ഹൈദരാബാദ്:വ്യത്യസ്‌തമാർന്ന രൂപകൽപ്പനയിലൂടെ ലോക സ്‌മാർട്ട്‌ഫോൺ വിപണിയിൽ ചുരുങ്ങിയ സമയത്തിനുള്ളിൽ തന്നെ തനതായ വ്യക്തിമുദ്ര പതിപ്പിച്ച കമ്പനിയാണ് നത്തിങ്. ഇന്ത്യയിലെ സ്‌മാർട്ട്‌ഫോൺ ആരാധകർ ഇപ്പോൾ നത്തിങിന്‍റെ പുതിയ ഫോണായ നത്തിങ് ഫോൺ 3 എ സീരീസിന്‍റെ വരവിനായി കാത്തിരിക്കുകയാണ്. നത്തിങ് ഫോൺ 3 എ സീരീസിലെ ഫോണുകൾ മാർച്ച് 4ന് പുറത്തിറക്കുമെന്ന് കമ്പനി ഔദ്യോഗികമായി അറിയിച്ചിരിക്കുകയാണ് ഇപ്പോൾ. മാർച്ച് 4ന് 3:30ന് നടക്കുന്ന ലോഞ്ച് ഇവന്‍റിലായിരിക്കും അവതരിപ്പിക്കുക.
നത്തിങ് ഫോൺ 3 എ, 3 എ പ്രോ എന്നിവയായിരിക്കും ഈ സീരീസിൽ പുറത്തിറക്കുക. പുതിയതും വ്യത്യസ്‌തമായതുമായ ഡിസൈനോടെയായിരിക്കും പുതിയ സീരീസെത്തുക. കൂടുതൽ ഫീച്ചറുകൾ നോക്കാം.
നത്തിങ് ഫോൺ 3 എ സീരീസ്: സ്പെസിഫിക്കേഷനുകൾ
പ്രൊസസർ:എക്‌സിൽ ഒന്നിലധികം ടിപ്‌സ്റ്ററുകൾ പറയുന്നതനുസരിച്ച്, നത്തിങ് ഫോൺ 3 എ സീരീസിൽ ക്വാൽകോമിന്‍റെ സ്‌നാപ്‌ഡ്രാഗൺ 7s Gen 3 ചിപ്‌സെറ്റിലായിരിക്കും ഈ ഫോൺ പ്രവർത്തിക്കുക. ഇത് മെച്ചപ്പെട്ട പെർഫോമൻസ് നൽകുന്ന പ്രൊസസറാണ്.
ഡിസ്‌പ്ലേ:120 ഹെട്‌സ് റിഫ്രഷ് റേറ്റോടുകൂടിയ എഫ്‌എച്ച്‌ഡി പ്ലസ് AMOLED ഡിസ്‌പ്ലേ ആയിരിക്കും നത്തിങ് ഫോൺ 3 എ സീരീസിൽ ഫീച്ചർ ചെയ്യുക. ഉപയോക്താക്കളുടെ വിഷ്വൽ, ഗെയിമിങ് എക്‌സ്‌പീരിയൻസ് മെച്ചപ്പെടുത്തുന്നതായിരിക്കും ഈ ഡിസ്‌പ്ലേ.
ക്യാമറ:ടിപ്‌സ്റ്റർ അഭിഷേക് യാദവിന്‍റെ എക്‌സ് പോസ്റ്റ് അനുസരിച്ച് ഈ സീരീസിലെ ഫോണുകളിൽ ട്രിപ്പിൾ ക്യാമറ സജ്ജീകരണം പ്രതീക്ഷിക്കാം. 50 എംപി പ്രൈമറി സെൻസർ, 2x ഒപ്റ്റിക്കൽ സൂമോടു കൂടിയ 50 എംപി ടെലിഫോട്ടോ ലെൻസ്, 8 എംപി അൾട്രാ-വൈഡ് ക്യാമറ, 32 എംപി ഫ്രണ്ട് ക്യാമറ എന്നിങ്ങനെയാണ് ക്യാമറ സജ്ജീകരിച്ചിരിക്കുന്നത്.
ബാറ്ററി, ചാർജിങ്:45 വാട്ട് ഫാസ്റ്റ് ചാർജിങ് പിന്തുണയ്ക്കുന്ന 5000 എംഎഎച്ച് ബാറ്ററിയായിരിക്കാം ഫോണിലുള്ളത്.
റാം, സ്റ്റോറേജ്:8 ജിബി റാം+128 ജിബി സ്റ്റോറേജ്, 12 ജിബി റാം+256 ജിബി സ്റ്റോറേജ് എന്നിങ്ങനെ രണ്ട് സ്റ്റോറേജ് ഓപ്‌ഷനുകളിലാവും ലഭ്യമാവുക.
വിൽപ്പന:നത്തിങ് ഫോൺ 3 എ സീരീസിലെ ഫോണുകൾലോഞ്ച് ചെയ്‌തതിന് ശേഷം ഫ്ലിപ്‌കാർട്ട് വഴി വിൽപ്പനയ്‌ക്കെത്തും.
ഫോണിന്‍റെ പിൻവശത്ത് ഗ്ലിഫ് ഇന്‍റർഫേസ് എൽഇഡി ലൈറ്റിങ് സിസ്റ്റം ഉണ്ടായിരിക്കുമെന്നും സൂചനയുണ്ട്. കൂടാതെ നത്തിങ് ഫോൺ 3 എ സീരീസിൽ ഐഫോൺ 16 മോഡലിന് സമാനമായ ആക്ഷൻ ബട്ടൺ ഉണ്ടായിരിക്കുമെന്നും റിപ്പോർട്ടുകളുണ്ട്. ഇത് സൂചന നൽകുന്നതാണ് കമ്പനിയുടെ ടീസർ.
നത്തിങ് ഫോൺ 3 എയും നത്തിങ് ഫോൺ 3 എ പ്രോയും തമ്മിലുള്ള വ്യത്യാസം:ഈ രണ്ട് മോഡലുകളും തമ്മിലുള്ള വ്യത്യാസമെന്തെന്ന് കമ്പനി വെളിപ്പെടുത്തിയിട്ടില്ലെങ്കിലും പ്രോ വേരിയന്‍റിൽ അടിസ്ഥാന മോഡലിനേക്കാൾ മികച്ച ഡിസ്പ്ലേയും ഡിസൈനും പ്രതീക്ഷിക്കാം. ഡിസൈനിനും യൂസർ എക്‌സ്‌പീരിയൻസിനും പേരുകേട്ട കമ്പനിയായതിനാൽ തന്നെ ആകർഷകമായ ഡിസൈനും പുതിയ ഫീച്ചറുകളുമായി ആയിരിക്കും പുതിയ ഫോൺ എത്തുകയെന്നതിൽ സംശയമില്ല.
വില എത്രയായിരിക്കും:നത്തിങ് ഫോൺ 3 എയുടെ മുൻമോഡലായ ഫോൺ 2 എയുടെ വില ഇന്ത്യയിൽ 24,000 രൂപയാണ്. അതേസമയം ഫോൺ 2 എ പ്ലസിന്‍റെ വില 28,000 രൂപയിൽ താഴെയാണ്. ഇതുമായി താരതമ്യം ചെയ്യുമ്പോൾ നത്തിങ് ഫോൺ 3 എയുടെ വില 30,000 രൂപയിൽ കൂടുതലാകാം. എന്നാൽ ഫോൺഅറീനയുടെ റിപ്പോർട്ട് അനുസരിച്ച്, നത്തിങ് ഫോൺ 3 എ ബേസിക് മോഡലിന് 500 ഡോളറും (ഏകദേശം 43,000 രൂപ) പ്രോ മോഡലിന് 600 ഡോളറും (ഏകദേശം 52,000 രൂപ) വില പ്രതീക്ഷിക്കാം.
Nothing Phone 3a (Image Credit: Times Bull) Also Read:
- ലോകത്തിലെ ഏറ്റവും വണ്ണം കുറഞ്ഞ ഫോൾഡബിൾ ഫോൺ: ഓപ്പോ ഫൈൻഡ് എൻ 5 വരുന്നു; ലോഞ്ച് ഫെബ്രുവരിയിൽ
- മൂന്നായി മടക്കാവുന്ന ഫോൺ: ഹുവായ് മേറ്റ് എക്‌സ്‌ടി അൾട്ടിമേറ്റ് ആഗോള ലോഞ്ചിനൊരുങ്ങുന്നു; ഇന്ത്യയിൽ പുറത്തിറക്കുമോ?
- iQOO നിയോ 10 സീരീസിൽ പുതിയ ഫോൺ വരുന്നു: ലോഞ്ച് മാർച്ച് 11ന്
- പുതിയ ഫോൺ വാങ്ങല്ലേ.. സ്‌മാർട്ട്‌ഫോണുകളുടെ നിര തന്നെ വരാനിരിക്കുന്നു; ഫെബ്രുവരിയിൽ ലോഞ്ച് ചെയ്യുന്ന ഫോണുകൾ
- സ്‌മൂത്തായ പെർഫോമൻസ്, ഗെയിമിങിനായി കണ്ണുംപൂട്ടി വാങ്ങാം: റിയൽമിയുടെ പുതിയ സ്‌മാർട്ട്‌ഫോൺ വരുന്നു