ന്യൂഡൽഹി: കേന്ദ്ര റോഡ് ഗതാഗത, ഹൈവേ മന്ത്രി നിതിൻ ഗഡ്‌കരിയെ സന്ദര്‍ശിച്ച് മുൻ ഇന്ത്യൻ ക്രിക്കറ്റ് താരവും മുൻ എംപിയുമായ ഗൗതം ഗംഭീർ. കേന്ദ്രമന്ത്രിയുടെ ഓഫിസിന്‍റെ ഔദ്യോഗിക പേജിലാണ് ഗംഭീറിനൊപ്പമുള്ള വീഡിയോ പങ്കിട്ടത്. 'മുൻ ഇന്ത്യൻ ക്രിക്കറ്റ് താരവും മുൻ എംപിയുമായ ഗൗതം ഗംഭീർ ജി ഇന്ന് ഡൽഹിയിൽ കേന്ദ്രമന്ത്രി നിതിൻ ഗഡ്‌കരി ജിയെ സന്ദർശിച്ചു', എന്ന അടിക്കുറിപ്പോടെയാണ് വീഡിയോ പങ്കുവച്ചിരിക്കുന്നത്.
ടി20 ലോകകപ്പിന് ശേഷം രാഹുൽ ദ്രാവിഡ് പരിശീലക സ്ഥാനത്ത് നിന്ന് പടിയിറങ്ങുമ്പോള്‍ ഇന്ത്യയുടെ മുഖ്യ പരിശീലകന്‍റെ റോളിൽ ഗംഭീർ മുൻനിരക്കാരനാണ്. പുതിയ മുഖ്യ പരിശീലകനെ തിരഞ്ഞെടുക്കാനുള്ള തീരുമാനത്തിലാണ് ഇന്ത്യൻ ക്രിക്കറ്റ് കൺട്രോൾ ബോർഡ് (ബിസിസിഐ).
📍 𝑵𝒆𝒘 𝑫𝒆𝒍𝒉𝒊
— Office Of Nitin Gadkari (@OfficeOfNG) July 3, 2024
Former Indian Cricketer and Ex-MP Shri @GautamGambhir Ji called on Union Minister Shri @nitin_gadkari Ji in Delhi today. pic.twitter.com/IqYYKTZa3K
ഗഡ്‌കരിയെ കാണാന്‍ കഴിഞ്ഞതില്‍ സന്തോഷമുണ്ടെന്ന് ഗംഭീര്‍ പ്രതികിച്ചു. ചോദ്യങ്ങള്‍ക്കെല്ലാത്തിനും മറുപടി നല്‍കാന്‍ ഇപ്പോള്‍ കഴിയില്ലെന്നും താരം മാധ്യമപ്രവർത്തകര്‍ക്ക് മറുപടി നല്‍കി.
ഇന്ത്യൻ ടീമിന്‍റെ ഇടംകൈയ്യൻ ഓപ്പണറായിരുന്നു ഗംഭീർ, ഇന്ത്യൻ പ്രീമിയർ ലീഗ് 2024 ൽ കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സിന്‍റെ ടീം മെന്‍ററായി സേവനമനുഷ്‌ഠിച്ചു. ഈ സീസണിൽ കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സിന്‍റെ മൂന്നാം ഐപിഎൽ ട്രോഫി ഉയർത്തി.
ALSO READ: ആന്ധ്ര മുഖ്യമന്ത്രിക്ക് തെലങ്കാന മുഖ്യമന്ത്രിയുടെ ക്ഷണം; വിഭജന വിഷയങ്ങള്‍ ചര്‍ച്ചയ്‌ക്ക്