കേരളം

kerala

ETV Bharat / bharat

പെൺകുട്ടിക്ക് അയല്‍വാസി സ്‌ത്രീയുമായി ബന്ധം; പരാതിയുമായി ബന്ധുക്കള്‍ - Woman Love With Neighboring Girl - WOMAN LOVE WITH NEIGHBORING GIRL

ആഗ്രയിലെ ഫത്തേപൂർ സിക്രിയില്‍ അയല്‍വാസി സ്‌ത്രീയുമായുള്ള പെൺകുട്ടിയുടെ പ്രണയ ബന്ധത്തെ എതിര്‍ത്ത്‌ ബന്ധുക്കള്‍

TWO GIRLFRIENDS LOVE STORY  AGRA LESBIAN GIRL  AGRA WOMAN LOVE WITH GIRL  സ്‌ത്രീയുമായി പെൺകുട്ടിയുടെ ബന്ധം
Representative Image (Source: ETV Bharat)

By ETV Bharat Kerala Team

Published : May 22, 2024, 10:17 PM IST

ആഗ്ര: അയല്‍വാസി സ്‌ത്രീയുമായുള്ള പെൺകുട്ടിയുടെ പ്രണയ ബന്ധത്തെ എതിര്‍ത്ത്‌ പൊലീസിന്‌ പരാതി നല്‍കി ബന്ധുക്കള്‍. ആഗ്രയിലെ ഫത്തേപൂർ സിക്രിയിലാണ്‌ സംഭവം. സംഭവം അന്വേഷിക്കുമെന്ന് ഫത്തേപൂർ പൊലീസ് സ്‌റ്റേഷൻ ഇൻചാർജ് ധർമേന്ദ്ര പറഞ്ഞു.

അയല്‍വാസികളായ ഇരുവരും സ്ഥിരം കാണുകയും കൂടുതല്‍ അടുക്കുകയും ചെയ്‌തു. ഇരുവരും ചേര്‍ന്നെടുത്ത വീഡിയോ വൈറലായതോടെയാണ്‌ കുടുംബാഗങ്ങള്‍ ഇവരുടെ ബന്ധത്തെക്കുറിച്ച്‌ അറിയുന്നത്‌. കാര്യം തിരക്കിയപ്പോള്‍ പരസ്‌പരം വേർപിരിയാന്‍ കഴിയില്ലെന്ന്‌ ഇരുവരും വ്യക്തമാക്കി.

ഇതോടെ പെൺകുട്ടിയുടെ സഹോദരനും അമ്മയും ഫത്തേപൂർ സിക്രി പൊലീസ് സ്‌റ്റേഷനിൽ പരാതി നൽകി. സംഭവത്തില്‍ അന്വേഷണം നടത്തുമെന്നും രണ്ട് പെൺകുട്ടികളോടും അവരുടെ കുടുംബാംഗങ്ങളുമായി സംസാരിക്കുമെന്നും ഉദ്യോഗസ്ഥന്‍ അറിയിച്ചു.

Also Read:എന്താണ് 'സൗഹൃദ വിവാഹം' ? ; പ്രണയമോ ലൈംഗികതയോ ഇല്ലാത്ത പുത്തന്‍ റിലേഷന്‍ഷിപ്പ് ട്രെന്‍ഡ്

ABOUT THE AUTHOR

...view details