കേരളം

kerala

കടുവയെ തിരിച്ചറിഞ്ഞു; വയനാട്ടില്‍ യുവാവിനെ കൊന്ന കടുവയെ വനപാലകര്‍ തിരിച്ചറിഞ്ഞു

By ETV Bharat Kerala Team

Published : Dec 14, 2023, 11:08 AM IST

forest dept identify the figer: പ്രദേശവാസികള്‍ ഭയപ്പെടേണ്ടതില്ലെന്ന് വനപാലകര്‍.യുവാവിനെ കൊലപ്പെടുത്തിയ കടുവയെ മാര്‍ക്ക് ചെയ്‌തിട്ടുണ്ട്. ജാഗ്രത പാലിക്കണമെന്ന് നിര്‍ദ്ദേശം.

കടുവ  പുലിയും കടുവയും  വന്യമൃഗങ്ങള്‍  ബഫര്‍ സോണ്‍ വിഷയങ്ങള്‍  കര്‍ഷകരുടെ ആശങ്ക  നാട്ടില്‍ പുലിയിറങ്ങി  കടുവ പേടിയില്‍ വയനാട്  forest dept identify the tiger  Wyanad Killer Tiger Was Identified By Forest Dept  കടുവടെ തിരിച്ചറഞ്ഞു  ജനം ജാഗ്രത പാലിക്കണം
Wyanad Killer Tiger Was Identified By Forest Dept

വയനാട്: വയനാട് വാകേരിയിൽ യുവാവിനെ ആക്രമിച്ച് കൊലപ്പെടുത്തിയ കടുവയെ വനം വകുപ്പ് തിരിച്ചറിഞ്ഞു(Killer Tiger Was Identified By Forest Dept ). വയനാട് വന്യജീവി സങ്കേതത്തിലെ ഡബ്ല്യൂ ഡബ്ല്യൂ എൽ 45 (WWL45) എന്ന കടുവയാണ് വാകേരി കൂടല്ലൂരിൽ വെച്ച് പ്രജീഷ് എന്ന യുവാവിനെ ആക്രമിച്ച് കൊലപ്പെടുത്തിയത്.

കടുവകളുടെ സെൻസസ് നടത്തിയ സമയത്ത് വന്യജീവി സങ്കേതത്തിൽ ഉള്ള ഈ കടുവയെ വകുപ്പ് കണ്ടെത്തി ലിസ്റ്റ് ചെയ്തിരുന്നു. 13 വയസ്സ് പ്രായമുള്ള ആൺ കടുവയാണിത്. വകുപ്പ് നിയോഗിച്ച റാപ്പിഡ് റസ്പോൺസ് ടീം കടുവയുടെ നീക്കം നിരീക്ഷിച്ചു വരുന്നു. ജനങ്ങൾക്ക് ഒരു ആശങ്കയും വേണ്ടെന്ന് വനം വന്യജീവി വകുപ്പ് മന്ത്രി എ കെ ശശീന്ദ്രൻ അറിയിച്ചു.

ABOUT THE AUTHOR

...view details