ETV Bharat / state

കോട്ടയത്ത് കനത്ത മഴ: റോഡുകളില്‍ വാഹനം തെന്നിമാറി അപകടം, വ്യാപക നാശനഷ്‌ടം - Rain Updates In Kottayam - RAIN UPDATES IN KOTTAYAM

കനത്ത മഴയിലും കാറ്റിലും കോട്ടയത്ത് വ്യാപക നാശനഷ്‌ടം. താഴ്ന്ന പ്രദേശങ്ങളിൽ വെള്ളം കയറാന്‍ സാധ്യത. ദുരിതാശ്വാസ ക്യാമ്പുകൾ സജ്ജമാക്കാൻ കലക്‌ടർ നിർദേശം നൽകി.

കോട്ടയത്ത് കനത്ത മഴ  HEAVY RAIN IN KOTTAYAM  RAIN ISSUES  കോട്ടയം മഴക്കെടുതി
RAIN IN KOTTAYAM (ETV Bharat)
author img

By ETV Bharat Kerala Team

Published : Jun 27, 2024, 7:05 PM IST

കോട്ടയത്ത് മഴ അതിശക്തം (ETV Bharat)

കോട്ടയം: കനത്ത കാറ്റിലും മഴയിലും ജില്ലയില്‍ വ്യാപക നാശനഷ്‌ടങ്ങള്‍. കുമരകം റോഡില്‍ വിള്ളല്‍ രൂപപ്പെട്ടു. ഇതോടെ ഗതാഗതം തടസപ്പെട്ടു. ശക്തമായ കാറ്റിനെ തുടര്‍ന്ന് ഓട്ടോറിക്ഷ വയലിലേക്ക് മറിഞ്ഞു. വെള്ളക്കെട്ടിനെ തുടര്‍ന്ന് റോഡില്‍ നിന്നും തെന്നിമാറിയ ബൈക്കും അപകടത്തില്‍പ്പെട്ടു.

ശക്തമായ കാറ്റില്‍ പരസ്യ ബോര്‍ഡുകള്‍ വീടുകള്‍ക്ക് മുകളിലേക്ക് മറിഞ്ഞു. വീടുകളുടെ മേല്‍ക്കൂരയും വാട്ടര്‍ ടാങ്കുകളും അടക്കം നിലംപൊത്തി. ശക്തമായ മഴയെ തുടര്‍ന്ന് കൃഷിയിടങ്ങള്‍ വെള്ളത്തിനടിയിലായി. കാറ്റില്‍ വൈദ്യുതി തൂണുകള്‍ മറിഞ്ഞ് വീണ് ഗതാഗതം തടസപ്പെട്ടു.

ചാന്നാനിക്കാട് കാറ്റില്‍ വീട് തകര്‍ന്നു. പിള്ളകൊണ്ടൂർ വിഷ്‌ണു പി.വിജയന്‍റെ വീടിന്‍റെ ഒരു ഭാഗമാണ് തകർന്നത്. വീട് തകരുന്ന ശബ്‌ദം കേട്ട് കുടുംബം പുറത്തിറങ്ങിയതോടെ വലിയ അപകടം ഒഴിവായി. കല്ലുപറമ്പിൽ കുമാരദാസിന്‍റെ വീടും കാറ്റിൽ തകർന്നു.

ജില്ലയില്‍ കനത്ത മഴ തുടരുന്ന സാഹചര്യത്തില്‍ ഖനന പ്രവർത്തനങ്ങൾക്ക് ജൂണ്‍ 30 വരെ നിരോധനം ഏര്‍പ്പെടുത്തി. വിനോദ സഞ്ചാര കേന്ദ്രങ്ങളിലേക്കുള്ള പ്രവേശനവും താത്‌കാലികമായി നിരോധിച്ചു. ദുരന്ത സാധ്യത മേഖലയില്‍ താമസിക്കുന്നവരെ മാറ്റി പാര്‍പ്പിക്കാന്‍ ദുരിതാശ്വാസ ക്യാമ്പുകള്‍ തുറന്നു. രണ്ട് കുടുംബങ്ങളില്‍ നിന്നുള്ള 7 പേരെ ക്യാമ്പിലേക്ക് മാറ്റി.

കാലവർഷക്കെടുതിയുമായി ബന്ധപ്പെട്ട സ്ഥിതിഗതികൾ വിലയിരുത്താന്‍ ജില്ല ദുരന്ത നിവാരണ അതോറിറ്റി യോഗം ചേര്‍ന്നു. താഴ്ന്ന പ്രദേശങ്ങളിൽ വെള്ളം കയറാന്‍ സാധ്യത ഉള്ളതിനാൽ കൂടുതല്‍ ക്യാമ്പുകൾ സജ്ജമാക്കാൻ തഹസിൽദാർമാർക്ക് കലക്‌ടർ നിർദേശം നൽകി. അടുത്ത മൂന്ന് ദിവസം കൂടി ജില്ലയില്‍ ശക്തമായ മഴയുണ്ടാകുമെന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്‍റെ മുന്നറിയിപ്പ്.

സർക്കാർ വകുപ്പുകൾ ജാഗ്രതയോടെ പ്രവർത്തിക്കണമെന്ന് കലക്‌ടര്‍ നിര്‍ദേശം നല്‍കി. വില്ലേജ് ഓഫിസർമാര്‍ ഹെഡ് ക്വാർട്ടേഴ്‌സ് വിട്ട് പോകരുതെന്ന് അദ്ദേഹം അറിയിച്ചു. മഴ തുടരുന്നുണ്ടെങ്കിലും കോടിമതയിൽ ഒഴികെ മറ്റിടങ്ങളിലൊന്നും അപകടകരമായി ജലനിരപ്പ് ഉയര്‍ന്നിട്ടില്ലെന്ന് തഹസിൽദാർമാർ അറിയിച്ചു. കാറ്റില്‍ മറിഞ്ഞ് വീഴാന്‍ സാധ്യതയുള്ള മരങ്ങളും ശിഖരങ്ങളും മുറിച്ചു മാറ്റാൻ തദ്ദേശ ഭരണ വകുപ്പ് ജോയിന്‍റ് ഡയറക്‌ടർക്ക് കലക്‌ടര്‍ നിർദേശം നൽകി.

ALSO READ : കോഴിക്കോട് കനത്ത മഴ: താഴ്‌ന്ന പ്രദേശങ്ങള്‍ വെള്ളത്തിനടിയില്‍; വ്യാപക കൃഷിനാശം

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.