കേരളം

kerala

Pulimada Promo Song Mada Trance Ft Dabzee : 'പുലിമട'യിലെ പ്രൊമോ ഗാനമെത്തി; ശ്രദ്ധനേടി ദബ്‍സിയുടെ 'മട ട്രാൻസ്'

By ETV Bharat Kerala Team

Published : Oct 28, 2023, 1:37 PM IST

Updated : Oct 28, 2023, 2:33 PM IST

'Mada Trance' Ft Dabzee : ദബ്‌സിക്കൊപ്പം ജഹാൻ, സാറ റോസ് ജോസഫ് എന്നിവരാണ് ഗാനം ആലപിച്ചിരിക്കുന്നത്

promo song of Pulimada  Pulimada  Pulimada Promo Song Mada Trance Ft Dabzee  Mada Trance Ft Dabzee  Pulimada Promo Song Mada Trance  Dabzee  പുലിമടയിലെ പ്രൊമോ ഗാനമെത്തി  പുലിമട പ്രൊമോ ഗാനം  പുലിമട  ശ്രദ്ധനേടി ഡബ്‍സിയുടെ മട ട്രാൻസ്  ഡബ്‍സിയുടെ മട ട്രാൻസ്  മട ട്രാൻസ്  ഡബ്‍സി
Pulimada Promo Song

ജോജു ജോർജ് നായകനായി തിയേറ്ററുകളിൽ മികച്ച പ്രകടനം കാഴ്‌ചവച്ച് മുന്നേറുന്ന ചിത്രമാണ് 'പുലിമട'. ഇപ്പോഴിതാ ചിത്രത്തിന്‍റെ പ്രൊമോ ഗാനം അണിയറ പ്രവർത്തകർ പുറത്തുവിട്ടിരിക്കുകയാണ് (Pulimada Promo Song Mada Trance Ft Dabzee). പ്രശസ്‌ത റാപ് ഗായകൻ ദബ്‌സി ഒരുക്കിയ 'മട ട്രാൻസ്' എന്ന ഗാനമാണ് റിലീസായിരിക്കുന്നത്. ദബ്‌സിക്കൊപ്പം ജഹാൻ, സാറ റോസ് ജോസഫ് എന്നിവർ ചേർന്ന് ആലപിച്ച ഗാനം മികച്ച പ്രതികരണമാണ് നേടുന്നത്.

അപ്പു പാത്തു പപ്പു പ്രൊഡക്ഷൻസിന്‍റെ യൂട്യൂബ് ചാനലിലൂടെയാണ് 'മട ട്രാൻസ്' പുറത്തിറക്കിയിരിക്കുന്നത്. ഈ അടുത്ത് സമൂഹ മാധ്യമങ്ങളിൽ ഹിറ്റായ 'മലബാറി ഗ്യാങ്ങി'ന് പിന്നാലെ ദബ്‌സിയുടെ പുതിയ ഗാനം എത്തിയതിന്‍റെ ആവേശത്തിലാണ് ആരാധകർ. അതേസമയം കഴിഞ്ഞ ദിവസം റിലീസായ 'പുലിമട'യും മികച്ച ദൃശ്യാനുഭവമാണ് സമ്മാനിക്കുന്നതെന്നാണ് പ്രേക്ഷക പ്രതികരണങ്ങൾ.

എ കെ സാജനാണ് കോമഡി ഫാമിലി ത്രില്ലർ ചിത്രമായ 'പുലിമട'യുടെ സംവിധായകൻ. ചിത്രത്തിന്‍റെ തിരക്കഥ ഒരുക്കിയതും എഡിറ്റിങ് നിർവഹിച്ചതും എ കെ സാജൻ തന്നെയാണ്. ഇങ്ക് ലാബ് സിനിമാസ് & ലാൻഡ് സിനിമാസ്, അപ്പു പാത്തു പപ്പു പ്രൊഡക്ഷൻസ് എന്നീ ബാനറുകളിൽ രാജേഷ് ദാമോദരൻ - സിജോ വടക്കൻ എന്നിവർ ചേർന്നാണ് ഈ ചിത്രം നിർമിച്ചത്.

പെണ്ണിന്‍റെ സുഗന്ധം (സെന്‍റ് ഓഫ് എ വുമൺ) എന്ന ടാഗ് ലൈനോടെ, വ്യത്യസ്‌തമായ കഥാപശ്ചാത്തലവുമായി എത്തിയ 'പുലിമട'യിൽ ജോജു ജോർജിനൊപ്പം ഐശ്വര്യ രാജേഷും പ്രധാന വേഷത്തിലുണ്ട്. ചെമ്പൻ വിനോദ്, ലിജോ മോൾ, ജാഫർ ഇടുക്കി, ജോണി ആന്‍റണി, ജിയോ ബേബി, കൃഷ്‌ണപ്രഭ, അബിൻ ബിനോ, പൗളി വത്സൻ, സോന നായർ, ജോളി ചിറയത്, ഷിബില, ബാലചന്ദ്ര മേനോൻ, അബു സലിം എന്നിവരാണ് മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്.

ചിത്രത്തിന്‍റെ മേക്കിങ്, കാമറ, സംഗീതം എന്നിങ്ങനെ സാങ്കേതിക വശങ്ങളെല്ലാം മികവ് പുലർത്തിയതായി പ്രേക്ഷകർ പറയുന്നു. പ്രശസ്‌ത ഛായാഗ്രാഹകൻ വേണുവാണ് 'പുലിമട'യ്‌ക്കായി കാമറ കൈകാര്യം ചെയ്‌തത്. പത്തു വർഷത്തെ ഇടവേളയ്‌ക്ക് ശേഷം സ്വന്തം സംവിധാനത്തിൽ അല്ലാതെ വേണു ഛായാഗ്രഹണം നിർവഹിച്ച ചിത്രം കൂടിയായിരുന്നു ഇത്. ഇഷാൻ ദേവാണ് ചിത്രത്തിലെ ഗാനങ്ങൾക്ക് സംഗീതം പകർന്നത്. പശ്ചാത്തല സംഗീതം ഒരുക്കിയിരിക്കുന്നത് അനിൽ ജോൺസനാണ്.

ചിത്രത്തിലെ മറ്റ് അണിയറ പ്രവർത്തകർ: എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസർ - വർക്കി ജോർജ്, പ്രൊഡക്ഷൻ ഡിസൈനർ - വിനീഷ് ബംഗ്ലാൻ, പ്രൊഡക്ഷൻ കൺട്രോളർ - രാജീവ് പെരുമ്പാവൂർ, ആർട്ട് ഡയറക്‌ടർ - ജിത്തു സെബാസ്റ്റ്യൻ, മേക്കപ്പ് - ഷാജി പുൽപ്പള്ളി, ഷമീർ ശ്യാം, കോസ്റ്റ്യൂം - സുനിൽ റഹ്മാൻ, സ്റ്റെഫി സേവ്യർ, സൗണ്ട് ഡിസൈനിങ് & മിക്‌സിങ് - സിനോയ്‌ ജോസഫ്, ഗാനരചന - റഫീഖ് അഹമ്മദ്, ഡോ. താര ജയശങ്കർ, ഫാദർ മൈക്കിൾ പനയ്‌ക്കൽ, ചീഫ് അസോസിയേറ്റ് ഡയറക്‌ടർ - ഹരീഷ് തെക്കേപ്പാട്ട്.

READ ALSO:Joju George Pulimada Trailer : ത്രില്ലറുമായി ജോജു ജോർജ്; കൗതുകം ഒളിപ്പിച്ച് 'പുലിമട' ട്രെയിലർ എത്തി

Last Updated : Oct 28, 2023, 2:33 PM IST

ABOUT THE AUTHOR

...view details