ന്യൂഡൽഹി :ഔദ്യോഗിക വസതിയിൽ പുതിയ അംഗം എത്തിയതിൻ്റെ സന്തോഷം പങ്കുവച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഡല്‍ഹിയിലെ ലോക് കല്യാണ്‍ മാര്‍ഗിലെ പ്രധാനമന്ത്രിയുടെ വസതിയിൽ പശുക്കുട്ടി ജനിച്ചതിൻ്റെ സന്തോഷം പങ്കുവച്ചിരിക്കുകയാണ് അദ്ദേഹം. 'ദീപ്‌ജ്യോതി' എന്നാണ് പശുക്കുട്ടിക്ക് പേര് നല്‍കിയിരിക്കുന്നത്. മോദി പശുക്കിടാവിന് പ്രത്യേക പൂജ അര്‍പ്പിക്കുകയും ചെയ്‌തു.
പ്രധാനമന്ത്രിയുടെ വസതിയിൽ പുതിയ അതിഥിയെത്തി; 'ദീപ്‌ജ്യോതി'യെ ചുംബിച്ചും തലോടിയും വരവേറ്റ് നരേന്ദ്ര മോദി - DEEPJYOTI BORN IN PM MODI RESIDENCE - DEEPJYOTI BORN IN PM MODI RESIDENCE
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വസതിയിൽ പശുക്കുട്ടി ജനിച്ചു. സമൂഹമാധ്യമമായ എക്‌സിലൂടെയാണ് അദ്ദേഹം അറിയിച്ചത്. "ദീപ്‌ജ്യോതി" എന്നാണ് പശുക്കുട്ടിക്ക് പേര് നല്‍കിയിരിക്കുന്നത്.
PM Narendra Modi Welcomes Calf (Video Grab) (ETV Bharat)
Published : Sep 14, 2024, 4:36 PM IST
പശുക്കിടാവിന് നെറ്റിയിൽ വെളുത്ത അടയാളം ഉണ്ട്. ഈ അടയാളം പ്രകാശത്തിൻ്റെ പ്രതീകമായി സാമ്യമുള്ളതിനാൽ തന്നെ പശുക്കിടാവിന് 'ദീപ്ജ്യോതി' എന്ന് പേരിടുകയായിരുന്നു. പശുക്കിടാവിനെ കെട്ടിപ്പിടിച്ച് ചുംബിച്ച് നിൽക്കുന്ന വീഡിയോ സമൂഹമാധ്യമമായ എക്‌സിലൂടെ മോദി പങ്കുവച്ചിരുന്നു. പിന്നീട് തൻ്റെ വസതിയിലെ പൂന്തോട്ടത്തിലൂടെ മോദി പശുക്കിടാവുമായി നടക്കുന്നതും വീഡിയോയിൽ കാണാം.