ചെന്നൈ:തമിഴ്‌നാട്ടിലെ പ്രതിപക്ഷ കക്ഷിയായ എഐഎഡിഎംകെ ലോക്‌സഭ തെരഞ്ഞെടുപ്പിനുള്ള ആദ്യ സ്ഥാനാര്‍ത്ഥി പട്ടിക പ്രഖ്യാപിച്ചു. ഏപ്രില്‍ 19ന് നടക്കുന്ന ആദ്യഘട്ടത്തിലാണ് തമിഴ്‌നാട്ടില്‍ തെരഞ്ഞെടുപ്പ്(First Candidate list of AIADMK).
പതിനാറു പേരടങ്ങുന്ന പട്ടികയാണ് പുറത്ത് വിട്ടിട്ടുള്ളത്. പാര്‍ട്ടി ജനറല്‍ സെക്രട്ടറി എടപ്പാടി കെ പളനിസ്വാമിയാണ് പ്രഖ്യാപനം നടത്തിയത്. മുന്‍ എംപി ജെ ജയവര്‍ദ്ധന്‍, മുന്‍ എംഎല്‍എ ഡോ.പി ശരവണന്‍ തുടങ്ങിയവരടക്കം മുതിര്‍ന്ന നേതാക്കളാണ് പട്ടികയിലുള്ളത്(First Candidate list).
റോയപുരം മനോ (ചെന്നൈ നോര്‍ത്ത്), ജെ ജയവര്‍ദ്ധന്‍ (ചെന്നൈ സൗത്ത്), പി വിഘ്നേഷ് (സേലം), എസ് തമില്‍മണി (നാമക്കല്‍), ആത്റാല്‍ അശോക് കുമാര്‍ (ഈറോഡ്), ഇ രാജശേഖര്‍ (കാഞ്ചീപുരം), എ എല്‍ വിജയന്‍ (ആര്‍ക്കോണം), വി ജയപ്രകാശ് (കൃഷ്‌ണഗിരി), ജി വി ഗജേന്ദ്രന്‍ (ആരാണി), ജെ ഭാഗ്യരാജ് (വില്ലുപുരം), പി ശരവണന്‍ (മധുരൈ), വി ടി നാരായണസ്വാമി (തേനി), ബി ഇളയപെരുമാള്‍ (രാമനാഥപുരം), കെ ആര്‍ എല്‍ തങ്കവേല്‍ (കാരൂര്‍), എം ചന്ദ്രകാസന്‍ (ചിദംബരം), ഡി സുര്‍ജിത്ശങ്കര്‍ (നാഗപട്ടണം) (Loksabha poll 2024).
Also Read:ലോക്‌സഭ തെരഞ്ഞെടുപ്പ്: ആദ്യഘട്ട വിജ്ഞാപനം പുറത്തിറക്കി തെരഞ്ഞെടുപ്പ് കമ്മിഷൻ, 102 മണ്ഡലങ്ങൾ ബൂത്തിലേക്ക്
ലോക്‌സഭയിലേക്ക് ആകെ 39 സീറ്റുകളാണ് സംസ്ഥാനത്തുള്ളത്.