ഹൈദരാബാദ്: നത്തിങ് ഫോൺ 2എ പ്ലസ് കമ്മ്യൂണിറ്റി എഡിഷൻ പുറത്തിറക്കി. കമ്പനി ഈ വർഷം ആദ്യം അവതരിപ്പിച്ച നത്തിങ് ഫോൺ 2എ പ്ലസിന്‍റെ ലിമിറ്റഡ് സ്‌പെഷ്യൽ എഡിഷനാണ് ഇപ്പോൾ പുറത്തിറക്കിയിരിക്കുന്നത്. ഇരുട്ടിൽ തിളങ്ങുന്നതിനായി ഫോണിന്‍റെ പിൻഭാഗത്ത് നൽകിയിരിക്കുന്ന കോട്ടിങാണ് ഡിസൈനിലെ പ്രധാന സവിശേഷത.
ഗ്രീൻ ടിന്‍റഡ് ഫോസ്‌ഫോറസെന്‍റ് മെറ്റീരിയൽ കൊണ്ടുള്ള ഫിനിഷിങ് ആണ് തിളക്കം നൽകാൻ സഹായിക്കുന്നത്. ഇത് ഇരുട്ടിൽ പോലും ഫോൺ കണ്ടെത്താൻ ഉപയോക്താക്കളെ അനുവദിക്കുമെന്നാണ് നത്തിങ് പറയുന്നത്. പുതിയ എഡിഷന് പിന്നിൽ നത്തിങിന്‍റെ കമ്മ്യൂണിറ്റി അംഗങ്ങളാണ്.
ഫോസ്‌ഫോറസെൻ്റ് മെറ്റീരിയൽ ഫിനിഷിൽ നത്തിങ് ഫോൺ 2എ പ്ലസിന്‍റെ പുതിയ എഡിഷൻ (ഫോട്ടോ: നത്തിങ്) കമ്മ്യൂണിറ്റി പ്രോജക്റ്റ് 2024 ന്‍റെ ഭാഗമായാണ് നത്തിങ് സ്‌പെഷ്യൽ എഡിഷൻ അവതരിപ്പിച്ചത്. ഹാർഡ്‌വെയർ ഡിസൈൻ, വാൾപേപ്പർ ഡിസൈൻ, പാക്കേജിങ് ഡിസൈൻ, മാർക്കറ്റിങ് കാമ്പെയ്‌ൻ എന്നിങ്ങനെ ഫോണിന്‍റെ നിർമാണത്തിന്‍റെ എല്ലാ ഘട്ടത്തിലും നത്തിങിന്‍റെ കമ്മ്യൂണിറ്റി അംഗങ്ങൾ പങ്കാളികളായിട്ടുണ്ട്.
നത്തിങ് ഫോൺ 2എ പ്ലസ് കമ്മ്യൂണിറ്റി എഡിഷൻ (ഫോട്ടോ: നത്തിങ്) പുതിയ ഫോൺ ആഗോളതലത്തിൽ ആകെ 1,000 യൂണിറ്റുകൾ മാത്രമാണ് നിർമിച്ചിരിക്കുന്നത്. പുതിയ ഫോണിനായി നത്തിങ്.ടെക് എന്ന വെബ്‌സൈറ്റിൽ ലൈവായി രജിസ്റ്റർ ചെയ്യാനാകും. നവംബർ ഒന്നിന് വിൽപ്പന ആരംഭിക്കുന്ന ഫോൺ ആദ്യം രജിസ്റ്റർ ചെയ്യുന്നവർക്ക് ആദ്യം എന്ന അടിസ്ഥാനത്തിലായിരിക്കും ലഭ്യമാവുക.
ഫോസ്‌ഫോറസെൻ്റ് മെറ്റീരിയൽ ഫിനിഷിൽ നത്തിങ് ഫോൺ 2എ പ്ലസിന്‍റെ പുതിയ എഡിഷൻ (ഫോട്ടോ: നത്തിങ്) നത്തിങ് ഫോൺ 2എ പ്ലസിന്‍റെ ഫീച്ചറുകൾ:
- ഡിസ്‌പ്ലേ: 6.7 ഇഞ്ച് ഫുൾ HD+ AMOLED സ്‌ക്രീൻ, 120Hz പ്രൊസസർ: റിഫ്രഷ് റേറ്റ്, 1,300 nits പീക്ക് ബ്രൈറ്റ്‌നെസ്
- പ്രൊസസർ: 4nm MediaTek Dimensity 7350 Pro 5G ചിപ്‌സെറ്റ്
- സ്റ്റോറേജ്:12GB റാം, 256GB ഇന്‍റേണൽ സ്റ്റോറേജ്
- ക്യാമറ: ഡ്യുവൽ റിയർ ക്യാമറ (OIS ഉള്ള 50MP സാംസങ് GN9 പ്രൈമറി സെൻസർ, 50MP സാംസങ് JN1 സെൻസർ, 50എംപി സാംസങ് ജെഎൻ1 സെൻസറുള്ള ഫ്രണ്ട് ക്യാമറ)
- ബാറ്ററി: 5,000mAh
- ചാർജിങ്: 50W ഫാസ്റ്റ് ചാർജിങ്
- IP54 റേറ്റിങ്
Also Read: 50 എംപിയുടെ ട്രിപ്പിൾ ക്യാമറ, മികച്ച പ്രൊസസർ; സ്‌നാപ്‌ഡ്രാഗൺ 8 എലൈറ്റ് ചിപ്‌സെറ്റുമായി വരുന്ന ആദ്യ ഫോൺ: ഷവോമി 15 സീരീസ് വരുന്നു