ഹൈദരാബാദ്:യൂത്തൻമാർക്ക് ഏറെ പ്രിയപ്പെട്ടതാണ് അൾട്രാവയലറ്റിന്‍റെ എഫ് 77 സീരീസിലെ ഇലക്‌ട്രിക് ബൈക്കുകൾ. ഈ സീരീസിൽ സൂപ്പർസ്‌ട്രീറ്റ്, സൂപ്പർസ്‌ട്രീറ്റ് റീക്കോൺ എന്നിങ്ങനെ രണ്ട് വേരിയന്‍റുകൾ കൂടി പുറത്തിറക്കിയിരിക്കുകയാണ് അൾട്രാവയലറ്റ് ഓട്ടോമോട്ടീവ്. 2.99 ലക്ഷം രൂപയാണ് പുതുതാക്കി പുറത്തിറക്കിയ വേരിയന്‍റുകളുടെ പ്രാരംഭവില.
പുതിയ ബൈക്കിന്‍റെ ഡിസൈനിലെ മാറ്റമെന്ത്:എഫ് 77 മാക് 2 വേരിയന്‍റിനേക്കാൾ മെച്ചപ്പെട്ട റൈഡിങ് എർഗണോമിക്‌സോടെയാണ് പുതിയ രണ്ട് വേരിയന്‍റുകൾ വരുന്നത്. മാക് 2 മോഡലിനെക്കാൾ വീതിയും ഉയരവുമുള്ള സിംഗിൾ-പീസ് ഹാൻഡിൽബാറുകൾ നൽകിയിട്ടുണ്ട്. ഒപ്പം ബൈക്കിന്‍റെ ഫുട്പെഗ് പൊസിഷനും മാറ്റിയിട്ടുണ്ട്. ഈ ഇലക്ട്രിക് ബൈക്കിൽ വരുന്നത്. അപ്‌റൈറ്റ് റൈഡിങ് പൊസിഷനായതിനാൽ തന്നെ റൈഡർക്ക് ഡ്രൈവിങ് സീറ്റിലേക്ക് ചായ്‌ന്നിരിക്കാതെ നിവർന്നിരുന്ന് തന്നെ റൈഡിങ് നടത്താനാകും.
കൂടാതെ പുതിയ ബൈക്കിൽ നവീകരിച്ച ഹെഡ്‌ലൈറ്റ് കൗൾ നൽകിയിട്ടുണ്ട്. പുതിയ ഇലക്‌ട്രിക് ബൈക്ക് F77 മാക് 2നെ അപേക്ഷിച്ച് 15 ശതമാനം കൂടുതൽ എയറോഡൈനാമിക്കായി ആണ് ഡിസൈൻ ചെയ്‌തിരിക്കുന്നത്. കൂടാതെ പുതിയ ഹാൻഡിൽബാർ ആയതിനാൽ ബൈക്കിന്‍റെ ഭാരം ഏകദേശം 0.5 കിലോഗ്രാം വർധിച്ചതായും കമ്പനി പറയുന്നു.
Ultraviolette F77 SuperStreet colour variants (Photo- Ultraviolette) വില:ടർബോ റെഡ്, ആഫ്റ്റർബേണർ യെല്ലോ, സ്റ്റെല്ലാർ വൈറ്റ്, കോസ്‌മിക് ബ്ലാക്ക് എന്നീ നിറങ്ങളിലായിരിക്കും പുതിയ വേരിയന്‍റുകൾ ലഭ്യമാവുക. അൾട്രാവയലറ്റിന്‍റെ എഫ് 77 സൂപ്പർസ്ട്രീറ്റിന്‍റെ സ്റ്റാൻഡേർഡ് വേരിയന്‍റിന് 2,99,000 രൂപയും റീകോൺ വേരിയന്‍റിന് 3,99,000 രൂപയുമാണ് വില (എക്‌സ്-ഷോറൂം). പുതിയ ഇലക്ട്രിക് ബൈക്കിനായുള്ള ബുക്കിങ് ആരംഭിച്ചിട്ടുണ്ട്. കമ്പനിയുടെ ഔദ്യോഗിക വെബ്‌സൈറ്റ് വഴി നിങ്ങൾക്ക് പുതിയ ഇലക്ട്രിക് മോട്ടോർസൈക്കിൾ ബുക്ക് ചെയ്യാം. ഡെലിവറി 2025 മാർച്ചിലായിരിക്കും ആരംഭിക്കുക.
ബാറ്ററി:7.1 കിലോവാട്ട്, 10.3 കിലോവാട്ട് എന്നിങ്ങനെ രണ്ട് ബാറ്ററി പാക്കുകളിലാണ് സൂപ്പർസ്ട്രീറ്റിന്‍റെ സ്റ്റാൻഡേർഡ് വേരിയന്‍റും റീകോൺ വേരിയന്‍റും വരുന്നത്. സ്റ്റാൻഡേർഡ് പതിപ്പിന് 211 കിലോമീറ്റർ റേഞ്ചും റീകോൺ പതിപ്പിന് 323 കിലോമീറ്റർ റേഞ്ചും ആണ് കമ്പനി അവകാശപ്പെടുന്നത്. എഫ് 77 സൂപ്പർസ്ട്രീറ്റിന് 155 കിലോമീറ്റർ വേഗതയുണ്ട്. 36 ബിഎച്ച്‌പി കരുത്തും 90 എൻഎം ടോർക്കും ഉത്പാദിപ്പിക്കുന്ന എഞ്ചിനാണ് ഇതിൽ നൽകിയിരിക്കുന്നത്. 2.9 സെക്കൻഡിനുള്ളിൽ 0 മുതൽ 60 കിലോമീറ്റർ വരെയും 7.8 സെക്കൻഡിനുള്ളിൽ 0 മുതൽ 100 കിലോമീറ്റർ വരെയും വേഗത കൈവരിക്കാനാവുന്ന എഞ്ചിനാണിത്. അതേസമയം ടോപ്-സ്പെക്ക് വേരിയന്‍റിന് വെറും 2.8 സെക്കൻഡിനുള്ളിൽ പൂജ്യത്തിൽ നിന്ന് 60 കിലോമീറ്റർ വരെയും 7.7 സെക്കൻഡിനുള്ളിൽ 100 കിലോമീറ്റർ വരെയും വേഗത കൈവരിക്കാനാകും.
Ultraviolette F77 SuperStreet (Photo- Ultraviolette) മറ്റ് ഫീച്ചറുകൾ:ഗ്ലൈഡ്, കോംബാറ്റ്, ബാലിസ്റ്റിക് എന്നിങ്ങനെ മൂന്ന് റെഡിങ് മോഡുകളാണ് ഈ ബൈക്കുകൾ വാഗ്‌ദാനം ചെയ്യുന്നത്. സൂപ്പർസ്ട്രീറ്റിനായി സ്റ്റാൻഡേർഡായി ഒരു പെർഫോമൻസ് പായ്ക്ക് നൽകുന്നുണ്ട്. ഡൈനാമിക് റീജനോടും അഡ്വാൻസ്‌ഡ് 3-ലെവൽ ട്രാക്ഷൻ കൺട്രോളോടും കൂടിയ 10 ലെവലുള്ള റീജനറേറ്റീവ് ബ്രേക്കിങ് അതിൽ ലഭ്യമാകും. കൂടാതെ, റിമോട്ട് ലോക്ക്ഡൗൺ, ക്രാഷ് അലേർട്ട്, ഡെയ്‌ലി റൈഡ് സ്റ്റാറ്റുകൾ, ആന്‍റി-കൊളീഷൻ വാണിങ് സിസ്റ്റം, മൂവ്മെന്‍റ്, ഫാൾ, ടവറിങ് അലേർട്ടുകൾ തുടങ്ങിയ ഫീച്ചറുകളും ലഭിക്കും.
അൾട്രാവയലറ്റിന്‍റെ എഫ് 77 സൂപ്പർസ്ട്രീറ്റിലെ ആക്‌സസറികൾ:എയ്‌റോ ഡിസ്‌ക്കുകൾ, ടാങ്ക് ഗ്രിപ്പുകൾ, ലിവർ ഗാർഡുകൾ, ടിപിഎംഎസ് (ടയർ പ്രഷർ മോണിറ്ററിങ് സിസ്റ്റം), പഞ്ചർ കിറ്റ്, സ്ക്രീൻ ഗാർഡ്, ടോപ്പ് ബോക്‌സ്, സോഫ്റ്റ് പാനിയറുകൾ, ഹാർഡ് പാനിയറുകൾ, ടൈപ്പ് 2 ചാർജിങ് ഇന്‍റർഫേസ്.
Also Read:
- വിപണി കീഴടക്കാൻ ആക്‌ടിവയുടെയും ആക്‌സസിന്‍റെയും ഇലക്‌ട്രിക് സ്‌കൂട്ടറുകൾ: മികച്ചതേത്? താരതമ്യം ചെയ്യാം...
- 320 കിലോമീറ്റർ റേഞ്ചിൽ പുത്തൻ ഇലക്‌ട്രിക് സ്‌കൂട്ടറുമായി ഒല: വില 79,999 രൂപ
- ഒരൊറ്റ ചാർജിൽ 140 കിലോമീറ്റർ റേഞ്ച്: ടിവിഎസിന്‍റെ ഇലക്‌ട്രിക് സ്‌കൂട്ടറിന്‍റെ ഡെലിവറി ആരംഭിച്ചു
- കരുത്തിന് കരുത്ത്, ലുക്കിന് ലുക്ക്, വേഗതയിൽ രാജാവ്: ട്രയംഫിന്‍റെ രണ്ട് പുത്തൻ ബൈക്കുകൾ: വിലയും ഫീച്ചറും അറിയാം
- ജനമനസുകളിൽ ഇടംനേടിയ സ്‌കൂട്ടർ: നിരവധി മാറ്റങ്ങളുമായി പുതിയ ഹോണ്ട ആക്‌ടിവ 110; വില 80,950 രൂപ