ഹൈദരാബാദ്:ദുരൂഹ സാഹചര്യത്തിൽ 10 വയസുകാരൻ മരിച്ച സംഭവത്തിൽ പ്രതി പിടിയിൽ. നാഗർകുർണൂൽ ജില്ലയിലെ തിമ്മാജിപേട്ട് സ്വദേശിയായ മന്യം നായിക്കിനെയാണ് (53) ജൂബിലി ഹിൽസ് പൊലീസ് അറസ്‌റ്റ് ചെയ്‌തത്. ഹൈദരാബാദ് സ്വദേശിയായ 10 വയസുകാരനെ പ്രകൃതി വിരുദ്ധ ലൈംഗിക ബന്ധത്തിലേർപ്പെടാൻ ഇയാൾ നിർബന്ധിച്ചിരുന്നു. എന്നാൽ കുട്ടി വിസമ്മതിച്ചതോടെ പ്രതി കൊലപ്പെടുത്തുകയായിരുന്നു (Accused Arrested Of Killing 10 Year Old Boy In Hyderabad).
ഫെബ്രുവരി 13 ചൊവ്വാഴ്‌ച രാത്രി കുട്ടി കളിക്കാൻ പുറത്തുപോയിരുന്നു. ബുധനാഴ്‌ച രാവിലെ ജൂബിലി ഹിൽസ് റോഡ് നമ്പർ അഞ്ചിലെ ജിഎച്ച്എംസി ഗാർഡനിലെ ഡ്രെയിനേജിൽ നിന്നും കുട്ടിയുടെ മൃതദേഹം കണ്ടെത്തി. സംഭവത്തിൽ നിർണായക തെളിവുകൾ പൊലീസ് ശേഖരിച്ചിട്ടുണ്ട്. കുട്ടിയെ തോട്ടത്തിലേക്ക് കൊണ്ടുപോകുന്നത് സിസിടിവി കാമറയിൽ പതിയുകയും ഇതിന്‍റെ അടിസ്ഥാനത്തിൽ പ്രതിയെ പൊലീസ് ചോദ്യം ചെയ്‌തിരുന്നു.
പൊലീസ് പറയുന്നത് ഇങ്ങനെ: സ്വന്തം ഗ്രാമത്തിൽ മറ്റൊരാളുമായി പ്രകൃതിവിരുദ്ധ ലൈംഗികബന്ധത്തിലേർപ്പെട്ടിരുന്ന മന്യം നായിക് 15 ദിവസം മുമ്പാണ് കോളനിയിലെത്തിയത്. പ്രതി കുറച്ച് നാളുകളായി കുട്ടിയുമായി സൗഹൃദത്തിലായിരുന്നു. ചൊവ്വാഴ്‌ച രാത്രി മദ്യലഹരിയിൽ പ്രതി കുട്ടിയെ പാർക്കിലെത്തിച്ചു.