കേരളം

kerala

ETV Bharat / bharat

അഹമ്മദാബാദ് പൗഡർ കോട്ടിങ് സ്ഥാപനത്തിലെ സ്‌ഫോടനം; രണ്ടു പേർ മരിച്ചു, മൂന്ന് പേർക്ക് പരിക്ക് - POWDER COATING FIRM BLAST - POWDER COATING FIRM BLAST

അഹമ്മദാബാദിലെ ബാൻസി പൗഡർ കോട്ടിംഗ് സ്ഥാപനത്തിലുണ്ടായ സ്‌ഫോടനത്തിൽ രണ്ട് പേർ മരിക്കുകയും മൂന്ന് പേർക്ക് പരിക്കേൽക്കുകയും ചെയ്‌തു.

AHMEDABAD BLAST  അഹമ്മദാബാദ് സ്‌ഫോടനം  പൗഡർ കോട്ടിങ് സ്‌ഫോടനം
A still from powder coating firm blast (ETV Bharat)

By ETV Bharat Kerala Team

Published : Jun 25, 2024, 8:51 AM IST

അഹമ്മദാബാദ്:ഗുജറാത്തിലെ അഹമ്മദാബാദ് ജില്ലയിൽ ഒധവ് നഗർ ഇൻഡസ്ട്രിയൽ ഏരിയയിലുണ്ടായ സ്‌ഫോടനത്തിൽ രണ്ട് പേർ മരിച്ചു. മൂന്ന് പേർ പരിക്കേറ്റ് ആശുപത്രിയിൽ ചികിത്സയിലാണ്. തിങ്കളാഴ്‌ചയാണ് അഹമ്മദാബാദിലെ പൗഡർ കോട്ടിങ് സ്ഥാപനത്തിൽ സ്‌ഫോടനമുണ്ടായത്.

സ്ഥാപനത്തിൻ്റെ ഉടമയായ രമേഷ്ഭായ് പട്ടേൽ (50), തൊഴിലാളി പവൻകുമാർ (25) എന്നിവരാണ് മരിച്ചത്. കംപ്രസറിൽ തീപിടിത്തമുണ്ടാകുകയും പിന്നീട് എൽപിജി സിലിണ്ടറിലേക്ക് തീ ആളിപ്പടർന്ന് സ്‌ഫോടനമുണ്ടാകുകയുമായിരുന്നു എന്നാണ് പ്രാഥമിക അന്വേഷണത്തിൽ കണ്ടെത്തിയത്. വിവരമറിഞ്ഞ് ഫയർഫോഴ്‌സ് ഉദ്യോഗസ്ഥർ സംഭവസ്ഥലത്തെത്തി. ഒധവ് നഗർ ഇൻഡസ്ട്രിയൽ ഏരിയയിലെ ബാൻസി പൗഡർ കോട്ടിങ് സ്ഥാപനത്തിലാണ് സ്‌ഫോടനമുണ്ടായതെന്ന് നിക്കോൾ ഫയർ സ്റ്റേഷൻ ഓഫിസർ എസ്എസ് ഗധാവി പറഞ്ഞു.

Also Read:ഛത്തീസ്‌ഗഡിലെ വെടിമരുന്ന് ഫാക്‌ടറിയില്‍ പൊട്ടിത്തെറി; ദൃശ്യങ്ങള്‍ പുറത്ത്, പ്രദേശത്ത് നിന്ന് അവശിഷ്‌ടങ്ങള്‍ നീക്കുന്നു

ABOUT THE AUTHOR

...view details