ന്യൂഡല്‍ഹി: രാജ്യതലസ്ഥാനത്തെ തിലക് നഗറിൽ സ്ഥിതി ചെയ്യുന്ന പസഫിക് മാളിൽ എസ്‌കലേറ്ററിന്‍റെ ഹാൻഡ്‌റെയിലിൽ നിന്ന് വീണ് പരിക്കേറ്റ മൂന്ന് വയസുള്ള കുട്ടി മരിച്ചു. ഉത്തം നഗറിൽ നിന്നുള്ള സ്‌ത്രീകളും കുട്ടികളും അടങ്ങുന്ന ഒരു സംഘം സിനിമ കാണാൻ മാളിലേക്ക് വന്നപ്പോഴാണ് ദാരുണ സംഭവം ഉണ്ടായതെന്ന് പൊലീസ് വ്യക്തമാക്കി.
സ്‌ത്രീകള്‍ സിനിമാ ടിക്കറ്റ് എടുക്കുന്ന തിരിക്കിലായിരുന്നു, ഈ സമയത്താണ് എസ്‌കലേറ്ററിന് സമീപം എത്തിയ മൂന്ന് വയസുള്ള വിശാല്‍ വഴുതി വീണത്. കുട്ടിയെ ദീൻ ദയാൽ ഉപാധ്യായ (ഡിഡിയു) ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ലെന്നും പൊലീസ് വ്യക്തമാക്കി.