ജാർഖണ്ഡ്:പശുക്കടത്ത് ആരോപിച്ച് 60 കാരനെ മൂന്ന് പേർ ചേർന്ന് മോട്ടോർ സൈക്കിളിൽ കെട്ടിയിട്ട് മർദ്ദിച്ചതായി പരാതി. ജാർഖണ്ഡിന്‍റെ തലസ്ഥാനമായ റാഞ്ചിയിൽ നിന്ന് 275 കിലോമീറ്റർ അകലെ അമ്റോറ ഗ്രാമത്തിനടുത്താണ് ക്രൂരത അരങ്ങേറിയത്. സുർസ്വതി റാം എന്നയാളാണ് ആക്രമിക്കപ്പെട്ടത്.
റാം തന്‍റെ കന്നുകാലികളുമായി ബൻഷിധർ നഗർ ഉന്താരിയിലേക്ക് പോകും വഴിയാണ് സംഭവമുണ്ടായത്. സംഭവത്തിൽ എഫ്ഐആർ രജിസ്‌റ്റർ ചെയ്‌തതായി ബൻഷിധർ നഗർ ഉന്താരി സബ് ഡിവിഷണൽ പൊലീസ് ഓഫീസർ സത്യേന്ദ്ര നാരായൺ സിങ് പറഞ്ഞു. എഫ്ഐആർ പ്രകാരം, രാഹുൽ ദുബെ, രാജേഷ് ദുബെ, കാശിനാഥ് ഭൂയാൻ എന്നി മൂന്ന് പേർ മോട്ടോർ സൈക്കിളില്‍ വന്ന് വൃദ്ധനെ തടഞ്ഞുനിർത്തികയും പശുക്കടത്തുമായി ബന്ധമുണ്ടെന്ന് ആരോപിക്കുകയും ചെയ്‌തു.