരക്ഷണം, ദുരുപയോഗം എന്നിവയുമായി ബന്ധപ്പെട്ടതാണ് പുതിയ ഭേദഗതി ബില്ലെന്നും അദ്ദേഹം. മൂന്നാം മോദി സര്‍ക്കാര്‍ 100 ദിവസം പൂര്‍ത്തിയാക്കിയ വേളയില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തിലാണ് അമിത്‌ ഷാ വഖഫ് ബില്ലിനെ കുറിച്ച് സംസാരിച്ചത്.

വഖഫ് ഭേദഗതി ബില്ലിനെ കുറിച്ച് ചര്‍ച്ച ചെയ്യാന്‍ സംയുക്ത പാർലമെൻ്ററി കമ്മിറ്റി യോഗം സെപ്റ്റംബർ 18, 19, 20 തീയതികളിലായി ന്യൂഡൽഹിയിലെ പാര്‍ലമെന്‍റ് ഹൗസ് അനെക്‌സില്‍ നടക്കും. സെപ്റ്റംബർ 18ന് നടക്കുന്ന യോഗത്തിൽ ന്യൂനപക്ഷകാര്യ മന്ത്രാലയത്തിന്‍റെ പ്രതിനിധികൾ വഖഫ് ഭേദഗതി ബില്ല് കമ്മിറ്റിക്ക് മുമ്പാകെ വാക്കാലുള്ള തെളിവുകൾ സമര്‍പ്പിക്കും. സെപ്റ്റംബർ 19ന് സംയുക്ത സമിതി വിദഗ്‌ധരുടെ നിര്‍ദേശം കേള്‍ക്കും.

ഇടിവി ഭാരത് കേരളം ഇനി വാട്‌സ്‌ആപ്പിലും

ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

പട്‌ന ചാണക്യ നാഷണൽ ലോ യൂണിവേഴ്‌സിറ്റിയിലെ വൈസ് ചാൻസലറായ ഫൈസാൻ മുസ്‌തഫ, പാസ്‌മണ്ട മുസ്‌ലിം മഹാസ്, ഓൾ ഇന്ത്യൻ മുസ്‌ലിം പേഴ്‌സണൽ ലോ ബോർഡ് എന്നിവയുടെ നിര്‍ദേശങ്ങളാണ് കമ്മിറ്റി കേള്‍ക്കുക. സെപ്‌റ്റംബർ 20ന് വഖഫ് ബില്ലുമായി ബന്ധപ്പെട്ട ഓൾ ഇന്ത്യ സജ്ജദനാഷിൻ കൗൺസിൽ, അജ്‌മീർ, മുസ്‌ലിം രാഷ്ട്രീയ മഞ്ച്, ഡൽഹി ആന്‍ഡ് ഭാരത് ഫസ്റ്റ് എന്നിവയുടെ നിർദേശങ്ങൾ സംയുക്ത പാർലമെൻ്ററി കമ്മിറ്റി കേൾക്കും.

കഴിഞ്ഞ ആഴ്‌ച ഡൽഹിയിൽ നടന്ന ഒരു യോഗത്തിൽ മുസ്‌ലിം സാമൂഹിക പ്രവർത്തകരുടെയും ഇസ്‌ലാമിക പണ്ഡിതരുടെയും ഒരു സംഘം ബില്ലുമായി ബന്ധപ്പെട്ട് സർക്കാരിന് പിന്തുണ അറിയിച്ചിരുന്നു. സർക്കാരിൻ്റെ ഉദ്ദേശശുദ്ധിയെ സംശയിക്കുന്നതില്‍ കാര്യമില്ല. മുസ്‌ലിങ്ങളുടെ ഭൂമി തട്ടിയെടുക്കുമെന്ന് പറഞ്ഞ് സർക്കാരിനെതിരെ ചില രാഷ്ട്രീയ പാർട്ടികൾ സൃഷ്‌ടിച്ച ആശയക്കുഴപ്പം നീക്കാനാണ് യോഗം വിളിച്ചതെന്ന് മുഫ്‌തി വജാഹത് ഖാസ്‌മി പറഞ്ഞു.

സമാധാനപരമായാണ് യോഗം നടന്നത്. ഞങ്ങൾ സർക്കാരിനൊപ്പമാണ് നിൽക്കുന്നത്. ദരിദ്രരും പാവപ്പെട്ടവരുമായ മുസ്‌ലിങ്ങൾക്ക് വേണ്ടിയാണ് സർക്കാർ ചിന്തിക്കുന്നത്. ഈ ബില്ലിലൂടെ വഖഫും മുസ്‌ലിങ്ങളും രാജ്യവും പുരോഗതി പ്രാപിക്കുമെന്നും മുഫ്‌തി വജാഹത് ഖാസ്‌മി പറഞ്ഞു.

Also Read:അരവിന്ദ് കെജ്‌രിവാൾ രാജിവച്ചു; തലസ്ഥാനത്തെ ഇനി അതിഷി നയിക്കും

ABOUT THE AUTHOR

...view details