കേരളം

kerala

ETV Bharat / bharat

തോക്ക് ചൂണ്ടി ഭീഷണിപ്പെടുത്തി 13-കാരിയെ പീഡിപ്പിച്ചു; ഹോട്ടൽ ഉടമയുടെ മകനെ തേടി പൊലീസ് - MINOR GIRL RAPED IN AGRA

പെൺകുട്ടിയുടെ അമ്മ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ കേസ് രജിസ്‌റ്റർ ചെയ്‌തതായി പൊലീസ്.

AGRA MINOR GIRL RAPE CASE  AGRA RAPE CASE  ആഗ്രയിൽ 13 വയസുകാരിയെ പീഡിപ്പിച്ചു  LATEST NEWS IN MALAYALAM
Representative Image (ETV Bharat)

By ETV Bharat Kerala Team

Published : Oct 26, 2024, 8:07 PM IST

ഉത്തർപ്രദേശ്: ആഗ്രയിൽ 13 വയസുള്ള പെൺകുട്ടിയെ ബലാത്സംഗം ചെയ്‌തതായി പൊലീസ് അറിയിച്ചു. ഉത്തർപ്രദേശിലെ ഫത്തേഹാബാദ് മേഖലയിലാണ് സംഭവം. സംഭവത്തിൽ പെൺകുട്ടിയുടെ മാതാവ് നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ കേസ് രജിസ്‌റ്റർ ചെയ്‌തുവെന്നും അന്വേഷണം നടന്നുവരികയാണെന്നും താജ്‌ഗഞ്ച് പൊലീസ് സ്‌റ്റേഷൻ ഓഫിസർ സയ്യിദ് അരീബ് അഹമ്മദ് വ്യക്തമാക്കി.

പ്രതിയുടെ പിതാവിൻ്റെ ഉടമസ്ഥതയിലുള്ള ഹോട്ടലിലേക്ക് പെൺകുട്ടിയെ കൂട്ടിക്കൊണ്ടുപോയി ബലാത്സംഗം ചെയ്‌തതായാണ് പരാതി. പെൺകുട്ടി എതിര്‍ക്കുകയും ബഹളം വയ്ക്കുകയും ചെയ്‌തപ്പോള്‍ പ്രതി തോക്ക് ചൂണ്ടി ഭീഷണിപ്പെടുത്തി. പിന്നീട് ബന്ദിയാക്കി പലതവണ ബലാത്സംഗം ചെയ്‌തുവെന്നുമാണ് പരാതിയില്‍ പറയുന്നത്.

ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

സംഭവത്തെക്കുറിച്ച് ആരോടെങ്കിലും പറഞ്ഞാല്‍ കൊല്ലുമെന്ന് പെൺകുട്ടിയെ ഭീഷണിപ്പെടുത്തിയിരുന്നു. എന്നാൽ തന്‍റെ അമ്മയോട് പെണ്‍കുട്ടി സംഭവത്തെക്കുറിച്ച് പറയുകയായിരുന്നു. ഹോട്ടലിൽ ജോലി നൽകാമെന്ന് പറഞ്ഞാണ് പ്രതി പെൺകുട്ടിയെ കുടുക്കിയതെന്നും കുടുംബം ആരോപിച്ചു.

പെൺകുട്ടിയുടെ അമ്മയുടെ പരാതിയെ തുടർന്ന് കേസ് രജിസ്‌റ്റർ ചെയ്യുകയും ഹോട്ടലിൽ റെയ്‌ഡ് നടത്തുകയും ചെയ്‌തതായി പൊലീസ് അറിയിച്ചു. പെൺകുട്ടിയുടെ മൊഴി രേഖപ്പെടുത്തുകയും അവളുടെ വൈദ്യപരിശോധന നടത്തുകയും ചെയ്‌തിട്ടുണ്ട്. പ്രതി പെൺകുട്ടിയെ ഹോട്ടലിൽ എത്തിച്ചതായി സിസിടിവി ദൃശ്യങ്ങൾ ലഭിച്ചിട്ടുണ്ടെന്നും പൊലീസ് പറഞ്ഞു.

Also Read:നാടിനെ നടുക്കി അഞ്ച് വയസുകാരിയുടെ കൂട്ടബലാത്സംഗം; പ്രതികള്‍ ആറും പതിമൂന്നും പതിനാറും വയസുള്ള ആണ്‍കുട്ടികള്‍

ABOUT THE AUTHOR

...view details