ഹൈദരാബാദ്:ഇന്ത്യയിലെ ഏറ്റവും ജനപ്രിയ സെഡാനുകളിലൊന്നാണ് ഹോണ്ട സിറ്റി. പതിറ്റാണ്ടുകളായി ഇന്ത്യൻ വിപണിയിലെ സെഡാൻ പ്രേമികൾ നെഞ്ചിലേറ്റുന്ന വാഹനമാണിത്. ഹോണ്ടയുടെ ജനപ്രിയ മോഡലായ ഹോണ്ട സിറ്റിയുടെ അപെക്‌സ് എഡിഷൻ പുറത്തിറക്കിയിരിക്കുകയാണ് കമ്പനി ഇപ്പോൾ. ലിമിറ്റഡ് എഡിഷനായതിനാൽ തന്നെ പരിമിതമായ കാലയളവിലേക്കായി വളരെ കുറഞ്ഞ എണ്ണം മാത്രമേ പുറത്തിറക്കിയിട്ടുള്ളൂ. 13.3 ലക്ഷം മുതൽ 15.62 ലക്ഷം രൂപ വരെയാണ് ഈ കാറിന്‍റെ ഡൽഹിയിലെ എക്‌സ്-ഷോറൂം വില.
കഴിഞ്ഞ വർഷം സെപ്റ്റംബറിൽ സമാനമായി ഹോണ്ട എലിവേറ്റ് എസ്‌യുവിയുടെ അപെക്‌സ് എഡിഷനും കമ്പനി പുറത്തിറക്കിയിരുന്നു. ഹോണ്ട സിറ്റിയുടെ വി, വിഎക്‌സ് വേരിയന്‍റുകളിൽ അപെക്‌സ് എഡിഷൻ ലഭ്യമാണ്. മാനുവൽ, സിവിടി ഗിയർബോക്‌സ് ഓപ്ഷനുകളോടെ ഇത് ലഭ്യമാവും. പ്രീമിയം എക്സ്റ്റീരിയർ, ഇന്‍റീരിയർ ഘടകങ്ങളുമായാണ് പുതിയ എഡിഷൻ അവതരിപ്പിച്ചിരിക്കുന്നത്. ഹോണ്ട സിറ്റിയുടെ അപെക്‌സ് എഡിഷന്‍റെ ഫീച്ചറുകളും മറ്റും പരിശോധിക്കാം..
Honda City Apex Edition vs standard price list (Honda Cars India) വില, കളർ ഓപ്‌ഷനുകൾ:അപെക്‌സ് എഡിഷന്‍റെ ഡൽഹിയിലെ എക്‌സ്-ഷോറൂം വില 13.3 ലക്ഷം രൂപയിലാണ് ആരംഭിക്കുന്നത്. അതേസമയം ഹോണ്ട സിറ്റി സെഡാന്‍റെ സ്റ്റാൻഡേർഡ് വേരിയന്‍റ് ആരംഭിക്കുന്നത് 13,05,000 രൂപയിലാണ്. ഹോണ്ട സിറ്റി അപെക്‌സ് എഡിഷന്‍റെ വി (മാനുവൽ ട്രാൻസ്‌മിഷൻ) വേരിയന്‍റിന് 13,30,000 രൂപയും ടോപ്-സ്‌പെക്ക് വേരിയന്‍റായ വിഎക്‌സിന് (സിവിടി) 15,62,000 രൂപയുമാണ് വില. അപെക്‌സ് എഡിഷൻ ലൂണാർ സിൽവർ മെറ്റാലിക്, ഒബ്‌സിഡിയൻ ബ്ലൂ പേൾ, റേഡിയന്‍റ് റെഡ് മെറ്റാലിക്, പ്ലാറ്റിനം വൈറ്റ് പേൾ, ഗോൾഡൻ ബ്രൗൺ മെറ്റാലിക്, മെറ്റീരിയോയിഡ് ഗ്രേ മെറ്റാലിക് എന്നീ ആറ് നിറങ്ങളിൽ ലഭ്യമാവും.
Honda City Apex Edition (Honda Cars India) അപെക്‌സ് എഡിഷനിൽ പുതിയയെന്ത്?
ഹോണ്ട സിറ്റിയുടെ അഞ്ചാം തലമുറ മോഡലിനെ അടിസ്ഥാനമാക്കിയുള്ളതാണ് അപെക്‌സ് എഡിഷൻ. ഡിസൈനിലും മെക്കാനിക്കലായും സ്റ്റാൻഡേർഡ് മോഡലിന് സമാനമായി തുടരുന്നതാണ് പുതിയ എഡിഷൻ. സ്പെഷ്യൽ എഡിഷന്‍റെ പുറംഭാഗത്തെ രണ്ട് ഫ്രണ്ട് ഫെൻഡറുകളിലും 'അപെക്‌സ് എഡിഷൻ' ബാഡ്‌ജിങ് നൽകിയിട്ടുണ്ട്. കൂടാതെ ട്രങ്കിൽ അപെക്‌സ് എഡിഷൻ എംബ്ലവും നൽകിയിട്ടുണ്ട്.
ആഢംബര ലുക്കിൽ ആഡംബരപൂർണ്ണമായ ബീജ് ഇന്‍റീരിയർ, പ്രീമിയം ലെതറെറ്റ് ഇൻസ്ട്രുമെന്‍റ് പാനൽ, കൺസോളിൽ ലെതറെറ്റ് ഗാർണിഷിങ്, പ്രീമിയം ലെതറെറ്റ് ഡോർ പാഡിങ്, ഇൻസ്ട്രുമെന്‍റ് പാനലിലും ഡോർ പോക്കറ്റുകളിലും ഏഴ് നിറങ്ങളിലുള്ള റിഥമിക് ആംബിയന്‍റ് ലൈറ്റിങ് എന്നിവ ഈ സെഡാന്‍റെ പ്രധാന സവിശേഷതകളാണ്. കൂടാതെ സീറ്റുകളിൽ പ്രത്യേക കവറുകളും കുഷ്യനുകളും നൽകിയിട്ടുണ്ട്.
മറ്റ് ഫീച്ചറുകൾ:സ്പെഷ്യൽ എഡിഷനിൽ സ്റ്റാൻഡേർഡ് വേരിയന്‍റിന് സമാനമായ മെക്കാനിക്കൽ സ്പെസിഫിക്കേഷനുകളാണ് നൽകിയിരിക്കുന്നത്. മറ്റ് ഫീച്ചറുകളും ഹോണ്ട സിറ്റിയുടെ വി, വി എക്‌സ് സ്റ്റാൻഡേർഡ് വേരിയന്‍റിന് സമാനമാണ്. 1.5 ലിറ്റർ വാട്ടർ-കൂൾഡ് ഇൻലൈൻ, ഫോർ-സിലിണ്ടർ, i-VTEC, VTC, പെട്രോൾ എഞ്ചിനാണ് ഈ സെഡാനിലുള്ളത്. 6,600 ആർപിഎമ്മിൽ 119 ബിഎച്ച്‌പി പവറും 4,300 ആർപിഎമ്മിൽ 145 എൻഎം ടോർക്കും ഉത്‌പാദിപ്പിക്കുന്നതാണ് എഞ്ചിൻ. കൂടാതെ 6-സ്‌പീഡ് മാനുവൽ, 7-സ്‌പീഡ് സിവിടി ഗിയർബോക്‌സ് ഓപ്‌ഷനുകളിൽ നിങ്ങളുടെ ഇഷ്‌ടാനുസരണം വാഹനം തെരഞ്ഞെടുക്കാനുമാകും.
Also Read:
- ബ്രെസയ്‌ക്കും നെക്‌സോണിനും എതിരാളി: കിടിലൻ ലുക്കിൽ കിയ സൈറോസ്; വില 8.9 ലക്ഷം
- മാരുതിയുടെ ആദ്യ ഇലക്ട്രിക് കാർ വരുന്നു: ഇ-വിറ്റാരയുടെ ഫീച്ചറുകളറിയാം
- പുതുക്കിയ ഡിസൈനും കൂടുതൽ റേഞ്ചും, പിന്നെന്തു വേണം! ഐഎക്‌സിന്‍റെ ഫെയ്‌സ്‌ലിഫ്റ്റ് പതിപ്പുമായി ബിഎംഡബ്ല്യു
- 320 കിലോമീറ്റർ റേഞ്ചിൽ പുത്തൻ ഇലക്‌ട്രിക് സ്‌കൂട്ടറുമായി ഒല: വില 79,999 രൂപ
- ഒരൊറ്റ ചാർജിൽ 140 കിലോമീറ്റർ റേഞ്ച്: ടിവിഎസിന്‍റെ ഇലക്‌ട്രിക് സ്‌കൂട്ടറിന്‍റെ ഡെലിവറി ആരംഭിച്ചു