കേരളം

kerala

ETV Bharat / state

ലോകായുക്ത വിധിയിലെ നിയമവശം പരിശോധിച്ച ശേഷം തുടര്‍നടപടിയെന്ന് എ.വിജയരാഘവൻ

ബന്ധു നിയമനവുമായി ബന്ധപ്പെട്ട ജലീലിന്‍റെ കത്ത് സംബന്ധിച്ച ചോദ്യങ്ങൾക്ക് അത് കണ്ടിട്ടില്ലെന്നായിരുന്നു വിജയരാഘവന്‍റെ മറുപടി.

എ.വിജയരാഘവൻ  ലോകായുക്ത വിധി  ലോകായുക്ത വിധി എ.വിജയരാഘവൻ  സി.പി.എം സംസ്ഥാന സെക്രട്ടറി  ബന്ധു നിയമനം  A Vijayaraghavan about lokayukta report  A Vijayaraghavan  lokayukta report  kt jaleel
കെ.ടി ജലീലിനെതിരായ ലോകായുക്ത വിധിയിൽ പ്രതികരണവുമായി എ.വിജയരാഘവൻ

By

Published : Apr 10, 2021, 12:00 PM IST

Updated : Apr 10, 2021, 1:12 PM IST

തിരുവനന്തപുരം: മന്ത്രി കെ.ടി ജലീലിനെതിരായ ലോകായുക്ത വിധിയിൽ നിയമവശങ്ങൾ പരിശോധിച്ച ശേഷം തുടർ നടപടിയെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി എ. വിജയരാഘവൻ.

ലോകായുക്ത വിധിയിലെ നിയമവശം പരിശോധിച്ച ശേഷം തുടര്‍നടപടിയെന്ന് എ.വിജയരാഘവൻ

ജലീൽ ഉടൻ രാജിവയ്‌ക്കേണ്ടതില്ലെന്നും നിയമപരമായ കാര്യമായതിനാൽ എല്ലാം നിയമവശങ്ങളും പരിശോധിച്ച ശേഷം ഇക്കാര്യത്തിൽ തീരുമാനമെടുക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. പ്രതിപക്ഷം രാജി ആവശ്യപ്പെടുന്നത് സ്വാഭാവികമാണെന്നും അവർ ഇടയ്‌ക്കിടെ ഇത്തരത്തിൽ ആവശ്യം ഉന്നയിക്കുന്നുണ്ടെന്നും അത് കണക്കിലാക്കേണ്ട കാര്യമില്ലെന്നും അദ്ദേഹം പറഞ്ഞു.

ബന്ധു നിയമനവുമായി ബന്ധപ്പെട്ട ജലീലിന്‍റെ കത്ത് സംബന്ധിച്ച ചോദ്യങ്ങൾക്ക് അത് കണ്ടിട്ടില്ലെന്നായിരുന്നു വിജയരാഘവന്‍റെ മറുപടി. അതേ സമയം നിയമസഭാ തെരഞ്ഞെടുപ്പിൽ ഇടതുമുന്നണിക്ക് വ്യക്തമായ ഭൂരിപക്ഷം ലഭിക്കുമെന്നും അദ്ദേഹം പറഞ്ഞു.

Last Updated : Apr 10, 2021, 1:12 PM IST

ABOUT THE AUTHOR

...view details