ഉത്തര്‍പ്രദേശ്:പൗരത്വഭേദഗതി നിയമത്തെ സ്വാഗതം ചെയ്ത് അഖിലേന്ത്യ മുസ്ലിം ജമാഅത്ത് പ്രസിഡൻ്റ് മൗലാനാ ഷഹാബുദ്ധീന്‍ റസ്വി ബറേല്‍വി. നിയമനിര്‍മ്മാണത്തെ സ്വാഗതം ചെയ്യുന്നതായും, ഇത് മുസ്ലീം സമുദായത്തിന്റെ ഭയം അകറ്റിയതായും അദ്ദേഹം വ്യക്തമാക്കി (Indian Muslims should welcome CAA, All India Muslim Jamaat President).
'കേന്ദ്രസര്‍ക്കാര്‍ പൗരത്വഭേദഗതി നിയമം നടപ്പിലാക്കിയിരിക്കുകയാണ്. ഈ നിയമത്തെ ഞാന്‍ സ്വാഗതം ചെയ്യുന്നു. ഇത് വളരെ നേരത്തെ തന്നെ ചെയ്യേണ്ടതായിരുന്നു. ഈ നിയമവുമായി ബന്ധപ്പെട്ട് മുസ്ലീങ്ങള്‍ക്കിടയില്‍ ഒരുപാട് തെറ്റിദ്ധാരണകള്‍ ഉണ്ട്. എന്നാല്‍ എല്ലാവരും മനസ്സിലാക്കേണ്ട കാര്യം കോടിക്കണക്കിന് വരുന്ന ഇന്ത്യയിലെ മുസ്ലീം സമുദായത്തെ ഈ നിയനം ഒരു കാരണവശാലും ബാധിക്കില്ല എന്നതാണ്.
ഈ നിയമം ഒരു മുസ്ലീമിന്റെയും പൗരത്വം എടുത്തുകളയാന്‍ പോകുന്നില്ല. കഴിഞ്ഞു പോയ വര്ഷങ്ങളില്പൗരത്വഭേദഗതി നിയമത്തെ എതിര്‍ത്ത് രാജ്യം നിരവധി പ്രതിഷേധങ്ങള്‍ക്ക് സാക്ഷ്യം വഹിച്ചതാണ്. ഇവയ്ക്ക് കാരണമായത് ചില തെറ്റിദ്ധാരണകളാണ്. ചില രാഷ്ട്രീയക്കാര്‍ മുസ്ലീം ജനതയെ തെറ്റിദ്ധരിപ്പിച്ചു. അതുകൊണ്ട് തെറ്റിദ്ധാരണകള്‍ മാറ്റി ഇന്ത്യയിലെ മുസ്ലീങ്ങള്‍ സിഎഎയെ സ്വാഗതം ചെയ്യണം' അഖിലേന്ത്യ മുസ്ലിം ജമാഅത്ത് പ്രസിഡൻ്റ് മൗലാനാ ഷഹാബുദ്ധീന്‍ റസ്വി ബറേല്‍വി പറഞ്ഞു.
ഫെബ്രുവരിയില്‍ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത്ഷാ പൗരത്വം നല്‍കാനാണ് പൗരത്വഭേദഗതി നിയമം കൊണ്ടുവരുന്നതെന്നും, ആരുടെയും പൗരത്വം എടുത്തുകളയാനല്ലെന്നും പറഞ്ഞിരുന്നു (moulana shahabuddin razvi bareilvi All India Muslim Jamaat President).
'നമ്മുടെ രാജ്യത്തെ ന്യൂനപക്ഷങ്ങളും, പ്രത്യേകിച്ച് നമ്മുടെ മുസ്ലീം സമുദായവും പ്രകേപിതരാണ്. നിയമത്തില്‍ വ്യവസ്ഥകളില്ലാത്തതിനാല്‍ സിഎഎയ്ക്ക് ആരുടെയും പൗരത്വം കവര്‍ന്നെടുക്കാനാകില്ല. ബംഗ്ലാദേശിലും, പാകിസ്ഥാനിലും പീഡിപ്പിക്കപ്പെട്ട അഭയാര്‍ത്ഥികള്‍ക്ക് പൗരത്വം നല്‍കുന്നതാണ് സിഎഎ' അമിത്ഷാ പറഞ്ഞു.