കേരളം

kerala

ETV Bharat / bharat

2 ബുള്ളറ്റ് പ്രൂഫ് ബസുകൾ; ആന്ധ്രാ മുഖ്യമന്ത്രി ജഗന്‍ സര്‍ക്കാര്‍ ചെലവില്‍ തെരഞ്ഞെടുപ്പ് പ്രചരണം നടത്തിയെന്ന് ആരോപണം - ആന്ധ്രപ്രദേശ് സർക്കാർ

ആന്ധ്രപ്രദേശിലെ മുഖ്യമന്ത്രിമാരുടെ സുരക്ഷയ്ക്കായി 20 കോടി രൂപ ചെലവഴിച്ച് രണ്ട് ബുള്ളറ്റ് പ്രൂഫ് ബസുകൾ വാങ്ങി സർക്കാർ

2 Bulletproof Buses AP CMs Security  മുഖ്യമന്ത്രി ജഗനൻ മോഹൻ റെഡ്ഡി  ആന്ധ്രപ്രദേശ് സർക്കാർ  Jagans election campaign
2 Bulletproof Buses with 20 Crores for AP CMs Security Hired Two Helicopters Recently

By ETV Bharat Kerala Team

Published : Feb 26, 2024, 4:30 PM IST

ഹൈദരാബാദ് : മുഖ്യമന്ത്രിമാരുടെ സുരക്ഷയ്ക്കായി രണ്ട് ബുള്ളറ്റ് പ്രൂഫ് ബസുകൾ വാങ്ങി ആന്ധ്രപ്രദേശ് സർക്കാർ. ഈ അടുത്തിടെ മുഖ്യമന്ത്രി ജഗനൻ മോഹൻ റെഡ്ഡിയുടെ സുരക്ഷയ്ക്കായി 3.85 കോടി രൂപയ്ക്ക് രണ്ട് ഹെലികോപ്റ്ററുകൾ സർക്കാർ വാടകയ്ക്ക് എടുത്തിരുന്നു. ഇതിനു പിന്നാലെയാണ് ഇപ്പോൾ 20 കോടി രൂപ ചെലവഴിച്ച് ബുള്ളറ്റ് പ്രൂഫ് ബസുകൾ കൂടി വാങ്ങിയത് (2 Bulletproof Buses with 20 Crores for AP CMs Security ). ഇത് കൂടാതെ മൂന്ന് കോടി രൂപ മുതൽ മുടക്കി മൂന്ന് വാഹനങ്ങൾ കൂടി വാങ്ങാനൊരുങ്ങുകയാണ് സർക്കാർ. തെരഞ്ഞെടുപ്പ് പ്രചാരങ്ങൾക്കായി ഈ ബസുകളായിരിക്കും മുഖ്യന്ത്രി ജഗൻ ഉപയോഗിക്കുക.

ആന്ധ്രയിലെ പൊതുഗതാഗത ബസുകൾ ഉപയോഗ യോഗ്യമല്ലാത്ത സ്ഥിതിയിൽ എത്തി നിൽക്കുമ്പോഴും ഖജനാവിൽ നിന്നും കോടികൾ ചെലവഴിച്ച് മന്ത്രിമാർക്കായി വാഹനങ്ങൾ വാങ്ങി കൂട്ടുകയാണ് സർക്കാർ. ആർടിസിയുടെ കാലപ്പഴക്കം ചെന്ന ബസിൽ നാലരവർഷമായി ജനങ്ങൾ യാത്ര ദുരിതം നേരിടുകയാണ്.

ബസുകൾ ഓടിക്കൊണ്ടിരിക്കുന്നതിനിടയിൽ സ്റ്റിയറിംഗ് വീൽ, വീലുകൾ, ആക്‌സിലുകൾ എന്നിവ ഊരിപ്പോകുകയും വഴിയിൽ നിന്ന് പോകുന്നതും സ്ഥിരം കാഴചയാണ്. ബ്രേക്ക് തകരാറിലാകുക, വയലുകളിലും കനാലുകളിലും ഇടിച്ച് വീഴുക തുടങ്ങിയ സംഭവങ്ങളും ആന്ധ്രയിൽ നിത്യസംഭവമാണ്. ഇത്തരം സംഭവങ്ങൾ നിരന്തരമായി ആവർത്തിക്കപ്പെടുമ്പോഴും ഞങ്ങളുടെ ക്ഷേമങ്ങൾക്കായി പ്രവർത്തിക്കേണ്ട സർക്കാർ മന്ത്രിമാരുടെ സുരക്ഷ ഊട്ടിയുറപ്പിക്കുന്ന തിരക്കിലാണ്.

പൊതുഗതാഗത സൗകര്യം മെച്ചപ്പെടുത്തുന്നതിന് പുതിയ ബസുകൾ വാങ്ങാനുള്ള ശ്രമങ്ങൾ പോലും സർക്കാരിന്‍റെ ഭാഗത്തുനിന്നും ഉണ്ടായിരുന്നില്ല. അപ്പോഴാണ് കോടികൾ മുടക്കി മുഖ്യന്ത്രിക്കായി ബുള്ളറ്റ് പ്രൂഫ് ബസുകൾ വാങ്ങിയതും ഹെലികോപ്റ്റർ വാടകയ്ക്ക് എടുത്തതും.

അതേസമയം ടിക്കറ്റ് ഇനത്തിൽ ആർടിസിക്ക് നൽകിയ പണം ഉപയോഗിച്ചാണ് മുഖ്യമന്ത്രിയുടെ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് ബസുകൾ വാങ്ങിയതെന്ന വിമർശനവും ഇതിനോടകം ഉയർന്നിട്ടുണ്ട്. പൊതുവെ കുറഞ്ഞ ദൂരം മാത്രമേ മുഖ്യമന്ത്രി ജഗൻ ബസിൽ സഞ്ചരിക്കാറുള്ളൂ. മറ്റു ജില്ലകളിലേക്കുള്ള യാത്രകൾ പോലും ഹെലികോപ്റ്റർ മാർഗമാണ് നടത്താറ്.

ഹെലിപാഡിൽ നിന്നും വെറും അഞ്ച് കിലോമീറ്റർ ദൂരം മാത്രമാണ് നിയമസഭയിലേക്കുള്ളത്. ഇവിടെ നിന്നും ബുള്ളറ്റ് പ്രൂഫ് ബസുകളാണ് നിയമസഭാ വേദിയിലെത്താൻ ജഗൻ ഉപയോഗിക്കുന്നത്. എന്നാൽ, മുഖ്യമന്ത്രിയുടെ ഹെലിപാഡ് മുതൽ നിയമസഭയുടെ തറവരെയുള്ള വഴികളിലെല്ലാം കനത്ത സുരക്ഷ ഒരുക്കാറുണ്ട്. അങ്ങനെയെങ്കിൽ നിലവിലെ ബസുകൾ ഉപയോഗിക്കുന്നതിനു പകരം പുതിയ ബസുകൾ വാങ്ങേണ്ട ആവശ്യം എന്താണെന്ന ചോദ്യമാണ് വ്യാപകമായി ഉയരുന്നത്.

ABOUT THE AUTHOR

...view details