കേരളം

kerala

ഗൽവാൻ സംഘർഷം; ഇനിയും വ്യക്തതയില്ലെന്ന് സോണിയാഗാന്ധി

By

Published : Jun 15, 2021, 8:07 PM IST

ഗൽവാൻ സംഘർഷം നടന്ന് ഒരു വർഷം പിന്നിട്ട സാഹചര്യത്തിലാണ് സോണിയാ ഗാന്ധി കേന്ദ്ര സർക്കാരിനെതിരെ വിമർശനവുമായി രംഗത്തെത്തിയത്

Sonia says no clarity on circumstances of Galwan clash  disengagement has worked to India's disadvantage  ഗൽവാൻ സംഘർഷം  ഇനിയും വ്യക്തത ലഭിച്ചിട്ടില്ലെന്ന് സോണിയാഗാന്ധി  സോണിയാഗാന്ധി  Sonia Gandhi  കേന്ദ്ര സർക്കാർ  സൈനികർ  ചൈനീസ് സൈനികർ  Chinese soldiers  കോണ്‍ഗ്രസ്  Congress
ഗൽവാൻ സംഘർഷം; സംഭവത്തിൽ ഇനിയും വ്യക്തത ലഭിച്ചിട്ടില്ലെന്ന് സോണിയാഗാന്ധി

ന്യൂഡൽഹി: ഗൽവാൻ സംഘർഷവുമായി ബന്ധപ്പെട്ട് കേന്ദ്ര സർക്കാരിനെതിരെ വിമർശനവുമായി കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധി രംഗത്ത്. ചൈനീസ് സൈനികരുമായുണ്ടായ സംഘര്‍ഷത്തില്‍ 20 ഇന്ത്യന്‍ സൈനികര്‍ വീരമൃത്യു വരിക്കാനിടയായതിൽ ഇനിയും വ്യക്തത ലഭിച്ചിട്ടില്ലെന്ന് സോണിയാഗാന്ധി ആരോപിച്ചു.

മുന്‍പ് ഒരിക്കലും ഉണ്ടാകാത്ത വിധമുള്ള സംഘര്‍ഷത്തിലേക്ക് നയിച്ച സാഹചര്യങ്ങള്‍ എന്തൊക്കെയാണ് എന്ന കാര്യത്തില്‍ വ്യക്തത ലഭിക്കുമെന്ന പ്രതീക്ഷയില്‍ ക്ഷമയോടെ കാത്തിരിക്കുകയായിരുന്നു താന്‍. ഇന്ത്യയുടെ ധീര ജവാന്മാരുടെ ജീവത്യാഗം വെറുതെയാകില്ലെന്ന് രാജ്യത്തെ ജനങ്ങളെ ബോധ്യപ്പെടുത്തുമെന്നും പ്രതീക്ഷിച്ചിരുന്നു. എന്നാല്‍ കടന്നുകയറ്റം നടന്നിട്ടില്ലെന്ന തരത്തില്‍ പ്രധാനമന്ത്രി ഒരും വര്‍ഷം മുമ്പ് പറഞ്ഞതില്‍പ്പോലും ഇതുവരെ വ്യക്തത ലഭിച്ചിട്ടില്ലെന്നും സോണിയ ആരോപിച്ചു.

ALSO READ:വാക്‌സിനേഷനു ശേഷം മരണം: സ്വയം അനുമാനിക്കാൻ കഴിയില്ലെന്ന് കേന്ദ്രം

സംഭവത്തിന്‍റെ വിശദാംശങ്ങള്‍ നല്‍കണമെന്ന് കോണ്‍ഗ്രസ് പല തവണ ആവശ്യപ്പെട്ടതാണ്. ഇക്കാര്യത്തില്‍ രാജ്യത്തെ ജനങ്ങളെ വിശ്വാസത്തിലെടുക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ തയ്യാറാകണമെന്ന് സോണിയ ആവശ്യപ്പെട്ടു. അതിർത്തിയിൽ ധീരതയോടെയും ദൃഢനിശ്ചയത്തോടെയും നിലകൊള്ളുന്ന സൈനികരുടെ പ്രകടനം യോഗ്യമാണെന്ന് ഉറപ്പാക്കാനും രാജ്യത്തെ ആത്മവിശ്വാസത്തിലാക്കാനും സർക്കാർ ശ്രമിക്കണമെന്നും സോണിയ അഭ്യർഥിച്ചു.

ALSO READ:കുംഭ മേളയിലെ വ്യാജ കൊവിഡ് പരിശോധന; കര്‍ന നടപടിയുണ്ടാവും

കഴിഞ്ഞ വര്‍ഷം ജൂണ്‍ 15-നാണ് ലഡാക്കിലെ ഗാല്‍വന്‍ താഴ്‌വരയില്‍ സംഘര്‍ഷമുണ്ടായത്. നിരവധി ചൈനീസ് സൈനികരും സംഘര്‍ഷത്തിനിടെ കൊല്ലപ്പെട്ടിരുന്നു. യഥാര്‍ഥ നിയന്ത്രണ രേഖയില്‍ അഞ്ച് പതിറ്റാണ്ടിനിടെ ഉണ്ടാകുന്ന ഇത്തരത്തിലുള്ള ആദ്യ സംഭവമായിരുന്നു ഇത്.

ABOUT THE AUTHOR

...view details