രാജ്യത്തെദേശീയപാതകള്‍ കുരുതിക്കളങ്ങളായി മാറിക്കഴിഞ്ഞിരിക്കുകയാണ്. ഓരോ മൂന്ന് മിനിറ്റിലും വാഹനാപകടങ്ങളില്‍ ഒരു ജീവന്‍ എന്ന തോതിലാണ് രാജ്യത്ത് പൊലിയുന്നത്. സീറ്റ് ബെല്‍റ്റ് ഉപയോഗം ഇത്തരം സംഭവങ്ങളില്‍ അതിജീവന സാധ്യത വന്‍തോതില്‍ വര്‍ദ്ധിപ്പിച്ചിട്ടുണ്ട്(Highway Terror).
രാജ്യത്തെ അഞ്ച് ശതമാനത്തോളം മാത്രം വരുന്ന ദേശീയ, അതിവേഗ, സംസ്ഥാന പാതകളിലാണ് ഏറ്റവും അധികം അപകടങ്ങളുണ്ടാകുന്നത്. ഈ പാതകളില്‍ 2022ല്‍ മാത്രം പൊലിഞ്ഞത് 51,888 ജീവനുകളാണ്. അമിത വേഗത തന്നെയാണ് ഇത്രയും ജീവനെടുത്തതെന്നും ദേശീയപാത അതോറിറ്റിയുടെ രേഖകള്‍ ചൂണ്ടിക്കാട്ടുന്നു. സീറ്റ് ബെല്‍റ്റുകള്‍ ധരിക്കാത്തത് കൊണ്ട് മാത്രം 8,384 ഡ്രൈവര്‍മാര്‍ക്കും 8,331 യാത്രക്കാര്‍ക്കും ജീവന്‍ നഷ്‌ടമായി. സീറ്റ് ബെല്‍റ്റ് ഉപയോഗത്തിലൂടെ ആഗോളതലത്തില്‍ അപകടത്തില്‍ പെടുന്ന മൂന്നിലൊന്ന് പേരുടെ ജീവന്‍ രക്ഷിക്കാനായിട്ടുണ്ടെന്നാണ് ഗവേഷണങ്ങള്‍ വ്യക്തമാക്കുന്നത്. റോഡില്‍ പൊലിയുന്ന ജീവനുകള്‍ക്ക് എത്രമാത്രം പ്രാധാന്യമുള്ളതാണ് ഈ സുരക്ഷാ കവചമെന്നതിലേക്കാണ് ഈ പഠനം വിരല്‍ചൂണ്ടുന്നത്(Seat belt).
അമേരിക്ക, ചൈന, റഷ്യ, നോര്‍വെ, ഡെന്‍മാര്‍ക്ക്, ജപ്പാന്‍ തുടങ്ങിയ രാജ്യങ്ങള്‍ റോഡ് സുരക്ഷയുമായി ബന്ധപ്പെട്ട് നിരധി നിയമങ്ങള്‍ ആവിഷ്ക്കരിച്ചിട്ടുണ്ട്. റോഡിലെ അപകടങ്ങളും അത് വഴിയുണ്ടാകുന്ന മരണങ്ങളും തടയാന്‍ ലക്ഷ്യമിട്ട് ഒരു പതിറ്റാണ്ടിനിടെ കൊണ്ടു വന്നനിയമങ്ങളിലൂടെ മുപ്പതിലേറെ രാജ്യങ്ങള്‍ക്ക് അന്‍പത് ശതമാനം അപകടത്തില്‍ നിന്ന് മുപ്പത് ശതമാനമാക്കി കുറയ്ക്കാനായി. ഈ വിജയത്തിന് പിന്നില്‍ സീറ്റ് ബെല്‍റ്റ് അടക്കമുള്ള സുരക്ഷാ സംവിധാനങ്ങള്‍ക്ക് വലിയ പങ്കാണുള്ളത്. ഇതിനൊപ്പം ശക്തമായ റോഡ് സുരക്ഷ നിയമങ്ങളും നടപ്പാക്കി(Indian accident rate).
അമേരിക്കന്‍ ദേശീയ പാത ഗതാഗത സുരക്ഷ അഡ്മിനിസ്ട്രേഷന്‍റെ കണക്കുകള്‍ പ്രകാരം, 2017ല്‍ അപകടനിരക്ക് 90ശതമാനം കടന്നിട്ടും സീറ്റ് ബെല്‍റ്റ് ഉപയോഗത്തിലൂടെ 15000 ജീവനുകള്‍ രക്ഷിക്കാനായി. അതേസമയം ഇന്ത്യയില്‍ സ്ഥിതി അതീവ ഗുരുതരമാണ്. അപകടങ്ങളില്‍ രാജ്യത്ത് പ്രതിവര്‍ഷം 9000 ജീവനുകളാണ് നഷ്‌ടമാകുന്നത്. അമിതമായി ആളെക്കയറ്റി തകര്‍ന്ന റോഡുകളിലൂടെ ഓടുന്ന ബസുകളാണ് ഇത്രയും ജീവന്‍ നഷ്‌ടപ്പെടുത്തുന്നത്. ഈ അപകടങ്ങളിലേറെയും ബലി കൊടുക്കുന്നത് ആയിരക്കണക്കിന് കുട്ടികളുടെയും മുതിര്‍ന്നവരുടെയും ജീവനുകളാണ്. ഇന്ത്യയുമായി താരത്യപ്പെടുത്തുമ്പോള്‍ രാജ്യാന്തര റോഡ് ഫെഡറേഷന്‍റെ കണക്കുകള്‍ പ്രകാരം അമേരിക്കയില്‍ 2021ല്‍ പതിനാല് പേര്‍ മാത്രമാണ് റോഡപകടങ്ങളില്‍ മരിച്ചത്. ചൈനയില്‍ 2022ല്‍ 215 പേര്‍ മരിച്ചു. ലോകത്തെ ആകെ വാഹനങ്ങളുടെ കേവലം ഒരു ശതമാനം മാത്രമുള്ള ഇന്ത്യയില്‍ ആഗോള റോഡ് അപകടങ്ങളുടെ പതിനൊന്ന് ശതമാനവും സംഭവിക്കുന്നു(Cyrus Mistry).