ഹൈദരാബാദ്: തങ്ങളുടെ ഏറ്റവും പുതിയ മോട്ടോർ സൈക്കിളായ സുസുക്കി ജിഎസ്എക്‌സ്-8ആർ ഇന്ത്യയിൽ അവതരിപ്പിച്ച് സുസുക്കി മോട്ടോർസൈക്കിൾ ഇന്ത്യ. ഭാരത് മൊബിലിറ്റി ഗ്ലോബൽ എക്‌സ്‌പോയിലാണ് സുസുക്കി തങ്ങളുടെ മോട്ടോർസൈക്കിൾ ആദ്യമായി പ്രദർശിപ്പിച്ചത്. GSX-8R വിപണിയിൽ അവതരിപ്പിച്ചുകൊണ്ട് തങ്ങളുടെ ബിഗ് ബൈക്ക് പോർട്ട്‌ഫോളിയോ വിപുലീകരിച്ചിരിക്കുകയാണ് കമ്പനി.
സുസുക്കി GSX-8Rന് 9.25 ലക്ഷം രൂപയാണ് എക്‌സ്-ഷോറൂം വില. 776 സിസി, ലിക്വിഡ്-കൂൾഡ് എഞ്ചിൻ, പാരലൽ-ട്വിൻ മോട്ടോർ, ട്രാക്ഷൻ കൺട്രോൾ എന്നിങ്ങനെ നിരവധി ഫീച്ചറുകളോടെയാണ് സുസുക്കി GSX-8R എത്തിയിരിക്കുന്നത്. GSX-8R മൂന്ന് കളർ ഓപ്ഷനുകളിൽ ലഭ്യമാണ്. സുസുക്കി GSX-8S 2023 ന് സമാനമായ മെക്കാനിക്കൽ ഫീച്ചറുകളാണ് GSX-8R ന് നൽകിയിരിക്കുന്നതെങ്കിലും രൂപകൽപ്പനയിൽ വ്യത്യാസമുണ്ട്. കൂടുതൽ സവിശേഷതകൾ പരിശോധിക്കാം.
ഫീച്ചറുകൾ:
- എഞ്ചിൻ: 270-ഡിഗ്രി ക്രാങ്‌ഷാഫ്റ്റ് കോൺഫിഗറേഷനോടു കൂടിയ 776 സിസി, DOHC, ലിക്വിഡ്-കൂൾഡ് പാരലൽ-ട്വിൻ എഞ്ചിൻ
- ക്രോസ് ബാലൻസർ ഷാഫ്റ്റ്
- 6-സ്‌പീഡ് ഗിയർബോക്‌സ്
- വിവിധ റൈഡ് മോഡുകൾ
- ട്രാക്ഷൻ കൺട്രോൾ
- ഈസി സ്റ്റാർട്ട് സിസ്റ്റം
- ലോ ആർപിഎം അസിസ്റ്റ്
- SFF-BP അപ്‌സൈഡ് ഡൗൺ ഫോർക്കു
- 800DE ക്ക് സമാനമായ മോണോഷോക്ക്
- ഫ്യൂവൽ ടാങ്ക് കപ്പാസിറ്റി: 14 ലിറ്റർ
- കെർബ് വെയ്റ്റ്: 205 കിലോ
- കളർ ഓപ്ഷനുകൾ: മെറ്റാലിക് മാറ്റ് സ്വോർഡ് സിൽവർ, മെറ്റാലിക് ട്രൈറ്റൺ ബ്ലൂ, മെറ്റാലിക് മാറ്റ് ബ്ലാക്ക്
- വില: 9.25 ലക്ഷം രൂപ (എക്‌സ്-ഷോറൂം)