കേരളം

kerala

ETV Bharat / bharat

തമിഴ്‌നാട്ടിൽ സഖ്യത്തിന് ബിജെപി ; സ്വകാര്യ ഹോട്ടലിൽ നിർണായക കൂടിക്കാഴ്‌ച, പങ്കെടുത്ത് ഒ പനീർസെൽവവും, ടിടിവി ദിനകരനും

മുതിർന്ന നേതാക്കളായ കിഷൻ റെഡ്ഡി, വികെ സിംഗ് എന്നിവരും ബിജെപിയുടെ മറ്റ് സംസ്ഥാന നേതാക്കളും സീറ്റ് വിഭജന ചർച്ചയിൽ പങ്കെടുത്തു

AIADMK leader O Panneerselvam  AMMK founder TTV Dhinakaran  Seat sharing Talks with BJP  Tamilnadu Poltics
Panneerselvam, Dhinakaran hold seat-sharing talks with BJP

By ETV Bharat Kerala Team

Published : Mar 13, 2024, 1:08 PM IST

തമിഴ്‌നാട് : ലോക്‌സഭ തെരഞ്ഞെടുപ്പിന് മുന്നോടിയായി തമിഴ്‌നാട്ടിൽ തിരക്കിട്ട നീക്കങ്ങളുമായി ബിജെപി. എഐഎഡിഎംകെയില്‍ നിന്ന് പുറത്താക്കപ്പെട്ട ഒ. പനീർസെൽവം, എഎംഎംകെ അധ്യക്ഷൻ ടി.ടി.വി. ദിനകരൻ എന്നിവരുമായി ബിജെപി നേതാക്കൾ കൂടിക്കാഴ്‌ച നടത്തി (Loksabha Election 2024).

ചൊവ്വാഴ്‌ച (12-03-2024) വൈകിട്ട് ചെന്നൈയിലെ ഒരു സ്വകാര്യ ഹോട്ടലിലായിരുന്നു നേതാക്കളുടെ കൂടിക്കാഴ്‌ച. ചൊവ്വാഴ്‌ച വൈകി തുടങ്ങിയ ചർച്ച ബുധനാഴ്‌ച പുലർച്ചെ വരെ നീണ്ടു. മുതിർന്ന നേതാക്കളായ കിഷൻ റെഡ്ഡി, വികെ സിംഗ് എന്നിവരും ബിജെപിയുടെ മറ്റ് സംസ്ഥാന നേതാക്കളും സീറ്റ് വിഭജന ചർച്ചയിൽ പങ്കെടുത്തു.

എഐഎഡിഎംകെയുടെ ജനപ്രിയ ചിഹ്നമായ രണ്ടില, തെരഞ്ഞെടുപ്പ് കമ്മീഷൻ തനിക്ക് നൽകുമെന്ന് മുൻ മുഖ്യമന്ത്രി ഒ പനീർസെൽവം പറഞ്ഞു. രണ്ടില ചിഹ്നം അവകാശപ്പെടുമോ എന്ന മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് ഞങ്ങൾ ആ ചിഹ്നത്തിൽ നിന്ന് മാത്രമേ മത്സരിക്കൂ എന്നായിരുന്നു ഒ. പനീർസെൽവത്തിന്‍റെ മറുപടി.

എടപ്പാടി കെ. പളനിസ്വാമിയുടെ നേതൃത്വത്തിലുള്ള എഐഎഡിഎംകെയ്ക്ക്‌ നേരത്തെ രണ്ട് ഇലകൾ അനുവദിച്ചതിനെതിരെ എഐഎഡിഎംകെ അംഗമെന്ന് അവകാശപ്പെട്ട് സംസ്ഥാനത്തെ ദിണ്ടിഗലിൽ നിന്നുള്ള ഒരാൾ ഇലക്ഷന്‍ കമ്മീഷനെ സമീപിച്ചതിന് തൊട്ടുപിന്നാലെയാണ് ഒ. പനീർസെൽവത്തിന്‍റെ പ്രസ്‌താവന.

ബിജെപിക്ക് നിരുപാധിക പിന്തുണ നൽകുമെന്നും എൻഡിഎ സഖ്യത്തിൽ ചേരുമെന്നും ടി.ടി.വി. ദിനകരൻ രണ്ടുദിവസം മുമ്പ് വ്യക്തമാക്കിയിരുന്നു. കിഷൻ റെഡ്ഡിയെയും വികെ സിംഗിനെയും നേരത്തെ കാണാൻ കഴിഞ്ഞിരുന്നില്ലെന്നും യോഗത്തിന് ശേഷം ദിനകരൻ പറഞ്ഞു (O Panneerselvam, TTV Dhinakaran hold seat-sharing talks with BJP).

"കിഷൻ റെഡ്ഡിയെയും വി.കെ. സിങ്ങിനെയും, രണ്ടുദിവസം മുമ്പ് അവർ ടൗണിലെത്തിയപ്പോൾ എനിക്ക് കാണാൻ കഴിഞ്ഞില്ല. അവർ നഗരത്തിൽ തിരിച്ചെത്തിയെന്ന് പറഞ്ഞപ്പോൾ എൻ്റെ പരിപാടികൾ റദ്ദാക്കി അവരെ കാണാൻ ഞാൻ ചെന്നൈയിൽ എത്തി. ഞങ്ങൾ തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾ ചർച്ച ചെയ്‌തു. സീറ്റ് സംബന്ധിച്ച കാര്യങ്ങൾ അന്തിമമായിക്കഴിഞ്ഞാൽ എല്ലാവരെയും അറിയിക്കും. ബിജെപി ചിഹ്നത്തിൽ മത്സരിക്കുന്നതുമായി ബന്ധപ്പെട്ട് ഞങ്ങൾക്ക് ഒരു സമ്മർദ്ദവുമില്ല" - ദിനകരൻ വ്യക്തമാക്കി.

"പ്രഷർ കുക്കർ ചിഹ്നം ലഭിക്കാൻ ഞങ്ങൾ തെരഞ്ഞെടുപ്പ് കമ്മീഷനിൽ അപേക്ഷ നൽകിയിട്ടുണ്ട്. അത് മറ്റൊരു പാർട്ടിക്കും ഇതുവരെ നൽകിയിട്ടില്ല. തിരഞ്ഞെടുപ്പ് കമ്മീഷൻ ഞങ്ങൾക്ക് ഇത് അനുവദിക്കുമെന്ന് പ്രതീക്ഷിക്കുന്നു. ദുഷ്‌ട ശക്തിയായ ഡിഎംകെയെ പരാജയപ്പെടുത്തുക എന്നതാണ് ഞങ്ങളുടെ സഖ്യത്തിൻ്റെ ലക്ഷ്യം.

പ്രധാനമന്ത്രി നരേന്ദ്ര മോദി മൂന്നാം തവണയും അധികാരത്തിൽ തിരിച്ചെത്തുമ്പോൾ, തമിഴ്‌നാടിന് നല്ല പദ്ധതികൾ ലഭിക്കുമെന്ന് ഞങ്ങൾ വിശ്വസിക്കുന്നു, അതുകൊണ്ടാണ് ഞങ്ങൾ സഖ്യമുണ്ടാക്കിയത്," അദ്ദേഹം കൂട്ടിച്ചേർത്തു (O Panneerselvam, TTV Dhinakaran hold seat-sharing talks with BJP).

സഖ്യത്തിൽ, ആര് വലുതെന്നോ ചെറുതെന്നോ ഉള്ള തർക്കമില്ലെന്നും ദിനകരൻ പറഞ്ഞു. നേരത്തെ എൻഡിഎയ്ക്ക് നിരുപാധിക പിന്തുണ നൽകുമെന്ന് ദിനകരൻ പറഞ്ഞപ്പോൾ തന്നെ ബിജെപിയുമായുള്ള സഖ്യം എഎംഎംകെ സ്ഥിരീകരിച്ചിരുന്നു.

ABOUT THE AUTHOR

...view details