ETV Bharat / international

പലസ്‌തീനില്‍ ജേണലിസം വിദ്യാര്‍ഥിനി വെടിയേറ്റ് മരിച്ചു; സുരക്ഷാ സേനയ്‌ക്കെതിരെ കുടുംബം - JOURNALISM STUDENT SHOT DEAD

കൊല്ലപ്പെട്ട വിദ്യാര്‍ഥിനിയുടെ കുടുംബത്തിന്‍റെ ആരോപണങ്ങള്‍ പലസ്‌തീൻ അതോറിറ്റിയുടെ സുരക്ഷാ സേന തള്ളി.

Etv Bharat
Etv Bharat (Etv Bharat)
author img

By ETV Bharat Kerala Team

Published : Dec 29, 2024, 8:28 PM IST

റാമല്ല: വെസ്റ്റ് ബാങ്കിലെ ജെനിൻ അഭയാർത്ഥി ക്യാമ്പിൽ പലസ്‌തീനിയൻ ജേണലിസം വിദ്യാര്‍ഥിനിയെ വെടിവെച്ച് കൊലപ്പെടുത്തിയതായി ആരോപണം. 22 കാരിയായ ഷാത അൽ-സബ്ബാഗാണ് കൊല്ലപ്പെട്ടത്. പലസ്‌തീൻ അതോറിറ്റിയുടെ സുരക്ഷാ സേനയാണ് വിദ്യാര്‍ഥിനിയെ വീടിനുള്ളില്‍ കയറി വെടിവച്ച് കൊലപ്പെടുത്തിയതെന്നാണ് കുടുംബത്തിന്‍റെ ആരോപണം.

പ്രദേശത്ത് ഏറ്റുമുട്ടലുകള്‍ ഒന്നും നടക്കാതിരുന്ന സമയത്താണ് സുരക്ഷാ സേന പെണ്‍കുട്ടിക്ക് നേരെ വെടിയുതിര്‍ത്തതെന്നാണ് ഉയരുന്ന ആരോപണം. അമ്മയ്‌ക്കും രണ്ട് കുട്ടികള്‍ക്കുമൊപ്പമായിരുന്നു ഷാത ഈ സമയം ഉണ്ടായിരുന്നതെന്നും റിപ്പോര്‍ട്ടുകളുണ്ട്. ഇസ്രയേല്‍ അധിനിവേശത്തിനെതിരെ നിലകൊള്ളുന്നതിന് പകരം പലസ്‌തീൻ സുരക്ഷാ സേന സ്വന്തം ജനങ്ങളെ തീവ്രവാദത്തിന്‍റെ പേര് പറഞ്ഞ് അടിച്ചമര്‍ത്താനാണ് ശ്രമിക്കുന്നതെന്നും കുടുംബം പ്രസ്‌താവനയില്‍ പറഞ്ഞു.

ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാം

അതേസമയം, കുടുംബത്തിന്‍റെ ആരോപണങ്ങള്‍ തള്ളി സുരക്ഷാ സേന രംഗത്തെത്തി. പലസ്‌തീൻ ഭീകരസംഘടനകളുടെ ഏറ്റുമുട്ടലിലാണ് പെണ്‍കുട്ടി മരിച്ചതെന്നാണ് പലസ്‌തീൻ അതോറിറ്റിയുടെ സുരക്ഷാ സേന നല്‍കുന്ന വിശദീകരണം. വെടിവെപ്പിനെ അപലപിച്ച സുരക്ഷാസേന സംഭവത്തില്‍ അന്വേഷണം നടത്തുമെന്നും അറിയിച്ചിട്ടുണ്ട്.

നിയമവും ക്രമസമാധാനവും പുനഃസ്ഥാപിക്കുക എന്ന ലക്ഷ്യത്തോടെ ഈ മാസം ആദ്യം ജെനിൻ മേഖലിയില്‍ പലസ്‌തീൻ സുരക്ഷാ സേനയുടെ അപൂര്‍വ ഓപ്പറേഷൻ ആരംഭിച്ചിരുന്നു. ഇസ്രയേല്‍ അധിനിവേശത്തെ സഹായിക്കാനാണ് സേനയുടെ നീക്കമെന്ന വിമര്‍ശനവും ഉയരുന്നുണ്ട്.

Also Read : പട്ടിണി രൂക്ഷമാകും, പ്രതിദിനം 15 പേര്‍ വരെ മരിക്കും!; ഗാസയിലെ ക്ഷാമത്തെ കുറിച്ചുള്ള റിപ്പോര്‍ട്ട് പിൻവലിപ്പിച്ച് അമേരിക്ക

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.