കേരളം

kerala

മതികെട്ടാൻ ചോല ബഫർ സോണ്‍ പ്രഖ്യാപനത്തിനെതിരെ യൂത്ത് കോൺഗ്രസ് നിരാഹാരസമരം

By

Published : Feb 15, 2021, 10:12 PM IST

യൂത്ത് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി കെഎസ് അരുൺ 72 മണിക്കൂർ നിരാഹാരസമരം ആരംഭിച്ചു.

Mathikettan Chola Buffer Zone  youth congress hunger strike  മതികെട്ടാൻ ചോല  ബഫർ സോണ്‍ പ്രഖ്യാപനം  യൂത്ത് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി കെഎസ് അരുൺ
മതികെട്ടാൻ ചോല ബഫർ സോണ്‍ പ്രഖ്യാപനത്തിനെതിരെ യൂത്ത് കോൺഗ്രസ് നിരാഹാരസമരം ആരംഭിച്ചു

ഇടുക്കി: ശാന്തൻപാറ ഗ്രാമപഞ്ചായത്തിലെ പതിനേഴര കിലോമീറ്റർ പ്രദേശം മതികെട്ടാൻ ചോല ദേശീയ ഉദ്യാനത്തിൻ്റെ ബഫർ സോണായി പ്രഖ്യാപിച്ചതിനെതിരെ യൂത്ത് കോണ്‍ഗ്രസ് പ്രതിഷേധം ശക്തമാക്കുന്നു. പ്രതിഷേധത്തിന്‍റെ ഭാഗമായി യൂത്ത് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി കെഎസ് അരുൺ 72 മണിക്കൂർ നിരാഹാരസമരം ആരംഭിച്ചു. മതികെട്ടാൻ ചോല ദേശീയ ഉദ്യാനത്തിലെ സംരക്ഷണം ലക്ഷ്യമിട്ട് 2020 ഡിസംബറിലാണ് കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയം ഒരു കിലോമീറ്റർ ദൂരം ബഫര്‍ സോണില്‍ അധികമായി ഉൾപ്പെടുത്തി അന്തിമ വിജ്ഞാപനം പുറപ്പെടുവിച്ചത്. ഇതോടെ ശാന്തൻപാറ ഗ്രാമപഞ്ചായത്തിലെ 17.5 ചതുരശ്ര കി.മീറ്റർ ദൂരം ബഫർ സോണിലായി.

മതികെട്ടാൻ ചോല ബഫർ സോണ്‍ പ്രഖ്യാപനത്തിനെതിരെ യൂത്ത് കോൺഗ്രസ് നിരാഹാരസമരം ആരംഭിച്ചു

ടൗൺ അടക്കമുള്ള പ്രദേശങ്ങൾ ബഫർസോൺ പരിധിയിൽ വരും. ഇതിനെതിരെ വലിയ രീതിയിലുള്ള പ്രതിഷേധങ്ങൾ ഉയർന്നു വരുന്ന സാഹചര്യത്തിലാണ് സമരങ്ങൾക്ക് പിന്തുണ പ്രഖ്യാപിച്ച് യൂത്ത് കോൺഗ്രസ് നിരാഹാര സമരം ആരംഭിച്ചത്. സമരം ഇടുക്കി ഡിസിസി പ്രസിഡണ്ട് ഇബ്രാഹിം കുട്ടി കല്ലാർ ഉദ്ഘാടനം ചെയ്തു. അന്തിമ വിജ്ഞാപനം പുന:പരിശോധിക്കുകയും ജനവാസ മേഖലകളെ പൂർണ്ണമായും ബഫര്‍‍ സോണില്‍ നിന്ന് ഒഴിവാക്കുന്നതിനും വേണ്ട നടപടികൾ സ്വീകരിക്കണമെന്നാണ് സമരക്കാരുടെ ആവശ്യം. വരും ദിവസങ്ങളിൽ ശക്തമായ സമരവുമായി മുന്നോട്ടു പോകാനാണ് യൂത്ത് കോൺഗ്രസിന്‍റെ തീരുമാനം.

ABOUT THE AUTHOR

...view details