ന്യൂഡല്‍ഹി: മണിപ്പൂരിലെ ആറ് പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ വീണ്ടും അഫ്‌സ്‌പ നിയമം ഏര്‍പ്പെടുത്തി കേന്ദ്ര ആഭ്യന്തരമന്ത്രാലയം. സംഘര്‍ഷ ബാധിത ജില്ലയായ ജിരിബാമിലുള്‍പ്പെടെയാണ് നടപടി. സംഘര്‍ഷ ബാഘിത മേഖലയില്‍ സുരക്ഷ സേനയ്ക്ക് പ്രവര്‍ത്തിക്കാന്‍ അനുമതി നല്‍കുന്ന നിയമമാണിത്. വംശീയ സംഘര്‍ഷം തുടരുന്നതാണ് ഇവിടെ തുടരുന്ന പ്രശ്‌നങ്ങള്‍ക്ക് കാരണം.
ഇംഫാല്‍ വെസ്‌റ്റ് ജില്ലയിലെ സെകാമായി, ലാം സാങ്, ഇംഫാല്‍ ഈസ്‌റ്റ് ജില്ലയിലെ ലാംലായ്, ജിരിബാം ജില്ലയിലെ ജിരിബാം, ബിഷ്‌ണുപൂരിലെ കാങ്പോക്‌പി, മൊയ്‌രാങ് മേഖലകളിലാണ് വീണ്ടും അഫ്‌സ്‌പ ഏര്‍പ്പെടുത്തിയത്.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
ഈ ആറ് ഇടങ്ങളിലടക്കം പത്തൊന്‍പത് പൊലീസ് സ്റ്റേഷന്‍ പരിധികളെ ഒഴിവാക്കി സംസ്ഥാന സര്‍ക്കാര്‍ മണിപ്പൂരിലെമ്പാടും കഴിഞ്ഞ മാസം ഒന്നിന് അഫ്‌സ്‌പ ഏര്‍പ്പെടുത്തിയിരുന്നു. ഇംഫാല്‍, ലംഫാല്‍, സിങ്ജാമെയ്, സെക്‌മായ്, ലാംസാങ്, പട്‌സോയി, വാങോയി, പൊരാംപട്, ഹെയ്‌ന്‍ഗാങ്, ലാംലായ്, ഇരിള്‍ബങ്, ലെയ്‌മാഖോങ്, തൗബാല്‍, ബിഷ്‌ണുപൂര്‍, നാമ്പോള്‍, മൊയ്‌രാങ്, കാക്‌ചിങ്, ജിരിബാം പൊലീസ് സ്റ്റേഷന്‍ പരിധികളെയാണ് സംസ്ഥാന സര്‍ക്കാര്‍ അഫ്‌സ്‌പയില്‍ നിന്ന് ഒഴിവാക്കിയത്.
തീവ്രവാദികളെന്ന് സംശയിക്കുന്ന പതിനൊന്ന് പേര്‍ തിങ്കളാഴ്‌ച കൊല്ലപ്പെട്ടിരുന്നു. യൂണിഫോം ധരിച്ചെത്തിയ നുഴഞ്ഞ് കയറ്റക്കാര്‍ അത്യാധുനിക ആയുധങ്ങളുപയോഗിച്ച് പൊലീസ് സ്റ്റേഷനും തൊട്ടടുത്തുള്ള സിആര്‍പിഎഫ് ക്യാമ്പിനും നേരെ ആക്രമണം അഴിച്ചുവിട്ടു. ഇതേ ജില്ലയില്‍ നിന്ന് സ്‌ത്രീകളും കുട്ടികളുമടക്കം ആറു പേരെ ആയുധധാരികളായ തീവ്രവാദികള്‍ തട്ടിക്കൊണ്ടു പോയതിന്‍റെ തൊട്ടടുത്ത ദിവസമാണ് ഈ സംഭവം.
കഴിഞ്ഞ വര്‍ഷം മെയ് മുതല്‍ ഇംഫാല്‍ താഴ്‌വരയിലെ മെയ്‌തികളും തൊട്ടടുത്തുള്ള കുന്നുകളില്‍ കഴിയുന്ന കുക്കികളും തമ്മുണ്ടായ വംശീയ ലഹളയില്‍ ഇതുവരെ 200 ലേറെ പേര്‍ കൊല്ലപ്പെട്ടു. പതിനായിരങ്ങള്‍ സ്വന്തം വീടുകള്‍ ഉപേക്ഷിച്ച് പലായനം ചെയ്‌തു. ജിരിബാമിലെ വംശീയ വൈവിധ്യമുള്ള പ്രദേശത്തേക്ക് ഇംഫാല്‍ താഴ്‌വരയിലെ കലാപം എത്തിയിരുന്നില്ല. എന്നാല്‍ ഇക്കഴിഞ്ഞ ജൂണില്‍ ഒരു കര്‍ഷകന്‍റെ അംഗഭംഗം വരുത്തിയ മൃതദേഹം കണ്ടെത്തിയതോടെ സംഘര്‍ഷം ഇങ്ങോട്ടേക്കും വ്യാപിച്ചു.
അഫ്‌സ പ്രകാരം സൈന്യത്തിന് ലഭിക്കുന്ന വിശേഷാധികാരങ്ങള്‍
1958ലെ ആര്‍മ്ഡ് ഫോഴ്‌സസ് (സ്‌പെഷ്യല്‍ പവേഴ്‌സ്-അഫ്‌സ്‌പ-AFSPA)യില്‍ ഇങ്ങനെ പറയുന്നു-സംഘര്‍ഷ ബാധിത പ്രദേശത്ത് വിന്യസിക്കപ്പെടുന്ന സൈനിക ഉദ്യോഗസ്ഥര്‍ക്ക് അറസ്‌റ്റ് വാറണ്ട് കൂടാതെ കുറ്റവാളിയെന്ന് സംശയിക്കുന്നവരെ അറസ്‌റ്റ് ചെയ്യാനുള്ള അധികാരം ഉണ്ടായിരിക്കും. ആയുധങ്ങള്‍ ശേഖരിച്ച് വച്ചിട്ടുണ്ടെന്നോ മോഷണമുതലുകള്‍ സൂക്ഷിച്ചിട്ടുണ്ടെന്ന് സംശയം തോന്നിയാലോ വാറണ്ടില്ലാതെ ഒരു സ്ഥലത്ത് പരിശോധന നടത്താനും ഇവര്‍ക്ക് അധികാരം ഉണ്ടാകും.
Also Read:മണിപ്പൂര്‍ സംഘര്‍ഷം; 20 കമ്പനി കേന്ദ്ര സേനയെ വിന്യസിച്ച് ആഭ്യന്തര മന്ത്രാലയം