ഹൈദരാബാദ്:2025 ജനുവരി മുതൽ ചില പഴയ സ്‌മാർട്ട്‌ഫോണുകളിൽ വാട്‌സ്‌ആപ്പ് ലഭ്യമാകില്ലെന്ന് മെറ്റ അറിയിച്ചു. പഴയ സ്‌മാർട്ട്‌ഫോണുകളിലെ ഹാർഡ്‌വെയറിന് വാട്‌സ്‌ആപ്പിലെ പുതിയ ഫീച്ചറുകളെ പിന്തുണയ്‌ക്കാൻ സാധിക്കാത്തതിനാലാണ് പ്രവർത്തനം അവസാനിപ്പിക്കാനൊരുങ്ങുന്നത്. 2025 ജനുവരി 1 മുതൽ ഏകദേശം 20 സ്‌മാർട്ട്ഫോണുകളിൽ ആപ്പ് പ്രവർത്തിക്കില്ലെന്നാണ് മെറ്റ അറിയിച്ചിരിക്കുന്നത്. സാംസങ്, മോട്ടറോള, എച്ച്ടിസി, എൽജി, സോണി എന്നീ ബ്രാൻഡുകളുടെ ചില സ്‌മാർട്ട്‌ഫോണുകളിലാണ് വാട്‌സ്‌ആപ്പ് പ്രവർത്തനരഹിതമാകുക.
എച്ച്‌ഡിബ്ലോഗിൻ്റെ റിപ്പോർട്ട് അനുസരിച്ച്, ആൻഡ്രോയിഡ് കിറ്റ്കാറ്റിനും അതിന് മുൻ പതിപ്പുകളിലും പ്രവർത്തിക്കുന്ന സ്‌മാർട്ട്‌ഫോണുകൾക്കായിരിക്കും ജനുവരി 1 മുതൽ വാട്ട്‌സ്ആപ്പിലേക്കുള്ള ആക്‌സസ് നഷ്‌ടമാവുക. പഴയ സ്‌മാർട്ട്ഫോണുകൾ പഴയ ഓപ്പറേറ്റിങ് സിസ്റ്റത്തിൽ പ്രവർത്തിക്കുന്നതിനാലാണ് വാട്‌സ്‌ആപ്പിലെ പുതിയ ഫീച്ചറുകളെ പിന്തുണയ്‌ക്കാൻ സാധിക്കാത്തത്.
ഐഒഎസ് 15.1 പതിപ്പുകളിലും അതിന് മുമ്പുള്ള പതിപ്പുകളിലും പ്രവർത്തിക്കുന്ന ഐഫോണുകളിൽ വാട്‌സ്‌ആപ്പ് ലഭിക്കില്ലെന്ന് മെറ്റ നേരത്തെ പ്രഖ്യാപിച്ചിരുന്നു. ഐഫോൺ 5എസ്, ഐഫോൺ 6, ഐഫോൺ 6 പ്ലസ് എന്നിവയിൽ 2025 മെയ് മുതൽ വാട്‌സ്ആപ്പ് പ്രവർത്തനരഹിതമാകുമെന്നാണ് അറിയിച്ചിരിക്കുന്നത്.
വാട്‌സ്‌ആപ്പ് ലഭ്യമാകാത്ത മോഡലുകൾ ഏതൊക്കെ?