ഹൈദരാബാദ്: ഇന്ത്യയിലെ മുൻനിര ഇരുചക്ര വാഹന നിർമാതാക്കളായ ടിവിഎസ് മോട്ടോർസ് തങ്ങളുടെ 160 സിസി സെഗ്‌മെൻ്റിൽ ടിവിഎസ് അപ്പാച്ചെ RTR 160 4V യുടെ നവീകരിച്ച പതിപ്പ് പുറത്തിറക്കി. മികച്ച ഫീച്ചറുകളും സാങ്കേതിക മാറ്റങ്ങളും ഉൾപ്പെടുത്തിക്കൊണ്ടാണ് പുതിയ ബൈക്കിന്‍റെ വരവ്. ബ്ലൂടൂത്ത് കണക്‌റ്റിവിറ്റിക്കായുള്ള SmartXonnect സാങ്കേതികവിദ്യയും റൈഡിങ് അനുഭവം മെച്ചപ്പെടുത്തുന്നതിനായുള്ള 3 റൈഡിങ് മോഡുകളും നവീകരിച്ച മോഡലിൽ ലഭ്യമാണ്.
159.7 സിസി ഓയിൽ കൂൾഡ് 4-വാൽവ് എഞ്ചിനാണ് പുതിയ മോഡലിന് കരുത്ത് പകരുന്നത്. 17.55 പിഎസ് കരുത്തും 14.73 എൻഎം ടോർക്കും നൽകുന്ന എഞ്ചിനാണ് ഇത്. സ്‌പോർട്ട്, അർബൻ, റെയിൻ എന്നിങ്ങനെ 3 റൈഡിങ് മോഡുകളാണ് ബൈക്കിൽ നൽകിയിരിക്കുന്നത്. ബ്ലൂടൂത്ത് കണക്റ്റിവിറ്റി, ടേൺ-ബൈ-ടേൺ നാവിഗേഷൻ, കോൾ, എസ്എംഎസ് അലേർട്ടുകൾ, വോയ്‌സ് അസിസ്റ്റൻസ് എന്നീ ഫീച്ചറുകൾ ബൈക്കിൽ സജ്ജീകരിച്ചിരിക്കുന്ന SmartXonnect സാങ്കേതികവിദ്യ വഴി ലഭ്യമാകും.
ടിവിഎസ് അപ്പാച്ചെ RTR 160 4Vയുടെ പുതുക്കിയ മോഡലിൽ ഗ്ലൈഡ് ത്രൂ ടെക്‌നോളജിയും (ജിടിടി) ഉൾപ്പെടുത്തിയിട്ടുണ്ട്. ഈ സാങ്കേതികവിദ്യ ട്രാഫിക് കൂടുതലുള്ള സമയങ്ങളിൽ തടസങ്ങളില്ലാതെ യാത്ര ചെയ്യാൻ റൈഡറെ സഹായിക്കും. സുരക്ഷ ഫീച്ചറുകൾ പരിശോധിച്ചാൽ, ആർഎൽപി, എൽഇഡി ഹെഡ്‌ലൈറ്റുകൾ, ഡ്യുവൽ ചാനൽ എബിഎസ് എന്നിവയാണ് ഫീച്ചർ ചെയ്യുന്നത്.
പുതുക്കിയ മാറ്റ് ബ്ലാക്ക് നിറത്തിലും, ഗ്രാനൈറ്റ് ഗ്രേ, പേൾ വൈറ്റ്, ഗ്ലോസി ബ്ലാക്ക്, ലൈറ്റ്‌നിങ് ബ്ലൂ, മാറ്റ് ബ്ലാക്ക്, നൈറ്റ് ബ്ലാക്ക്, മെറ്റാലിക് ബ്ലൂ, റേസിങ് റെഡ് എന്നീ കളർ ഓപ്‌ഷനുകളിലും ലഭ്യമാണ്. ഗോൾഡൻ ഫിനിഷ് യുഎസ്‌ഡി ഫോർക്കും, ചുവന്ന നിറമുള്ള അലോയ് വീലുകളുമായി സ്റ്റൈലിഷ് ലുക്കിലാണ് ടിവിഎസ് അപ്പാച്ചെ RTR 160 4V പുതിയ മോഡൽ എത്തിയിരിക്കുന്നത്. ടിവിഎസ് അപ്പാച്ചെയുടെ വിപണിയിലെ എതിരാളി ആയിരുന്ന പൾസറിനെ വെല്ലുന്ന ലുക്കിലും, കൂടുതൽ ഫീച്ചറുകൾ ഉൾപ്പെടുത്തിയുമാണ് ടിവിഎസ് അപ്പാച്ചെ RTR 160 4V യുടെ വരവ്.
ടിവിഎസ് അപ്പാച്ചെ RTR 160 4V (ഫോട്ടോ: ടിവിഎസ് മോട്ടോർസ്) ഫീച്ചറുകൾ:
- 159.7 സിസി ഓയിൽ കൂൾഡ് 4-വാൽവ് എഞ്ചിൻ
- 17.55 പിഎസ് കരുത്തും 14.73 എൻഎം ടോർക്കും
- മാക്‌സിമം പവർ: സ്‌പോർട്ട് മോഡിൽ 17.55 പിഎസും അർബൻ/ റെയ്‌ൻ മോഡിൽ 15.64 17.55 പിഎസും പവർ
- മാക്‌സിമം ടോർക്ക്: സ്‌പോർട്ട് മോഡിൽ 14.73 Nm, അർബൻ/ റെയ്‌ൻ മോഡിൽ 14.14 Nm
- കൂളിങ് സിസ്റ്റം: ഓയിൽ കൂൾഡ് വിത്ത് റാം റാം എയർ അസിസ്റ്റ്
- ഗിയർബോക്‌സ്:5 സ്‌പീഡ് ഗിയർബോക്‌സ്
- സസ്‌പെൻഷൻ:മോണോഷോക്ക് റിയർ സസ്‌പെൻഷൻ, ടെലിസ്‌കോപിക് ഫോർക്കുള്ള അപ്‌സൈഡ് ഡൗൺ ഫ്രണ്ട് സസ്‌പെൻഷൻ
- മാക്‌സിമം സ്‌പീഡ്: സ്‌പോർട്ട് മോഡിൽ മണിക്കൂറിൽ 114 കിലോ മീറ്ററും അർബൻ/ റെയ്‌ൻ മോഡിൽ 103 കിലോ മീറ്ററും
SmartXonnect ടെക്‌നോളജി (ഫോട്ടോ: ടിവിഎസ് മോട്ടോർസ്) SmartXonnect ടെക്‌നോളജി ഫീച്ചറുകൾ:
- ടേൺ ബൈ ടേൺ നാവിഗേഷൻ
- റേസ് ടെലിമെട്രി
- കോൾ/ എസ്‌എംഎസ് അലേർട്ട്
- ക്രാഷ് അലേർട്ട്
- ലീൻ ആംഗിൾ മോഡ്
- ലോ ഫ്യുവൽ വാണിങ് ആന്‍റ് അസിസ്റ്റ്
Also Read: ഇത് ഥാർ റോക്‌സ് ഇഫക്‌റ്റ് !! കച്ചവടം പൊടിപൊടിക്കുന്നു; രണ്ട് ലക്ഷം പിന്നിട്ട് ഥാർ വിൽപ്പന