ഹൈദരാബാദ് : കാര്‍ഗില്‍ യുദ്ധത്തിൽ ഇന്ത്യ നേടിയ വിജയത്തിൻ്റെ സ്‌മരണയ്ക്കായി എല്ലാ വർഷവും ജൂലൈ 26 ന് കാർഗിൽ വിജയ് ദിവസ് ആചരിക്കുന്നു. പതിറ്റാണ്ടുകളായി ഇത് ആചരിച്ച് പോരുന്നുണ്ട്. 1999 മെയ് മുതൽ ജൂലൈ വരെ കശ്‌മീരിലെ കാർഗിൽ ജില്ലയിലും നിയന്ത്രണ രേഖയിലുമാണ് (എഒസി) ഇന്ത്യയും പാകിസ്ഥാനും തമ്മിലുളള യുദ്ധം അരങ്ങേറിയത്.
ഇന്ത്യൻ സൈന്യം യുദ്ധസമയത്ത്, പാകിസ്ഥാൻ നുഴഞ്ഞുകയറ്റക്കാരെ തുരത്തുകയും ഓപ്പറേഷൻ വിജയിൻ്റെ ഭാഗമായി ടൈഗർ ഹില്ലും മറ്റ് പോസ്റ്റുകളും തിരിച്ചുപിടിക്കുന്നതിൽ വിജയിക്കുകയും ചെയ്‌തു. മൂന്ന് മാസത്തെ പോരാട്ടത്തിനൊടുവിലാണ് ഇന്ത്യൻ സൈനികർ ഈ വിജയം നേടിയത്. ഈ യുദ്ധത്തിൽ ഇരുപക്ഷത്തുളള ആളുകളുടെ ജീവൻ നഷ്‌ടപ്പെടുകയും ഇന്ത്യൻ ആർമിയക്ക് 490 ഉദ്യോഗസ്ഥരെയും സൈനികരെയും ജവാൻമാരെയും നഷ്‌ടമാകുകയും ചെയ്‌തു.
1948ലെ യുദ്ധം - 1,104 പേർ കൊല്ലപ്പെട്ടു
1962ലെ യുദ്ധം - 1,383 പേർ കൊല്ലപ്പെട്ടു
1965ലെ യുദ്ധം - 2,862 പേർ കൊല്ലപ്പെട്ടു
1971ലെ യുദ്ധം - 3900 പേർ കൊല്ലപ്പെട്ടു
1999 കാർഗിൽ യുദ്ധം - 527 പേർ കൊല്ലപ്പെട്ടു
1987 ലും 1999 ലും ഇന്ത്യ ഗവൺമെൻ്റ് ശത്രുക്കളെ തുരത്തുന്നതിനുളള എല്ലാ കാര്യങ്ങളും ഉപയോഗിക്കുന്നതിന് നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിരുന്നു. രാഷ്ട്രസേവനത്തിന് വേണ്ടി ജീവൻ ബലിയർപ്പിച്ച നമ്മുടെ ധീരഹൃദയരെ നാം ഓർക്കുകയും ആദരിക്കുകയും വേണം.
കാര്‍ഗില്‍ യുദ്ധത്തിലേക്ക് നയിച്ച സംഭവം: കാർഗിൽ സെക്‌ടറിലെ പാകിസ്ഥാൻകാർ നുഴഞ്ഞുകയറ്റം നടത്തുണ്ടെന്ന് ആദ്യമായി അറിയിച്ചത് ഇടയനായിട്ടുളള താഷി നംഗ്യാൽ ആയിരുന്നു. താഷി നംഗ്യാൽ തൻ്റെ കാണാതായ യാക്കിനെ തെരയുന്ന സമയത്താണ് മറഞ്ഞിരിക്കുന്ന പാകിസ്ഥാൻ നുഴഞ്ഞുകയറ്റക്കാരെ കാണുന്നത്. വേഗം തന്നെ അദ്ദേഹം സൈന്യത്തിനെ വിവരം അറിയിക്കുകയായിരുന്നു. ഉടൻ തന്നെ അവർ അന്വേഷിച്ചപ്പോൾ വിവരങ്ങൾ ശരിയാണെന്ന് കണ്ടെത്തുകയായിരുന്നു.
പാക്കിസ്ഥാൻ്റെ ആസൂത്രണവും ലക്ഷ്യങ്ങളും :1986 ൽ ഇന്ത്യ, "ഓപ്പറേഷൻ ബ്രാസ്‌സ്റ്റാക്ക്‌സ്" നടത്തിയതിന് ശേഷം പാകിസ്ഥാൻ സൈന്യം ഓപ്പറേഷൻ "ടുപാക്" പേരില്‍ യുദ്ധ തന്ത്രങ്ങള്‍ മെനഞ്ഞതായി അമരീന്ദർ പറഞ്ഞു. ഏകദേശം ഒരു ദശാബ്‌ദത്തിനു ശേഷം 1998-ൽ, ജനറൽ പർവേസ് മുഷറഫ് പാക്കിസ്ഥാൻ്റെ കരസേന മേധാവിയാകുകയും ഓപ്പറേഷൻ ടുപാക് ഏറ്റെടുക്കുകയും അത് നടപ്പിലാക്കാൻ തീരുമാനിക്കുകയും ചെയ്‌തു.
ശ്രീനഗർ മുതൽ ലേ വരെയുളള നിയന്ത്രണരേഖയ്ക്ക് കുറുകെയുളള നാഷണൽ ഹൈവേ 10, ഉയർന്ന കൊടുമുടി/പോസ്റ്റുകളിൽ നിന്ന് എളുപ്പത്തിൽ ലക്ഷ്യമിടാനായി സാധിക്കുന്നതാണ്. ഒരു സൈനിക നടപടിയിലൂടെ തന്നെ കശ്‌മീർ വിഷയം അന്താരാഷ്ട്രവത്‌കരിക്കാനുള്ള അവസരം ഇതോടുകൂടി ഉണ്ടാവുകയായിരുന്നു.
കാർഗിൽ യുദ്ധത്തിൽ ഇന്ത്യ എങ്ങനെയാണ് വിജയിച്ചത്?:ഈ സംഘട്ടനത്തിലൂടെ പാകിസ്ഥാൻ ആക്രമണകാരിയാണെന്ന് ഇന്ത്യ ലോകത്തിന് മുന്നിൽ തുറന്നുകാട്ടുകയും സമൂഹത്തിന് മുന്നിൽ പാകിസ്ഥാനെ ഒറ്റപ്പെടുത്തുകയും ചെയ്‌തു. കാർഗിലിൽ നിന്ന് പിന്മാറാനായി അമേരിക്ക, പാകിസ്ഥാനോട് ആവശ്യപ്പെട്ടു. പാക്കിസ്ഥാൻ്റെ ആക്രമണത്തിന് ഇന്ത്യ ഇരയായി എന്ന് ലോകത്തെ ബോധ്യപ്പെടുത്തുന്നതിനായി സിംല കരാർ ലംഘിക്കുകയുണ്ടായി.
ജൂൺ അവസാനത്തോടെ, യുഎസ് ഗവൺമെൻ്റ്, യൂറോപ്യൻ യൂണിയൻ, ജി-8 എന്നീ രാജ്യങ്ങളെല്ലാം നിയന്ത്രണരേഖയുടെ ഭാഗത്ത് നിന്ന് പാകിസ്ഥാൻ പിൻവാങ്ങിയില്ലെങ്കിൽ പാകിസ്ഥാനെതിരെ ഉപരോധം ഏർപ്പെടുത്തുമെന്ന് ഭീഷണിപ്പെടുത്തുകയുണ്ടായി. യുഎസ് സമ്മർദത്തെത്തുടർന്ന് (പ്രസിഡൻ്റ് ബിൽ ക്ലിൻ്റൺ) പാകിസ്ഥാൻ പ്രധാനമന്ത്രി നവാസ് ഷെരീഫ് ജൂലൈ 4 ന് സൈനികരെ പിൻവലിക്കാൻ ഉത്തരവിടുകയായിരുന്നു.
ആയുധങ്ങൾ, യുഎവികൾ എന്നിവ നൽകി ഇസ്രയേൽ ഇന്ത്യയെ സഹായിച്ചിരുന്നു. ഈ യുദ്ധത്തിൽ മൂന്ന് ഓപ്പറേഷൻ ആയിരുന്നു ഉണ്ടായിരുന്നത്. ഇന്ത്യൻ ആർമി നടത്തിയ ഓപ്പറേഷൻ വിജയ്, ഇന്ത്യൻ വ്യോമസേന നടത്തിയ ഓപ്പറേഷൻ സഫേദ് സാഗർ, ഇന്ത്യൻ നേവി നടത്തിയ ഓപ്പറേഷൻ തൽവാർ.
കാർഗിൽ യുദ്ധാനന്തരം നുഴഞ്ഞുകയറിയ പ്രദേശങ്ങളിൽ ഇന്ത്യ എങ്ങനെയാണ് പ്രതിരോധം ശക്തമാക്കിയത്?:1999-ൽ കാർഗിലിൽ നിയന്ത്രണ രേഖയിൽ കാവൽ നിൽക്കുന്ന മൂന്ന് ബറ്റാലിയനുകളാണ് ഇന്ത്യയിലുണ്ടായിരുന്നത്. ഇന്ത്യൻ ആർമിക്ക് ഒരു ബറ്റാലിയൻ മാത്രമേ ഉണ്ടായിരുന്നുള്ളൂ. സപ്ലൈ റൗണ്ടുകൾക്കും റിസർവുകളുടെ ദ്രുത മൊബിലിറ്റിക്കും സൈന്യത്തെ സഹായിക്കാൻ നിരവധി ഹെലിപാഡുകൾ എൽഒസിക്ക് സമീപം എത്തിയിട്ടുണ്ടായിരുന്നു.
കാർഗിൽ യുദ്ധത്തിന് ശേഷം യുദ്ധവിമാനമായി മാറിയ ലേ വിമാനത്താവളത്തിൻ്റെ പിന്തുണയോടെയാണ് ഇന്ത്യ പ്രതിരോധം നടത്തിയത്. സൈന്യം വെടിവയ്‌ക്കുന്നതിനായി പുതിയ പോയിൻ്റുകൾ ഉണ്ടാക്കുകയും ആയുധശേഖരം പരിഷ്‌കരിക്കുകയും ചെയ്‌തു. ഒപ്റ്റിക്കൽ ഫൈബർ കേബിളുകൾ സ്ഥാപിച്ചതോടെ ആശയവിനിമയം മെച്ചപ്പെടുകയും നിരീക്ഷണം ശക്തിപ്പെടുത്തുകയും ഉപഗ്രഹ ചിത്രങ്ങൾ ഉപയോഗിച്ച് നിരീക്ഷണം വർധിപ്പിക്കുകയും ചെയ്‌തു.
കാർഗിലിൽ ഇന്ത്യയ്‌ക്കുള്ള ഗുണപാഠം:പാക്കിസ്ഥാൻ ആസ്ഥാനമായുള്ള തീവ്രവാദ ഗ്രൂപ്പുകളുമായി ചേർന്ന് പ്രവർത്തിക്കുന്ന റാവൽപിണ്ടി ഗ്രൂപ്പ് ഹെഡ് ക്വാട്ടേഴ്‌സ് ഇരുരാജ്യങ്ങളും തമ്മിലുള്ള വിടവ് നികത്താൻ ഇന്ത്യയുടെയും പാകിസ്ഥാൻ്റെയും രാഷ്ട്രീയ നേതൃത്വങ്ങൾ നടത്തുന്ന എല്ലാ ശ്രമങ്ങളെയും തടയും എന്നതാണ് കാർഗിൽ നൽകുന്ന പ്രധാന പാഠങ്ങളിലൊന്ന്. ഉപഭൂഖണ്ഡത്തിൽ സ്റ്റാൻഡ്-ഓഫ് ആയുധങ്ങളുടെ യുഗം ഉദിച്ചുയർന്നുവെന്നും അടുത്ത പോരാട്ടത്തിൻ്റെ സമയം അവസാനിച്ചുവെന്നതാണ് രണ്ടാമത്തെ പാഠം. കാർഗിൽ യുദ്ധത്തിന് മുമ്പ് ഐകെ ഗുജ്‌റാൾ ഭരണത്തിൻ കീഴിൽ ചെയ്‌തതിൽ നിന്ന് വ്യത്യസ്‌തമായി, ഇന്ത്യൻ രഹസ്യാന്വേഷണ ഏജൻസികളെ രാഷ്ട്രീയ നേതൃത്വം ശാക്തീകരിക്കണം എന്നതാണ് കാർഗിൽ നൽകുന്ന മൂന്നാമത്തെ പാഠം.
Also Read:അതിര്‍ത്തി കടന്നെത്തി, പിന്നാലെ അധീനപ്പെടുത്തി; മഞ്ഞില്‍ 'മറഞ്ഞി'രുന്ന് പാകിസ്ഥാന്‍റെ ചതി