കേരളം

kerala

ETV Bharat / bharat

അയല്‍ക്കാരനെ രക്ഷിക്കാന്‍ കിണറ്റിലിറങ്ങി; വിഷവാതകം ശ്വസിച്ച് അഞ്ച് പേര്‍ക്ക് ദാരുണാന്ത്യം - 5 DIED INSIDE WELL IN CHATTISGARH

കിണറിനുള്ളിൽ വിഷവാതകം ശ്വസിച്ച് അഞ്ച് പേർ മരിച്ചു. ആദ്യം കിണറ്റിൽ ഇറങ്ങിയ ആളെ കാണാതായപ്പോൾ സഹായത്തിനായി അയൽവാസികളായ നാല് പേർ ഇറങ്ങുകയായിരുന്നു. സംസ്ഥാന ദുരന്ത നിവാരണ സേനയുടെ സംഘം അഞ്ച് പേരുടെ മൃതദേഹങ്ങൾ കിണറ്റിൽ നിന്ന് പുറത്തെടുത്തു.

By ETV Bharat Kerala Team

Published : Jul 5, 2024, 4:29 PM IST

വിഷവാതകം ശ്വസിച്ച് 5 പേർ മരിച്ചു  JANJGIR CHAMPA FIVE PEOPLE DIED  CHHATTISGARH FIVE PEOPLE DIED  FIVE PEOPLE DIED IN JANJGIR CHAMPA
5 people died after inhaling poisonous gas inside a well (ETV Bharat)

കികിർദ (ഛത്തീസ്‌ഗഡ്) : ജഞ്ച്ഗിർ-ചമ്പ ജില്ലയിൽ കിണറിനുള്ളിൽ വിഷവാതകം ശ്വസിച്ച് അഞ്ച് പേർ മരിച്ചു. ഇന്ന് രാവിലെ 7.30 ഓടെയാണ് അപകടം നടന്നതെന്ന് സബ് ഡിവിഷണൽ പൊലീസ് ഓഫിസർ പറഞ്ഞു. രാംചന്ദ് ജയ്‌സ്വാൾ, അയൽവാസികളായ രമേഷ് പട്ടേൽ അദ്ദേഹത്തിന്‍റെ രണ്ട് മക്കൾ രാജേന്ദ്ര, ജിതേന്ദ്ര, ടികേഷ് ചന്ദ്ര എന്നിവരാണ് മരിച്ചത്.

രാംചന്ദ് ജയ്‌സ്വാൾ തന്‍റെ വീട്ടുവളപ്പിലെ കിണറ്റിൽ വീണ ഒരു തടി എടുക്കാൻ വേണ്ടിയാണ് കിണറ്റിൽ ഇറങ്ങിയത്. കിണറ്റില്‍ ഇറങ്ങിയ ശേഷം ഇയാള്‍ കിണർ വൃത്തിയാക്കാൻ തുടങ്ങി. ഏറെ നേരം കഴിഞ്ഞിട്ടും രാംചന്ദ് കിണറ്റില്‍ നിന്ന് കയറാതായതോടെ വീട്ടുകാര്‍ പരിഭ്രാന്തിയിലായി. ഇവര്‍ അയല്‍ക്കാരെ വിവരം അറിയിക്കുകയായിരുന്നു.

അയൽക്കാരായ നാലുപേർ അദ്ദേഹത്തെ രക്ഷിക്കാന്‍ കിണറ്റില്‍ ഇറങ്ങി. എന്നാല്‍ ഇവര്‍ക്കും തിരിച്ചുകയാറാനായില്ല. പിന്നാലെയാണ് സംസ്ഥാന ദുരന്തനിവാരണ സേന എത്തി രക്ഷാപ്രവര്‍ത്തനം നടത്തിയത്. ദുരന്തനിവാരണ സേന സ്ഥലത്തെത്തിയപ്പോഴേക്ക് അഞ്ചുപേരും മരണത്തിന് കീഴടങ്ങിയിരുന്നു.

കിണറ്റിനുള്ളിൽ വിഷവാതകം ഉണ്ടെന്ന് സംശയിക്കുന്നു. ഫോറൻസിക്, എസ്‌ഡആർഎഫ് സംഘത്തിൻ്റെ അന്വേഷണത്തിന് ശേഷമേ വിശദാംശങ്ങൾ വ്യക്തമാകൂ എന്നും അധികൃതര്‍ അറിയിച്ചു. സംഭവത്തെക്കുറിച്ച് വിവരം ലഭിച്ചയുടൻ സംസ്ഥാന ദുരന്തനിവാരണ സേന (എസ്‌ഡിആർഎഫ്) സംഘത്തിനൊപ്പം തഹസിൽദാറും സ്ഥലത്തെത്തിയിരുന്നു. ബിലാസ്‌പൂരിൽ നിന്നുള്ള സംസ്ഥാന ദുരന്ത നിവാരണ സേനയുടെ (എസ്‌ഡിആർഎഫ്) സംഘമാണ് അഞ്ച് പേരുടെ മൃതദേഹങ്ങൾ കിണറ്റിൽ നിന്ന് പുറത്തെടുത്തത്.

അഞ്ച് പേരുടെ മരണത്തിൽ ഛത്തീസ്‌ഗഡ് മുഖ്യമന്ത്രി വിഷ്‌ണു ദേവ് സായ് ദുഃഖം രേഖപ്പെടുത്തി. 'പരേതരുടെ ആത്മാക്കൾക്ക് ശാന്തി ലഭിക്കട്ടെയെന്ന് ഞാൻ പ്രാർഥിക്കുന്നു, ഈ വലിയ ദുഃഖം താങ്ങാനുള്ള ശക്തി അവരുടെ കുടുംബത്തിന് ഉണ്ടാകട്ടെ, ഓം ശാന്തി' -അദ്ദേഹം പറഞ്ഞു.

Also Read : കിണറ്റിലെ വെള്ളത്തിന് നീല നിറം ; ആശങ്കയിൽ വീട്ടുകാർ - blue color for well water

ABOUT THE AUTHOR

...view details