കോഴിക്കോട്: കാരശ്ശേരിയില്‍ നിന്നും ആറ് അടി നീളമുള്ള പെരുമ്പാമ്പിനെ പിടികൂടി. മരഞ്ചാട്ടി പുതിയാട്ടുകുണ്ടിൽ പി കെ അലവിയുടെ വീട്ടിൽ നിന്നാണ് നാല് കോഴികളെ കൊന്ന പെരുമ്പാമ്പിനെ പിടികൂടിയത്. താമരശേരി സ്‌നേക് റസ്ക്യൂ ടീം അംഗം കബീർ കളൻ തോടിന്‍റെ നേതൃത്വത്തിലാണ് പാമ്പിനെ പിടികൂടിയത്.
രാവിലെ കോഴികളുടെ ശബം കേട്ട് ചെന്നപ്പോഴാണ് പെരുമ്പാമ്പിനെ കണ്ടത്. അപ്പോഴേക്കും നാല് കോഴികളെ പാമ്പ് കൊന്നിരുന്നു. മഴക്കാലം തുടങ്ങിയതോടെ ജില്ലയിലെ വിവിധ ഭാഗങ്ങളിൽ നിന്നും രാജവെമ്പാല ,മൂർഖൻ ,അണലി ,ശംഖു വരയൻ, പെരുമ്പാമ്പ് തുടങ്ങി നിരവധി പാമ്പുകളെ പിടികൂടിയിട്ടുണ്ട് കബീർ.
പാമ്പുകളെ പിടികൂടാത്ത ദിവസം കുറവാണെന്നും സാധാരണ ദിവസങ്ങളിൽ രണ്ടോ മൂന്നോ കേസുകൾ അറ്റൻഡ് ചെയ്യുന്ന സ്ഥാനത് മഴക്കാലത്ത് ഒൻപത് കേസുകള്‍ വരെ ആകാറുണ്ടെന്നും കബീർ പറഞ്ഞു. നമ്മൾ ഏറ്റവും സുരക്ഷിതമാണെന്ന് പറയുന്ന ഏറ്റവും അടച്ചുറപ്പുള്ള നമ്മുടെ വീട്ടിനുള്ളിൽ നിന്ന് പോലും മൂർഖൻ അടക്കമുള്ള പാമ്പുകളെ പിടികൂടിയിട്ട്. അതുകൊണ്ട് മഴക്കാലത്ത് പ്രത്യേകം ശ്രദ്ധിക്കണമെന്നും കബീർ പറഞ്ഞു.
Also Read: പാമ്പ് പിണയും പോലെ ഗേറ്റിൽ കുരുങ്ങി; തെരുവ് നായയ്‌ക്ക് രക്ഷകരായി ഫയർ ഫോഴ്‌സ്