കേരളം

kerala

മാനനഷ്‌ട കേസ്‌; രാഹുല്‍ ഗാന്ധിക്കെതിരായ കേസിന്‍റെ വാദം ഫെബ്രുവരി 22ലേക്ക് മാറ്റി

By

Published : Feb 11, 2022, 1:24 PM IST

മഹാത്മഗാന്ധി വധത്തിന് പിന്നില്‍ ആര്‍എസ്‌എസാണെന്ന രാഹുല്‍ ഗാന്ധിയുടെ പരാമര്‍ശത്തിനെതിരെയാണ് കേസ്‌.

RSS defamation case against Rahul  Thane court on Rahul Gandhi defamation  Bhiwandi court on defamation against Rahul gandhi  RSS  RSS defamation case against Rahul Gandhi  RSS activist Rajesh Kunte  Rahul Gandhi case  മാനനഷ്‌ട കേസ്‌  രാഹുല്‍ ഗാന്ധിക്കെതിരായ കേസ്‌  ഗാന്ധി വധം ആര്‍എസ്‌എസ്‌ പരാമര്‍ശം
മാനനഷ്‌ട കേസ്‌; രാഹുല്‍ ഗാന്ധിക്കെതിരായ കേസിന്‍റെ വാദം ഫെബ്രുവരി 22ലേക്ക് മാറ്റി

താനെ(മഹാരാഷ്‌ട്ര): കോണ്‍ഗ്രസ്‌ നേതാവ്‌ രാഹുല്‍ ഗാന്ധിക്കെതിരെ ആര്‍എസ്‌എസ്‌ പ്രവര്‍ത്തകന്‍ രാജേഷ്‌ കുന്തെ നല്‍കിയ മാനനഷ്‌ട കേസില്‍ വാദം കേള്‍ക്കുന്നത് കോടതി ഫെബ്രുവരി 22ലേക്ക് മാറ്റി. മഹാരാഷ്ട്രയിലെ താനെ ഭീവണ്ടി കോടതിയാണ് കേസ്‌ പരിഗണിക്കുന്നത്. 2014ല്‍ നടത്തിയ പ്രസംഗത്തില്‍ മഹാത്മഗാന്ധിയുടെ വധത്തിന് പിന്നില്‍ ആര്‍എസ്‌എസാണെന്ന പരാമര്‍ശത്തിനെതിരെയാണ് പരാതി.

കേസില്‍ കീഴ്‌ക്കോടതികളുടെ ഉത്തരവുകൾ ചോദ്യം ചെയ്‌തുകൊണ്ടുള്ള ചില റിട്ട് ഹര്‍ജികള്‍ സുപ്രീം കോടതിയുടെ മുന്നിലുള്ളതിനാല്‍ കേസ്‌ പിന്നീട്‌ പരിഗണിക്കുന്നതിന് മാറ്റി. ജനപ്രതിനിധികള്‍ ഉള്‍പ്പെട്ട കേസ്‌ വേഗത്തില്‍ തീര്‍പ്പാക്കണമെന്ന സുപ്രീംകോടതിയുടെ ഉത്തരവിന്‍റെ അടിസ്ഥാനത്തില്‍ രാഹുല്‍ ഗാന്ധിക്കെതിരായ കേസും പെട്ടന്ന് പരിഗണിക്കുമെന്ന് കോടതി ജനുവരി 29ന് കേസ് പരിഗണിക്കവെ വ്യക്തമാക്കിയിരുന്നു.

Also Read: 'രാജഭരണം തിരികെവന്നു'; കേന്ദ്രസർക്കാരിനെതിരെ ആഞ്ഞടിച്ച് രാഹുൽ ഗാന്ധി

ABOUT THE AUTHOR

...view details