കേരളം

kerala

By ETV Bharat Kerala Team

Published : 14 hours ago

ETV Bharat / bharat

രാഹുൽ ഗാന്ധി ബ്രിട്ടീഷ് പൗരനോ?: പൊതുതാത്പര്യ ഹർജിയിൽ കേന്ദ്ര സർക്കാരിൻ്റെ പ്രതികരണം തേടി അലഹബാദ് ഹൈക്കോടതി - Plea on Rahul Gandhi Citizenship

കർണാടകയിലുള്ള ബിജെപി പ്രവർത്തകൻ എസ് വിഘ്നേഷ് ശിശിർ സമർപ്പിച്ച പൊതുതാത്പര്യ ഹർജി പരിഗണിക്കുകയായിരുന്നു കോടതി.

RAHUL GANDHI CITIZENSHIP  ALLAHABAD HC RAHUL GANDHI  രാഹുൽ ഗാന്ധി പൗരത്വം  അലഹബാദ് ഹൈക്കോടതി രാഹുല്‍ ഗാന്ധി
Rahul Gandhi (ETV Bharat)

ലഖ്‌നൗ: കോണ്‍ഗ്രസ് നേതാവ് രാഹുൽ ഗാന്ധിയുടെ ഇരട്ട പൗരത്വവുമായി ബന്ധപ്പെട്ട പരാതിയിൽ കേന്ദ്ര സർക്കാര്‍ കൈക്കൊണ്ട നടപടികളുടെ വിശദാംശം തേടി അലഹബാദ് ഹൈക്കോടതി. കർണാടകയിലുള്ള ബിജെപി പ്രവർത്തകൻ എസ് വിഘ്നേഷ് ശിശിർ സമർപ്പിച്ച പൊതുതാത്പര്യ ഹർജി പരിഗണിക്കുകയായിരുന്നു കോടതി. ജസ്‌റ്റിസുമാരായ രാജൻ റോയ്, ഓം പ്രകാശ് ശുക്ല എന്നിവരടങ്ങുന്ന ബെഞ്ചാണ് ഹര്‍ജി പരിഗണിച്ചത്.

രാഹുലിന്‍റെ പൗരത്വവുമായി ബന്ധപ്പെട്ട വിഷയത്തിൽ കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിൽ നിന്ന് ആവശ്യമായ എല്ലാ വിവരങ്ങളും ലഭിക്കാൻ അഡീഷണൽ സോളിസിറ്റർ (എഎസ്‌ജി) സൂര്യഭൻ പാണ്ഡെയോട് കോടതി നിർദേശിച്ചു. കേസില്‍ സെപ്റ്റംബർ 30ന് അടുത്ത വാദം നടക്കും.

കഴിഞ്ഞ ജൂലൈയിൽ, ശിശിര്‍ സമര്‍പ്പിച്ച സമാനമായ ഒരു ഹർജി ഹൈക്കോടതി തള്ളുകയും പൗരത്വ നിയമം 1955 പ്രകാരം കോമ്പീറ്റന്‍റ് അതോറിറ്റിയെ സമീപിക്കാൻ ആവശ്യപ്പെടുകയും ചെയ്‌തിരുന്നു. രാഹുൽ ബ്രിട്ടീഷ് പൗരനാണെന്നതിന് തെളിവുകൾ കൈവശമുണ്ടെന്നായിരുന്നു ശിശിരിന്‍റെ അവകാശവാദം. ഇതുമായി ബന്ധപ്പെട്ട്, യുകെ ഗവൺമെന്‍റിന്‍റെ ചില രഹസ്യ ഇമെയിലുകളും തന്‍റെ പക്കലുണ്ടെന്ന് ശിശിര്‍ അവകാശപ്പെട്ടിരുന്നു.

കോമ്പീറ്റന്‍റ് അതോറിറ്റിക്ക് രണ്ട് തവണ പരാതി നൽകിയിട്ടും നടപടിയുണ്ടാകാത്ത സാഹചര്യത്തിലാണ് ശിശിർ വീണ്ടും കോടതിയെ സമീപിച്ചത്. വിഷയത്തിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ടാണ് ശിശിര്‍ ഹൈക്കോടതിയിൽ ഹര്‍ജി സമര്‍പ്പിച്ചത്.

Also Read:'വയനാട് സന്ദര്‍ശിക്കുക, ടൂറിസം പുനരുജ്ജീവിപ്പിക്കുക': അഭ്യര്‍ഥനയുമായി രാഹുല്‍ ഗാന്ധി

ABOUT THE AUTHOR

...view details