ദൗസ :രാജസ്ഥാനിലെ ദൗസയിൽ 150 അടി താഴ്‌ചയുള്ള കുഴൽക്കിണറിൽ വീണ അഞ്ചുവയസുകാരന്‍ മരിച്ചു. മൂന്ന് ദിവസത്തിലേറെ നീണ്ട രക്ഷാപ്രവര്‍ത്തനത്തിനൊടുവില്‍ കുട്ടിയെ പുറത്തെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
ഡിസംബർ 9 നാണ് കളിക്കുന്നതിനിടെ കുട്ടി കുഴല്‍ക്കിണറില്‍ വീണത്. ഉടന്‍ തന്നെ കുട്ടിയെ രക്ഷിക്കാനുള്ള ശ്രമങ്ങള്‍ ആരംഭിച്ചു. ബുധനാഴ്‌ച (ഡിസംബര്‍ 11) രാത്രിയോടെ കുട്ടിയെ പുറത്തെത്തിച്ചിരുന്നു. അബോധാവസ്ഥയിലായിരുന്ന കുട്ടിയെ ഉടന്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണത്തിന് കീഴടങ്ങി.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
'കുട്ടിയ്‌ക്ക് ഉടന്‍ പ്രാഥമിക ചികിത്സ നല്‍കാനുള്ള സജ്ജീകരണങ്ങള്‍ ഒരുക്കിയിരുന്നു. രണ്ടുതവണ ഇസിജി ചെയ്‌തു. പക്ഷേ മരിച്ചിരുന്നു.' -ദൗസ ചീഫ് മെഡിക്കൽ ഓഫിസർ പറഞ്ഞു. രക്ഷാപ്രവര്‍ത്തനത്തിനിടെ ഇതിനായി എത്തിച്ച യന്ത്രങ്ങള്‍ക്ക് തകരാര്‍ സംഭവിച്ചിരുന്നു. വീണ്ടും യന്ത്രങ്ങള്‍ എത്തിച്ചാണ് രക്ഷാപ്രവര്‍ത്തനം തുടര്‍ന്നതെന്ന് ജില്ല കലക്‌ടര്‍ ദേവേന്ദ്ര കുമാര്‍ പറഞ്ഞു.
Also Read: 'ശ്വാസം മുട്ടി' മരിച്ചത് 15 ലക്ഷം പേര്‍! 10 വര്‍ഷത്തെ കണക്ക് ഞെട്ടിക്കുന്നത്; വായു മലിനീകരണവുമായി ബന്ധപ്പെട്ട പഠനം പുറത്ത്