കേരളം

kerala

ETV Bharat / bharat

ഞെട്ടിക്കുന്ന കണക്ക്:10 വർഷത്തിനിടെ ആത്മഹത്യ ചെയ്‌തത്‌ നൂറുകണക്കിന് സിആർപിഎഫ് ജവാന്മാർ - 430 CRPF Jawans Die By Suicide - 430 CRPF JAWANS DIE BY SUICIDE

2011-23 ൽ സിഎപിഎഫുകൾക്കിടയിൽ 1532 ആത്മഹത്യാ കേസുകൾ രേഖപ്പെടുത്തി, ഇതിൽ 430 സിആർപിഎഫ് ജവാന്മാർ. കഴിഞ്ഞ അഞ്ച് വർഷത്തിനിടെ ആറ് സിഎപിഎഫുകളിൽ നിന്ന് 46,960 പേർ ജോലി ഉപേക്ഷിച്ചു.

CENTRAL RESERVE POLICE FORCE  SUICIDE AMONG CRPFS  SUICIDE AMONG ARMED FORCES  സിആർപിഎഫ് ജവാന്മാർ ആത്മഹത്യ
Representational Picture (ETV Bharat)

By ETV Bharat Kerala Team

Published : Jul 9, 2024, 10:04 PM IST

ഹൈദരാബാദ്: 2014 നും 2023 നും ഇടയിൽ സെൻട്രൽ റിസർവ് പൊലീസ് ഫോഴ്‌സില്‍ (സിആർപിഎഫ്) ആത്മഹത്യ ചെയ്‌തത്‌ 430 ഓളം പേർ. സിആർപിഎഫ് ജവാന്മാരിൽ കഴിഞ്ഞ വർഷം മൊത്തം 52 ആത്മഹത്യ കേസുകളും 2022 ൽ 43 കേസുകളും റിപ്പോർട്ട് ചെയ്യപ്പെട്ടു. കഴിഞ്ഞ 11 വർഷത്തിനിടെ ഏറ്റവും കുറവ് 29 കേസുകൾ രജിസ്‌റ്റർ ചെയ്‌തത് 2016 ലാണ്, ഏറ്റവും ഉയർന്ന 57 കേസുകൾ 2021 ലാണ് രേഖപ്പെടുത്തിയത്.

2011-23 ൽ സിഎപിഎഫുകൾക്കിടയിൽ 1532 ആത്മഹത്യകൾ

2011 മുതൽ 2023 വരെ 1,532 സെൻട്രൽ ആംഡ് പൊലീസ് ഫോഴ്‌സ് (സിഎപിഎഫ്) ജവാന്മാർ ആത്മഹത്യ ചെയ്‌തതായി കോൺഫെഡറേഷൻ ഓഫ് എക്‌സ്-പാരാമിലിറ്ററി ഫോഴ്‌സ് വെൽഫെയർ അസോസിയേഷന്‍റെ റിപ്പോർട്ടിൽ പറയുന്നു. അർദ്ധസൈനിക വിഭാഗത്തിലെ മാനസികാസ്വാസ്ഥ്യമുള്ളവരുടെ എണ്ണം 2020 ൽ 3,584 ൽ നിന്ന് 2022 ൽ 4,940 ആയി ഉയർന്നു. ഇത് കൂടാതെ, 6 സിഎപിഎഫുകളിൽ നിന്നുള്ള 46,960 പേർ കഴിഞ്ഞ അഞ്ച് വർഷത്തിനിടെ ജോലി ഉപേക്ഷിച്ചു.

ഈ പ്രശ്‌നം പരിഹരിക്കാനായി 2021 ഒക്‌ടോബറിൽ കേന്ദ്ര ആഭ്യന്തര മന്ത്രാലയം ടാസ്‌ക് ഫോഴ്‌സ് രൂപീകരിച്ചിരുന്നു. 80 ശതമാനം ആത്മഹത്യകളും ജീവനക്കാർ അവധി കഴിഞ്ഞ് ഡ്യൂട്ടിയിൽ തിരിച്ചെത്തുമ്പോഴാണ് സംഭവിക്കുന്നതെന്ന് ടാസ്‌ക് ഫോഴ്‌സിന്‍റെ റിപ്പോർട്ടിൽ പറയുന്നു.

ആത്മഹത്യകളിലേക്ക് നയിക്കുന്ന വ്യക്തിഗത ഘടകങ്ങളിൽ പങ്കാളിയുടെയോ കുടുംബാംഗങ്ങളുടെയോ മരണം, വൈവാഹിക തർക്കം അല്ലെങ്കിൽ വിവാഹമോചനം, സാമ്പത്തിക ബുദ്ധിമുട്ടുകൾ, കുട്ടികൾക്ക് അപര്യാപ്‌തമായ വിദ്യാഭ്യാസ അവസരങ്ങൾ എന്നിവ ഉൾപ്പെടുന്നു. കോൺഫെഡറേഷൻ ഓഫ് എക്‌സ് പാരാമിലിറ്ററി ഫോഴ്‌സ് വെൽഫെയർ അസോസിയേഷന്‍റെ അഭിപ്രായത്തിൽ, ആത്മഹത്യയുടെ ചില കാരണങ്ങളിൽ മാനസിക പിരിമുറുക്കം, ഗാർഹിക തർക്കം, സാമ്പത്തിക പ്രശ്‌നങ്ങൾ, അവധി നിഷേധിക്കൽ, കുടുംബത്തിൽ നിന്നുള്ള ദീർഘകാല വേർപിരിയൽ എന്നിവയാണ്.

ആത്മഹത്യ തടയാൻ സിആർപിഎഫ് സ്വീകരിച്ച നടപടികൾ

ബഡ്ഡി സമ്പ്രദായം: പരസ്‌പരം ബന്ധം രൂപപ്പെടുത്തുന്നതിന് രണ്ട് ജവാന്മാരെ ജോലി ചെയ്യുമ്പോഴും ഒരുമിച്ച് താമസിക്കുമ്പോഴും ഒപ്പരമിടുന്നു. അവരിൽ ഒരാളുടെ പെരുമാറ്റത്തിൽ എന്തെങ്കിലും മാറ്റമുണ്ടായാൽ ഉടൻ തന്നെ ബഡ്ഡി ശ്രദ്ധിക്കുകയും സഹായത്തിനായി മുതിർന്നവരുടെ ശ്രദ്ധയിൽപ്പെടുത്തുകയും ചെയ്യും.

ചൗപൽ സംവിധാനം: ഇന്ത്യയിലെ പട്ടണങ്ങളിലും ഗ്രാമങ്ങളിലും കാണുന്ന ചൗപൽ ചാറ്റുകളെ (ഗ്രാമസംഗമം) പ്രതിഫലിപ്പിക്കുന്ന അനൗപചാരിക ചർച്ചകൾ സിആർപിഎഫ് ഉദ്യോഗസ്ഥരും നടത്തുന്നു. അപകീർത്തികളെ ഭയക്കാതെ സ്വതന്ത്രമായ ഇടപെടലുകൾ നടത്താൻ ഉദ്യോഗസ്ഥരും കീഴുദ്യോഗസ്ഥരും ഒത്തുചേരുന്നു.

പരാതി പരിഹാര സംവിധാനം: സൂപ്പർവൈസറി ഓഫീസർമാർക്ക് എളുപ്പത്തിൽ ആക്‌സസ് ചെയ്യുന്നതിലൂടെ പരാതി പരിഹാര സംവിധാനം ഫലപ്രദമാക്കി. സംഭവ്‌ ആപ്പിലെ സിആർപിഎഫിന്‍റെ പുതിയ ഇ-ലീവ് പ്ലാറ്റ്‌ഫോം ഉപയോഗിച്ച് ലീവ് അപേക്ഷകളും പ്രക്രിയയും എളുപ്പവും വേഗത്തിലുമാക്കി.

2024 ലെ ആത്മഹത്യാ കേസുകൾ

മെയ് മാസത്തിൽ മാത്രം മൂന്ന് സിആർപിഎഫ് കോൺസ്‌റ്റബിൾമാർ ആത്മഹത്യ ചെയ്‌തു.

മെയ് 22: ഉത്തർപ്രദേശിലെ മുസാഫർനഗർ ജില്ലയിലെ സർനാവാലി ഗ്രാമത്തിൽ 32 കാരനായ സിആർപിഎഫ് കോൺസ്‌റ്റബിൾ അങ്കിത് മാലിക് ലൈസൻസുള്ള പിസ്‌റ്റൾ ഉപയോഗിച്ച് സ്വയം വെടിവെച്ച് ആത്മഹത്യ ചെയ്‌തു.

മെയ് 18: സിആർപിഎഫിന്‍റെ 122 ബറ്റാലിയനിലെ കോൺസ്‌റ്റബിൾ ആയിരുന്ന ഗിരിയപ്പ കിരസൂർ (29) ബീഹാർ മുൻ മുഖ്യമന്ത്രി റാബ്‌റി ദേവിയുടെ അതീവ സുരക്ഷയുള്ള സർക്കുലർ റോഡ് ബംഗ്ലാവിൽ സ്വയം വെടിവച്ചു മരിച്ചു.

മെയ് 15: രാജസ്ഥാനിൽ നിന്നുള്ള 38 കാരനായ നരേന്ദ്ര കുമാർ അസമിലെ ഉദർബോണ്ടിലെ ദോയാപൂർ ക്യാമ്പിൽ ആത്മഹത്യ ചെയ്‌തു.

ശ്രദ്ധിക്കൂ.. ആത്മഹത്യ ഒരു പ്രശ്‌നത്തിനും പരിഹാരമല്ല. മാനസിക ബുദ്ധിമുട്ടുകളുണ്ടായാല്‍ സഹായത്തിനായി ബന്ധപ്പെടുക, അതിജീവിക്കുക. വിളിക്കാം: 9152987821

ALSO READ:പാചകക്കാർക്കും വാട്ടർ കാരിയർമാർക്കും പ്രമോഷൻ ; സിആർപിഎഫിൻ്റെ 85 വർഷത്തെ ചരിത്രത്തിൽ ഇതാദ്യം

ABOUT THE AUTHOR

...view details