ബാദുഷ പ്രൊഡക്ഷൻസ് നിർമിക്കുന്ന പുതിയ ചിത്രത്തിൽ നായകനായി ബിഗ് ബോസ് ജേതാവ് ജിന്‍റോ. ബാദുഷ പ്രൊഡക്ഷൻസിന്‍റെ യൂട്യൂബ് ചാനലിലെ 'ഈഗോ ടോക്‌സ്' എന്ന ഷോയ്‌ക്ക് നൽകിയ അഭിമുഖത്തിനിടയിൽ നിർമാതാവ് ബാദുഷ തന്നെയാണ് ജിന്‍റോയുടെ നായക അരങ്ങേറ്റം പ്രഖ്യാപിച്ചത്. തിയേറ്ററുകളിലേക്കെത്താൻ ഒരുങ്ങുന്ന 'ഇന്ദിര' എന്ന ചിത്രത്തിന്‍റെ സംവിധായകൻ വിനു വിജയ് ആണ് ഈ ചിത്രം സംവിധാനം ചെയ്യുന്നത്.
ഒരു സാധാരണക്കാരന്‍റെ കഥയാണ് ചിത്രം പറയുന്നതെന്ന് നിർമാതാവായ ബാദുഷ പറഞ്ഞു. കഥയും പ്രമേയവുമാണ് തന്നെ ആകർഷിച്ചതെന്നും അദ്ദേഹം വ്യക്തമാക്കി. 'ദീപു ചന്ദ്രൻ എന്ന എഴുത്തുകാരൻ എന്നോട് വന്നു പറഞ്ഞ കഥ ഏറെ ഇഷ്‌ടപ്പെടുകയും സിനിമ നിർമിക്കാൻ തീരുമാനിക്കുകയും ആയിരുന്നു', നിർമാതാവിന്‍റെ വാക്കുകൾ ഇങ്ങനെ.
ജിന്‍റോ അടക്കം മൂന്നു നായകന്മാരാണ് ഈ ചിത്രത്തിൽ ഉള്ളത്. ഇവരടക്കമുള്ള താരങ്ങളുടെ വിവരങ്ങൾ പിന്നാലെ അറിയിക്കുമെന്നും ബാദുഷ അറിയിച്ചു. പ്രശസ്‌ത റിയാലിറ്റി ഷോ ആയ ബിഗ് ബോസിൽ ഏറെ ജനപ്രീതി നേടിയ മത്സരാർഥിയായിരുന്നു ജിന്‍റോ. നിരവധി ആരാധകരെയാണ് ഷോ ജിന്‍റോയ്‌ക്ക് നേടിക്കൊടുത്തത്. ഇപ്പോഴിതാ ബിഗ് സ്‌ക്രീനിലേക്കും എത്തുന്നതോടെ ജിന്‍റോ ആരാധകർ ആവേശത്തിലാണ്.
ALSO READ: 'ലേ... ലേ.. ലേ...'; 'ചിത്തിനി' പ്രൊമോ ഗാനം പുറത്ത്, തകർത്താടി മോക്ഷ