കേരളം

kerala

ETV Bharat / automobile-and-gadgets

മികച്ച ബാറ്ററി കപ്പാസിറ്റി, ട്രിപ്പിൾ ക്യാമറ: കാത്തിരിപ്പിനൊടുവിൽ റെഡ്‌മി നോട്ട് 14 സീരീസ് ഇന്ത്യൻ വിപണിയിൽ - REDMI NOTE 14 SERIES LAUNCHED

റെഡ്‌മി നോട്ട് 14 5ജി സീരീസ് ഇന്ത്യയിൽ. ലോഞ്ച് ചെയ്‌തത് റെഡ്‌മി നോട്ട് 14, 14 പ്രോ, 14 പ്രോ പ്ലസ് എന്നീ മോഡലുകൾ. ഫീച്ചറുകളിങ്ങനെ..

REDMI NOTE 14 PRO PRICE  റെഡ്‌മി നോട്ട് 14 പ്രോ  റെഡ്‌മി  REDMI NOTE 14 FEATURES
Redmi Note 14 Series Launch (Photo: Xiaomi)

By ETV Bharat Tech Team

Published : Dec 9, 2024, 5:55 PM IST

ഹൈദരാബാദ്:റെഡ്‌മി നോട്ട് 14 5ജി സീരീസ് ഇന്ത്യയിൽ അവതരിപ്പിച്ചു. റെഡ്‌മി നോട്ട് 14, 14 പ്രോ, 14 പ്രോ പ്ലസ് എന്നീ മോഡലുകളാണ് ഈ സീരീസിൽ പുറത്തിറക്കിയത്. കഴിഞ്ഞ സെപ്‌റ്റംബറിലാണ് റെഡ്‌മി നോട്ട് 14 ചൈനയിൽ അവതരിപ്പിച്ചത്. ഇതിനു പിന്നാലെയാണ് ഈ സ്‌മാർട്ട്‌ഫോൺ സീരീസ് ഇന്ത്യയിലും അവതരിപ്പിച്ചത്.

120Hz റിഫ്രഷ്‌ റേറ്റും 3,000 നിറ്റ്‌സ് പീക്ക് ബ്രൈറ്റ്‌നെസുമായെത്തുന്ന ഫോണിന് 6.7 ഇഞ്ച് OLED ഡിസ്‌പ്ലേയാണ് നൽകിയിരിക്കുന്നത്. മികച്ച പെർഫോമൻസ് നൽകുന്നപ്രോസസറുകളാണ് ഫോണിൽ ഫീച്ചർ ചെയ്യുന്നത്. റെഡ്‌മി നോട്ട് 14 5ജി സീരീസിലെ ബേസിക് മോഡലായ നോട്ട് 14 ൽ മീഡിയാടെക് ഡയമെൻസിറ്റി 7025 അൾട്രാ ചിപ്‌സെറ്റും, നോട്ട് 14 പ്രോ മോഡലിൽ മീഡിയാടെക് ഡയമെൻസിറ്റി 7300 അൾട്രാ SoC പ്രോസസറും, നോട്ട് 14 പ്രോ പ്ലസിൽ സ്‌നാപ്‌ഡ്രാഗൺ 7s Gen 3 SoC പ്രോസസറുമാണ് നൽകിയിരിക്കുന്നത്.

50 എംപിയുടെ ട്രിപ്പിൾ റിയർ ക്യാമറയാണ് മറ്റൊരു എടുത്തു പറയേണ്ട ഫീച്ചർ. പ്രോ മോഡലുകളിൽ 6,200mAh ബാറ്ററി കപ്പാസിറ്റി, 90W ഫാസ്റ്റ് ചാർജിങ്, വെള്ളത്തിൽ നിന്നും പൊടിയിൽ നിന്നും ഫോണിനെ സംരക്ഷിക്കുന്നതിനായി IP68 റേറ്റിങ് തുടങ്ങിയ നിരവധി ഫീച്ചറുകളുണ്ട്. സുരക്ഷാ ഫീച്ചർ പരിശോധിക്കുമ്പോൾ, ഫിംഗർപ്രിൻ്റ് സെൻസറും ഫേസ് അൺലോക്കും ഫോണിൽ ഫീച്ചർ ചെയ്യുന്നുണ്ട്. റെഡ്‌മി നോട്ട് 14 5ജി സീരീസിലെ എല്ലാ ഫോണുകളുടെയും വിലയും ഫീച്ചറുകളും പരിശോധിക്കാം.

റെഡ്‌മി നോട്ട് 14 പ്രോ പ്ലസ്:

  • ഡിസ്‌പ്ലേ:6.67 ഇഞ്ച്, 120Hz റിഫ്രഷ് റേറ്റ്, 3000 നിറ്റ്‌സ് പീക്ക് ബ്രൈറ്റ്‌നെസ്, HDR10+, ഡോൾബി വിഷൻ സപ്പോർട്ട്, കോർണിങ് ഗൊറില്ല ഗ്ലാസ് വിക്‌ടസ് 2 പ്രൊട്ടക്ഷൻ
  • ക്യാമറ:ട്രിപ്പിൾ റിയർ ക്യാമറ, (50 എംപി ലൈറ്റ് ഹണ്ടർ 800 സെൻസർ, 50 എംപി ടെലിഫോട്ടോ ക്യാമറ, 8 എംപി അൾട്രാവൈഡ് ആംഗിൾ സെൻസർ, 20 എംപി ഫ്രണ്ട് ക്യാമറ
  • പ്രോസസർ:സ്‌നാപ്‌ഡ്രാഗൺ7s Gen 3 ചിപ്‌സെറ്റ്
  • സ്റ്റോറേജ്:12GB വരെ റാമും 512GB വരെ ഇന്‍റേണൽ സ്റ്റോറേജും
  • ബാറ്ററി:6,200mAh
  • ചാർജിങ്:90W ഫാസ്റ്റ് ചാർജിങ്
  • IP68 റേറ്റിങ്
  • ഓപ്പറേറ്റിങ് സിസ്റ്റം:ആൻഡ്രോയിഡ് 14 അടിസ്ഥാനമാക്കിയിട്ടുള്ള ഹൈപ്പർഒഎസ് 1.0
  • വില: 8GB + 128GB സ്റ്റോറേജ് വേരിയന്‍റിന് 29,999 രൂപയും 8GB + 256GB വേരിയന്‍റിന് 31,999 രൂപയും 12GB + 512GB വേരിയന്‍റിന് 34,999 രൂപയുമാണ് വില.
  • കണക്‌റ്റിവിറ്റി: ഡുവൽ നാനോ സിം, 5ജി, വൈ-ഫൈ 6, യുഎസ്‌ബി ടൈപ്പ് സി പോർട്ട്, ബ്ലൂടൂത്ത് 5.4, ജിപിഎസ്, ഗലീലിയോ, GLONASS, എൻഎഫ്‌സി

റെഡ്‌മി നോട്ട് 14 പ്രോ:

  • ഡിസ്‌പ്ലേ:6.67 ഇഞ്ച് 1.5K റെസല്യൂഷൻ ഡിസ്‌പ്ലേ
  • ക്യാമറ:ട്രിപ്പിൾ ക്യാമറ,(50 എംപി സെൻസർ, 8 എംപി അൾട്രാവൈഡ് ആംഗിൾ സെൻസർ, 2 എംപി മാക്രോ ക്യാമറ, 20 എംപി സെൽഫി ക്യാമറ
  • പ്രോസസർ:മീഡിയാടെക് ഡയമെൻസിറ്റി 7300 അൾട്രാ പ്രോസസർ
  • സ്റ്റോറേജ്: 8GB വരെ റാമും 256GB വരെ ഇന്‍റേണൽ സ്റ്റോറേജും
  • ബാറ്ററി:5,500mAh
  • ചാർജിങ്:45W ഫാസ്റ്റ് ചാർജിങ്
  • IP68 റേറ്റിങ്
  • ഓപ്പറേറ്റിങ് സിസ്റ്റം:ആൻഡ്രോയിഡ് 14
  • വില:8GB + 128GB സ്റ്റോറേജ് വേരിയന്‍റിന് 23,999 രൂപയും 8GB + 256GB വേരിയന്‍റിന് 25,999 രൂപയുമാണ് വില.
  • കളർ ഓപ്‌ഷനുകൾ:സ്‌പെക്‌ടർ ബ്ലൂ, ഫാൻ്റം പർപ്പിൾ, ടൈറ്റൻ ബ്ലാക്ക് കളർ

റെഡ്‌മി നോട്ട് 14:

  • ഡിസ്‌പ്ലേ:6.67 ഇഞ്ച് ഫുൾ എച്ച്‌ഡി പ്ലസ്
  • ക്യാമറ:ഡുവൽ ക്യാമറ (50 എംപി സെൻസർ, 2 എംപി സെക്കൻഡറി സെൻസർ, 16 എംപി സെൽഫി ക്യാമറ
  • പ്രോസസർ:മീഡിയാടെക് ഡയമെൻസിറ്റി 7025 അൾട്രാ ചിപ്‌സെറ്റ്
  • സ്റ്റോറേജ്:8GB വരെ റാമും 256GB വരെ ഇന്‍റേണൽ സ്റ്റോറേജും
  • ബാറ്ററി:5110mAh
  • ചാർജിങ്:45W ഫാസ്റ്റ് ചാർജിങ്
  • ഓപ്പറേറ്റിങ് സിസ്റ്റം:ആൻഡ്രോയിഡ് 14
  • IP64 റേറ്റിങ്
  • വില: 6GB + 128GB സ്റ്റോറേജ് വേരിയന്‍റിന് 17,999 രൂപയും 8GB + 128GB വേരിയന്‍റിന് 18,999 രൂപയും 8GB + 256GB വേരിയന്‍റിന് 20,999 രൂപയുമാണ് വില.
  • കളർ ഓപ്‌ഷനുകൾ:ടൈറ്റൻ ബ്ലാക്ക്, മിസ്റ്റിക് വൈറ്റ്, ഫാൻ്റം പർപ്പിൾ

ഡിസംബർ 13 മുതലായിരിക്കും റെഡ്‌മി നോട്ട് 14 5ജി സീരീസ് വിൽപ്പനയ്‌ക്കെത്തുക. ഉച്ചയ്ക്ക് 12 മണി മുതൽ Mi.com, ഫ്ലിപ്‌കാർട്ട്, മറ്റ് റീട്ടെയിൽ സ്റ്റോറുകൾ എന്നിവയിൽ ലഭ്യമാകും.

Also Read:
  1. ലോഞ്ചിന് മുൻപേ ഡിസൈൻ ചോർന്നു: ട്രിപ്പിൾ ക്യാമറയുമായി റിയൽമി 14x; ലോഞ്ച് ഡിസംബർ 18ന്
  2. 50 എംപി ക്യാമറയുമായി മോട്ടറോളയുടെ പുതിയ ഫോൺ, ലോഞ്ച് ഡിസംബർ 10ന്; വില പതിനായിരത്തിൽ താഴെ?
  3. ലോഞ്ചിനായി കാത്ത് വൺപ്ലസ് 13: ജനുവരിയിൽ ഇന്ത്യയിലെത്തും; പ്രതീക്ഷിക്കാവുന്ന ഫീച്ചറുകൾ
  4. മികച്ച ഗെയിമിങ് ഫീച്ചറുകൾ, 50എംപി ട്രിപ്പിൾ ക്യാമറ: നിരവധി ഫീച്ചറുകളുമായി iQOO 13 ഇന്ത്യയിലെത്തി
  5. സാംസങ് ഗാലക്‌സി എസ്‌ 25 സീരീസ് ഉടനെത്തും: ഡിസൈൻ ചോർന്നു; പുറത്തുവിട്ട ഏറ്റവും പുതിയ വിവരങ്ങൾ

ABOUT THE AUTHOR

...view details