കേരളം

kerala

ETV Bharat / bharat

കർഷക സംഘടനകളുടെ മാർച്ച്; ഡൽഹിയിൽ വന്‍ സുരക്ഷാ സന്നാഹം - FARMERS DELHI CHALO PROTEST

കർഷക മാർച്ചിന് മുന്നോടിയായി ഡൽഹിയിൽ സുരക്ഷ കടുപ്പിച്ച് പൊലീസ്. 5,000 ത്തോളം പൊലീസ് ഉദ്യോഗസ്ഥരെ പ്രദേശത്ത് വിന്യസിച്ചിട്ടുണ്ടെന്ന് അധികൃതർ അറിയിച്ചു.

ഡൽഹി ചലോ മാർച്ച് ഡൽഹി  3TIER SECURITY PLAN DELHI AND NOIDA  POLICE SECURITY IN DELHI  കർഷക മാർച്ച് ഡൽഹി
3 Tier Security Plan In Place For Farmers 'Delhi Chalo' Protest (ANI)

By ETV Bharat Kerala Team

Published : Dec 2, 2024, 2:28 PM IST

ന്യൂഡൽഹി:കർഷകരുടെ 'ഡൽഹി ചലോ' പ്രതിഷേധ മാർച്ചിന് മുന്നോടിയായി തലസ്ഥാന നഗരിയിൽ സുരക്ഷ കടുപ്പിച്ച് പൊലീസ്. 5,000 ത്തോളം പൊലീസ് ഉദ്യോഗസ്ഥരെയും 1000 ത്തോളം പിഎസ്‌സി ഉദ്യോഗസ്ഥരെയും പല ഭാഗത്തായി വിന്യസിച്ചതായി അഡീഷണൽ പൊലീസ് കമ്മിഷണർ ശിവഹാരി മീണ അറിയിച്ചു.

ത്രിതല സുരക്ഷയാണ് ഡൽഹിയിൽ ഏർപ്പെടുത്തിയിരിക്കുന്നത്. നോയിഡയുടെ ചില ഭാഗങ്ങളിലും സുരക്ഷ ഏർപ്പെടുത്തിയിട്ടുണ്ട്. ജലപീരങ്കി, ടിജിഎസ് സ്ക്വാഡ്, ഫയർ സ്‌ക്വാഡ് എന്നിവയും സജ്ജമാണ്. കർഷകരുമായി നിരന്തരം ആശയവിനിമയം നടത്തുന്നുണ്ടെന്നും ഗതാഗത നിയന്ത്രണങ്ങളുള്‍പ്പെടെ നിരീക്ഷിച്ചു വരികയാണെന്നും ഉദ്യോഗസ്ഥർ അറിയിച്ചു. അതേസമയം, കർഷകരുടെ പ്രശ്‌നങ്ങൾ ചർച്ചയിലൂടെ പരിഹരിക്കണമെന്ന് ഉപപ്രധാനമന്ത്രി ജഗ്‌ദീപ് ധൻഖർ കർഷകരോട് ആവശ്യപ്പെട്ടു.

Shivhari Meena Addl. Commissioner Of Police Noida (ANI)

'കൃഷിവകുപ്പ് മന്ത്രി ശിവരാജ് ചൗഹാൻ കർഷകരോട് ചർച്ചകൾ നടത്തിയെന്ന് അറിയാൻ കഴിഞ്ഞതിൽ ഞാൻ സന്തുഷ്‌ടനാണ്. ഈ രാജ്യത്ത് പ്രശ്‌നങ്ങൾ ചർച്ചയിലൂടെയും പരസ്‌പരധാരണയിലൂടെയും പരിഹരിക്കപ്പെടും. ഇത് കർഷകർ മനസിലാക്കണമെന്ന് ഞാൻ അഭ്യർഥിക്കുന്നു' - രാജ മഹേന്ദ്ര പ്രതാപിന്‍റെ 138-ാം ജന്മവാർഷികത്തോടനുബന്ധിച്ച് നടത്തിയ പ്രസംഗത്തിൽ ജഗ്‌ദീപ് ധൻഖർ വ്യക്തമാക്കി.

ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

പുതിയ കാര്‍ഷിക നിയമങ്ങളനുസരിച്ച്, കര്‍ഷകര്‍ക്ക് നല്‍കേണ്ട നഷ്‌ടപരിഹാരങ്ങളും ആനുകൂല്യങ്ങളും നല്‍കണം എന്നാവശ്യപ്പെട്ടാണ് ഭാരതീയ കിസാൻ പരിഷത്ത് (ബികെപി) മറ്റ് കർഷക ഗ്രൂപ്പുകളുമായി ചേർന്ന് പ്രതിഷേധം സംഘടിപ്പിക്കുന്നത്. ഭാരതീയ കിസാൻ പരിഷത്തും (ബികെപി), കിസാൻ മസ്‌ദൂർ മോർച്ചയും (കെഎംഎം), സംയുക്ത കിസാൻ മോർച്ചയും (എസ്‌കെഎം), മറ്റ് കർഷക സംഘടനകളും ഇന്ന് ഡൽഹിയിലേക്ക് മാർച്ച് നടത്തുമെന്ന് നേരത്തെ പ്രഖ്യാപിച്ചിരുന്നു.

ബികെപി നേതാവ് സുഖ്ബീർ ഖലീഫയുടെ നേതൃത്വത്തിലുള്ള ആദ്യ സംഘം ഇന്ന് ഉച്ചയ്ക്ക് നോയിഡയിലെ മഹാമായ മേൽപ്പാലത്തിന് താഴെ നിന്ന് മാർച്ച് ആരംഭിക്കും. ഡൽഹി-നോയിഡ പൊലീസ് എല്ലാ അതിർത്തികളിലും കർശന പരിശോധന നടത്തുന്നുണ്ട്. ശംഭു അതിർത്തിയിൽ (പഞ്ചാബ്-ഹരിയാന അതിർത്തി) പ്രതിഷേധിക്കുന്ന കർഷകർ ഡിസംബർ 6ന് മാർച്ചിനൊപ്പം ചേരുമെന്ന് കിസാൻ മസ്‌ദൂർ സംഘർഷ് കമ്മിറ്റി (കെഎംഎസ്‌സി) ജനറൽ സെക്രട്ടറി സർവാൻ സിങ് പന്ദർ പറഞ്ഞു.

ഫെബ്രുവരി 13 മുതൽ ഈ കർഷകർ ശംഭു, ഖനൗരി അതിർത്തി പോയിന്‍റുകളിൽ ക്യാമ്പ് ചെയ്യുന്നുണ്ട്. ഡൽഹിയിലേക്ക് മാർച്ച് ചെയ്യാനുള്ള ശ്രമം തടഞ്ഞതിനെ തുടർന്നാണ് ഇത്. കർഷക നേതാക്കളായ സത്നാം സിങ് പന്നു, സുരീന്ദർ സിങ് ചൗട്ടാല, സുർജിത് സിങ് ഫുൽ, ബൽജീന്ദർ സിങ് എന്നിവരാണ് മാർച്ച് നയിക്കുന്നത്.

Also Read:അന്നദാതാക്കള്‍ വീണ്ടും സമരഭൂമിയില്‍; ആവശ്യങ്ങള്‍ പരിഹരിച്ചില്ലെങ്കില്‍ ഭാവം മാറുമെന്ന് മുന്നറിയിപ്പ്, പരസ്‌പരം പഴിചാരി ആം ആദ്‌മിയും കേന്ദ്ര സര്‍ക്കാരും

ABOUT THE AUTHOR

...view details