കേരളം

kerala

ETV Bharat / bharat

പെൺകുട്ടിക്ക് നേരെ ആസിഡ് ആക്രമണം; 16 കാരന്‍ പിടിയില്‍ - പെൺകുട്ടിക്ക് നേരെ ആസിഡ് ആക്രമണം

ഡൽഹിയില്‍ പെൺകുട്ടിക്ക് നേരെ ആസിഡ് ആക്രമണം, പ്രതിയെ കണ്ടെത്താന്‍ ധാരാളം കടമ്പകള്‍ കടക്കേണ്ടി വന്നുവെന്ന് അന്വേഷണ സംഘം

Acid attack on girl  Acid attack accused arrested  പെൺകുട്ടിക്ക് നേരെ ആസിഡ് ആക്രമണം  പെൺകുട്ടിയെ ആക്രമിച്ചു
Acid attack on girl

By ETV Bharat Kerala Team

Published : Jan 28, 2024, 7:31 PM IST

ന്യൂഡൽഹി: പെൺകുട്ടിക്ക് നേരെ ആസിഡ് ആക്രമണം, 16 വയസുകാരനെ പൊലീസ് പിടികൂടി. വടക്കൻ ഡൽഹിയിലെ ബുരാരി ഏരിയയിലെ സ്‌കൂളിന് സമീപമാണ്‌ സംഭവം. ആക്രമണത്തിനിരയായ പെൺകുട്ടിയെ ബുരാരിയിലെ സർക്കാർ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

ചികിത്സയ്ക്ക് ശേഷം പെണ്‍കുട്ടിയെ ഡിസ്‌ചാർജ് ചെയ്‌തതായും കണ്ണ്‌, കഴുത്ത്, മൂക്ക് എന്നിവയിൽ പൊള്ളലും ചൊറിച്ചിലും അനുഭവപ്പെട്ടതായും പൊലീസ് ഉദ്യോഗസ്ഥൻ പറഞ്ഞു. സംഭവത്തില്‍ ഇന്ത്യൻ ശിക്ഷാ നിയമത്തിലെ 326 (ബി), 341 വകുപ്പുകൾ പ്രകാരം ബുരാരി പൊലീസ് സ്റ്റേഷനിൽ എഫ്ഐആർ ഫയൽ ചെയ്യുകയും ചെയ്‌തു.

അക്രമിയെ തിരിച്ചറിയുന്നതിനും പിടികൂടുന്നതിനുമായി പൊലീസ് മൂന്ന് വ്യത്യസ്‌ത സംഘങ്ങളെ രൂപീകരിച്ചു. എന്നിരുന്നാലും, ഇരയ്ക്ക് അക്രമിയുമായി മുന്‍കാല പരിചയമില്ലാത്തതിനാലും ഒരു തരത്തിലുള്ള ഭീഷണിയും നിലനില്‍ക്കുന്നതായി അറിവില്ലാത്തതിനാലും പ്രതിയെ പിടികൂടുന്നതിന്‌ പ്രയാസം നേരിട്ടു. അതേസമയം കുറ്റകൃത്യം നടന്ന സ്ഥലത്ത് നിരീക്ഷണ ക്യാമറകളൊന്നും ഉണ്ടാകാത്തതും അന്വേഷണത്തെ തടസപ്പെടുത്തിയെന്ന് ഡെപ്യൂട്ടി പൊലീസ് കമ്മീഷണർ മനോജ് കുമാർ മീണ പറഞ്ഞു.

ഇരയുടെ പ്രൊഫൈലും സോഷ്യൽ മീഡിയയും മറ്റ് പ്രസക്തമായ വിശദാംശങ്ങൾ പരിശോധിക്കുന്നതിൽ പൊലീസ് ടീമുകളിലൊന്ന് ശ്രദ്ധ കേന്ദ്രീകരിച്ചു. കുറ്റകൃത്യം നടക്കുന്ന സ്ഥലത്തേക്കുള്ള ആറ് റോഡുകളിൽ നിന്നുള്ള സിസിടിവി ദൃശ്യങ്ങൾ അവലോകനം ചെയ്യാൻ മറ്റൊരു ടീമിനെ ചുമതലപ്പെടുത്തിയതായും മീണ പറഞ്ഞു.

മൂന്നാമത്തെ ടീം, ആക്രമണകാരിയുടെ ഏകദേശ വിവരണവുമായി സ്‌കൂളുകൾക്ക് സമീപം നിലയുറപ്പിച്ചു. കാര്യമായ പരിശോധനയ്‌ക്ക്‌ ശേഷം, സിസിടിവി സംഘം കുറ്റകൃത്യം നടന്ന സ്ഥലത്ത് നിന്ന് ഏകദേശം ഒരു കിലോമീറ്റർ അകലെ പ്രതിയെന്ന് സംശയിക്കുന്ന പതിനാറുകാരനെ കണ്ടെത്തുകയും പെണ്‍കുട്ടി നൽകിയ വിവരണവുമായി പൊരുത്തപ്പെടുന്നതായും കണ്ടെത്തി. തുടര്‍ന്ന്‌ കൂടുതല്‍ വിവരങ്ങളുടെ അടിസ്ഥാനത്തിലാണ്‌ പ്രതിയുടെ അറസ്റ്റ് രേഖപ്പെടുത്തിയത്.

ചോദ്യം ചെയ്യലിൽ കുട്ടി കുറ്റം സമ്മതിച്ചതായും ഉദ്യോഗസ്ഥർ പറഞ്ഞു. ആക്രമണത്തിന് ഉപയോഗിച്ച കാസ്റ്റിക് പൗഡർ, വാട്ടർ ലായനി, ചെറിയ കുപ്പി, ബാഗ്, മുഖംമൂടി എന്നിവ ഉൾപ്പെടെയുള്ള തെളിവുകൾ കണ്ടെടുത്തു. പ്രതി ധരിച്ചിരുന്ന വസ്‌ത്രങ്ങളും കണ്ടെടുത്തിട്ടുണ്ട്.

പ്രാഥമിക പരിശോധനയിൽ, പെൺകുട്ടികളോട് പൊതുവായ അനിഷ്‌ടം പ്രകടിപ്പിക്കുന്ന പ്രകൃതക്കാരനാണ് പ്രതിയെന്ന് പൊലീസ് പറഞ്ഞു. ഇരയായ പെണ്‍കുട്ടിയോട് ശത്രുതയൊന്നും ഉണ്ടായിരുന്നില്ലെന്നും പ്രതി പൊലീസിനോട് വെളിപ്പെടുത്തിയിരുന്നു. പെണ്‍കുട്ടികളോട് പൊതുവെ ഉള്ള ശത്രുത ആക്രമണത്തിന് കാരണമായതാകാമെന്ന നിഗമനത്തിലാണ് അന്വേഷണ സംഘം.

ABOUT THE AUTHOR

...view details